ഭാര്യ ഗര്‍ഭിണി ആയിരിക്കുമ്പോള്‍ വീടുപണി ആകാമോ?
ഭാര്യ ഗര്‍ഭിണിയായിരിക്കുമ്പോള്‍ വീടുപണി നടത്തരുതെന്നാണ് പ്രമാണം.
വീട് പണിക്കിടെ പണിസാധനങ്ങള്‍ കൊണ്ടോ മറ്റോ ഗര്‍ഭിണിയ്ക്ക് പരുക്ക് പറ്റാം എന്നതുകൊണ്ടാണോ ഇങ്ങനെയൊരു പ്രമാണമുള്ളതെന്ന് ചോദിക്കുന്നവരുണ്ടാകാം.
മേല്‍പറഞ്ഞത് പോലും ചോദിക്കാതെ, ഭാര്യ ഗര്‍ഭിണിയാണെന്ന് കരുതി വീടുപണി പാടില്ലെന്നത് വെറും അന്ധവിശ്വാസമാണെന്നു പറയുന്നവരുണ്ട്.
ഗൃഹനിര്‍മ്മാണമെന്നത് ഒരുവന്‍റെ മുഴുവന്‍ ശ്രദ്ധയും ശേഷിയും ആവശ്യമുള്ള അധ്വാനമാണെന്ന് ബോധ്യമുള്ള പരിചിതര്‍ക്ക് ഇതിന്‍റെ കാരണം വളരെ എളുപ്പത്തില്‍ മനസ്സിലാക്കാവുന്നതേയുള്ളൂ.
ഗൃഹനിര്‍മ്മാണ സമയത്ത് കുടുംബനാഥന്‍ വീട്ടില്‍ ചെലുത്തേണ്ട അതേ കരുതല്‍ ഗര്‍ഭിണിയായ ഭാര്യയുടെ കാര്യത്തിലും ആവശ്യമാണ്. തുല്യശ്രദ്ധ ആവശ്യമുള്ള രണ്ടുകാര്യങ്ങള്‍ ഒരേ സമയം വന്നാല്‍ രണ്ടിലും ശ്രദ്ധിക്കാന്‍ കഴിയാതെ പോകുമെന്നതാണ് വാസ്തവം.
ഭാരിച്ച ചെലവ് രണ്ടുകാര്യത്തിലും പ്രതീക്ഷിക്കേണ്ടതിനാല്‍ സാമ്പത്തിക ഭദ്രത സംബന്ധിച്ചും ഈ പ്രമാണം അന്വര്‍ത്ഥമാണ്.
No comments:
Post a Comment