24 May 2016

ദശപുഷ്പങ്ങളിൽ ഓരോന്നിനും ഓരോ ദേവതയുമായായി ബന്ധമുണ്ട്.

ദശപുഷ്പങ്ങളിൽ ഓരോന്നിനും ഓരോ ദേവതയുമായായി ബന്ധമുണ്ട്.

👉 ദശപുഷ്പങ്ങളിൽ പുഷ്പിക്കാത്ത കറുകയുടെ ദേവത ആദിത്യനാണ്.

👉 കൃഷ്ണക്രാന്തിയുടെ ദേവത ശ്രീകൃഷ്ണനാണ്. ഇത് ചൂടിയാൽ വിഷ്ണുലോകത്തിലെത്താമെന്നാണ്.

👉 നിലപ്പനയുടെ ദേവത ഭൂമീദേവിയാണ്. നിലപ്പന ചൂടുന്നത് പാപങ്ങൾ ഹരിക്കും.

👉 ഇന്ദിരാദേവിയാണ് പൂവാങ്കുരുന്നിലയുടെയും തിരുതാളിയുടെയും ദേവത. പൂവാങ്കുരുന്നില ചൂടിയാൽ ദാരിദ്ര്യ ശമനമുണ്ടാകുമെന്നാണ്. തിരുതാളി ചൂടിയാൽ സൗന്ദര്യം കൂടും. 

👉 മുക്കുറ്റിയുടെ ദേവത പാർവ്വതിയാണ്. മുക്കുറ്റി മുടിയിൽ ചൂടുന്നതിലൂടെ സുമംഗലികൾക്ക് ഭർത്തൃസൗഖ്യവും പുത്രസിദ്ധിയും ഉണ്ടാകുമെന്നാണ് വിശ്വാസം.

👉 ഉഴിഞ്ഞയുടെ ദേവത ഇന്ദ്രാണിയാണ്. ഇതിന്റെ പൂക്കൾ ചൂടിയാൽ ആഗ്രഹ നിവൃത്തിയുണ്ടാകുമെന്നാണ്.

👉 കയ്യോന്നിയുടെ ദേവത പഞ്ചഭണ്ഡാരിയാണ്. പഞ്ചപാപങ്ങൾ കയ്യോന്നി ചൂടിയാൽ നശിക്കുമെന്നാണ്.

👉 മുയൽചെവിയന്റെ ദേവത ചിത്തജ്ഞാതാവാണ്. മംഗല്യസിദ്ധിയാണ് മുയൽച്ചെവിയന്റെ പൂക്കൾ ചൂടിയാലുള്ള ഫലം.

👉 ചെറൂള ബലികർമ്മങ്ങൾക്കാണ് കൂടുതലും ഉപയോഗിക്കുന്നത്. ദേവത യമനാണ്. ചെറൂള ചൂടുന്നത് ആയുർവർദ്ധകമാണ്.

No comments:

Post a Comment