24 May 2016

ധര്‍മ്മകഞ്ഞി എന്ന ചടങ്ങിന്റെ പ്രസക്തിയെന്ത്?

ധര്‍മ്മകഞ്ഞി എന്ന ചടങ്ങിന്റെ പ്രസക്തിയെന്ത്?

  പുണ്യം ലഭിക്കുന്നതിന് വേണ്ടിയുള്ള ഒരു ചടങ്ങാണിത്‌. ധനികന്മാരും ചിലപ്പോള്‍ സാധാരണക്കാരും അവരവരുടെ സ്ഥിതിക്കനുസരണമായി ധര്‍മ്മകഞ്ഞി നല്‍കാറുണ്ടായിരുന്നു. ഇന്ന് അന്നദാനം എന്ന പേരില്‍ ചിലര്‍ നല്‍കാറുണ്ട്. മിഥുനം - കര്‍ക്കടകമാസങ്ങളിലാണ് ധര്‍മ്മകഞ്ഞി നല്‍കുന്നത്. കര്‍ക്കടകം (പഞ്ഞമാസം) ഒന്നാം തിയ്യതി തന്നെ കഞ്ഞി നല്‍കുന്നത് ചിലരുടെ കൃത്യനിഷ്ഠയില്‍പ്പെടുന്നതായിരുന്നു. പാത്രങ്ങളുമായി സ്ത്രീകളും കുട്ടികളും പ്രധാനമായും എത്തും. ഭിക്ഷക്കാരും ചില പുരുഷന്മാരും ധര്‍മ്മകഞ്ഞിക്ക് എത്തുക പതിവാണ്. ചില ദിവസങ്ങളില്‍ തിരക്ക് നിയന്ത്രണാതീതമായിരിക്കും. ജന്മദിനം, മരണാടിയന്തിരം, ചരമദിനം, എന്നീ സന്ദര്‍ഭങ്ങളിലും ധര്‍മ്മക്കഞ്ഞി നല്‍കുക പതിവായിരുന്നു. ഇന്ന് ധര്‍മ്മകഞ്ഞി ചടങ്ങ് ഏറെക്കുറെ നിലച്ച മട്ടാണ്.

No comments:

Post a Comment