പിറന്നാള്‍ ആചരിക്കുമ്പോള്‍
ഒരു വ്യക്തി ജനിച്ചാല്‍ മലയാളമാസത്തിലെ ജന്മനക്ഷത്രമാണ് പിറന്നാളായി എടുക്കേണ്ടത്. ഒരു ദിവസം ജന്മനക്ഷത്രം 6 നാഴികയില്‍ കൂടുതല്‍ ഉണ്ടെങ്കില്‍ അന്ന് പിറന്നാള്‍ എടുക്കാം. അല്ലെങ്കില്‍ തലേന്നാവും പിറന്നാള്‍. ഒരു മാസത്തില്‍ രണ്ടുതവണ ജന്മനക്ഷത്രം വന്നാല്‍ അവസാനം വരുന്നതായിരിക്കും പിറന്നാള്‍. അന്നേ ദിവസം പുലര്‍ച്ചെ എഴുന്നേറ്റ് കുളിച്ച് ക്ഷേത്രദര്‍ശനം നടത്തി വഴിപാടുകള്‍ ചെയ്തു തീര്‍ത്ഥം സേവിച്ചശേഷം ജലപാനംപോലും ആകാവു. വിളക്ക് വെച്ച് ഇലയിട്ട് ഇരുവശത്തും ഓരോരുത്തരെ ഇരുത്തി പെറ്റമ്മയുടെ കൈകൊണ്ട് വിളമ്പിയ അന്നം ശുഭസമയത്ത് കഴിക്കേണ്ടതാണ്. കിഴക്കോട്ട് തിരിഞ്ഞിരുന്നുണനം, ആദ്യം ഗണപതിയ സങ്കല്‍പ്പിച്ച് ഭക്ഷണം വിളമ്പിയ ശേഷമേ പിറന്നാളുകാരന് വിളമ്പാവു.
No comments:
Post a Comment