20 May 2016

അപ്സരസ്സുകൾ

🔯അപ്സരസ്സുകൾ🔯

ഹിന്ദു പുരാണങ്ങൾ പ്രകാരം ഗന്ധർവ്വ പത്നിമാരും, അഭൗമസൗന്ദ്യര്യവതികളും, നിത്യയൗവന വതികളുമാണ് അപ്സരസ്സുകൾ എന്ന് വിശ്വസിക്കപ്പെടുന്നു. രംഭ, ഉർവ്വശി, മേനക, തിലോത്തമ എന്നിവരാണ്‌ ഏറ്റവും പ്രശസ്തകളായ അപ്സരസ്സുകൾ.

പേരിനു പിന്നിൽ
പാലാഴി മഥനം ചെയ്തതിൽ നിന്നാണ്‌ നാല്‌ അപ്സരസ്സുകളും ഉണ്ടായത് എന്നാണ്‌ വിശ്വാസം. സരസ്സിൽ നിന്നുണ്ടായവർ ആണ്‌ അപ്സരസ്സ് ആയത്.

ഉല്പത്തി

ദേവൻമാരും അസുരൻമാരും‍ ചേർന്ന് പാലാഴി കടഞ്ഞപ്പോൾ അതിൽനിന്നുയർന്നുവന്നവരാണ് അപ്സരസ്സുകൾ എന്ന് വാല്മീകി രാമായണം ബാലകാണ്ഡത്തിൽ പറയുന്നു.

കശ്യപന് ഭാര്യ മുനിയിൽ ഉണ്ടായതാണ് അപ്സരസ്സുകളെന്ന് ഭാഗവതപുരാണത്തിൽ പറയുന്നു.

പ്രധയുടെ മക്കളാണ് അപ്സരസുകളെന്ന് ഭാരതത്തിൽ പറയുന്നു.

അപ്സരസ്സുകൾ 60 കോടി വരുമെന്നാണ് പുരാണങ്ങൾ പറയുന്നത്. മഹാഭാരതത്തിൽ നാല്പത്തി അഞ്ചു (45) അപ്സരസ്സുകളെ പറ്റി പ്രതിപാദിക്കുന്നുണ്ട്. അവർ
1.അദ്രിക 2.അലംവുഷ 3.അംബിക  4.അനവദ്യ 5.അനുചന 6.അരുണ   7.അസിത 8.ബുദ്ബുദ 9.ദേവി, 10.ഘൃതാചി 11.ഗുണമുഖ്യ 12.ഗുണുവര 13.കാമ്യ 14.കർണിക     15.കേശിനി 16.ക്ഷേമ 17.ലത 18.ലക്ഷ്മണ 19.മനോരമ 20.മാരീചി 21.മേനക 22.മിശ്രസ്തല 23.പൂർവചിത്തി 24.രക്ഷിത 25.രംഭ 26.റിതുശാല 27.സഹജന്യ 28.സമീചി 29.സൗർഭേദി 30.ശരദ്വതി 31.സൂചിക 32.സോമ 33.സുവഹു 34.സുഗന്ധ 35.സുപ്രിയ 36.സുരജ 37.സുരസ   38.സുരത 39.തിലോത്തമ 40.ഉംലോച 41.ഉർവശി 42.വാപു 43.വർഗ 44.വിദ്യുത്പർണ 45.വിശ്വാചി എന്നിവരാണ് ആ അപ്സരസുകൾ. പ്രശസ്തരായ അപ്സരസ്സുകൾ ഉർവ്വശി,മേനക, രംഭ, തിലോത്തമ എന്നിവരാണ്.

ദേവൻമാരുടെ രാജാവായ ഇന്ദ്രന്റെ സദസ്സിലെ നർത്തകികളായ ഇവരെ ഋഷിമാരുടെ തപസ്സുമുടക്കാൻ ഇന്ദ്രൻ അയച്ച സന്ദർഭങ്ങൾ പലതും പുരാണേതിഹാസങ്ങളിൽ കാണാം. തിരസ്കരിണീവിദ്യ വശമുള്ള ഇവർക്ക് ഇഷ്ടാനുസരണം രൂപം മാറാൻ കഴിവുണ്ട്. ആകാശസഞ്ചാരവും ഇവർക്കു വശമാണ്. വീരമൃത്യുവടയുന്നവരെ വരണമാല്യവുമായി അപ്സരസ്സുകൾ കാത്തുനിൽക്കുന്നു എന്നും പറയപ്പെടുന്നു.

ഹൈന്ദവ ഐതിഹ്യപ്രകാരംഅപ്സരസുകളിലെ രാജ്ഞിയാണ് രംഭ. ദേവലോകത്തെ അപ്സരസുകളിൽ ഏറ്റവും മനോഹരിയായിരുന്നു രംഭ.

നൃത്തത്തിലും, സംഗീതത്തിലും, കാമകലകളിലും നൈപുണ്യയായിരുന്നു രംഭ. ദേവലോകത്തെ രാജാവായിരുന്ന ഇന്ദ്രൻ പലപ്പോഴും മുനിമാരുടെ തപസ്സ് ഭേദിക്കുന്നതിന് രംഭയുടെ സഹായമാണ് തേടിയിരുന്നത്.

ഉർവശ്ശി
ഹിന്ദു വിശ്വാസപ്രകാരം ഉർവശ്ശി ഒരു അപ്സരസാണ്. ഇന്ദ്രദേവന്റെ രാജ സഭയിലെ നർത്തകികളിൽ ഒരാളായിരുന്നു ഉർ‌വശി. അപ്സരസ്സുകളിൽ ഏറ്റവും സുന്ദരിയായി ഉർവശിയെ കണക്കാക്കിയിരുന്നു.

നരനാരായണന്മാർ എന്നറിയപ്പെട്ടിരുന്ന ധർമദേവന്റെ പുത്രന്മാരിൽ നാരായണ മഹർഷിയിൽ നിന്നാണ് ഉർവശി ജനിച്ചത്. ബദര്യാശ്രമത്തിൽ തപസ്സു ചെയ്തുകൊണ്ടിരുന്ന നരനാരായണന്മാരുടെ ഘോരതപസ്സ് കണ്ട് പരിഭ്രാന്തനായ ദേവേന്ദ്രൻ തപോവിഘ്നം വരുത്തുന്നതിനായി അപ്സരസ്സുകളെ അയച്ചുവെന്നും അപ്പോൾ നാരായണ മഹർഷി തന്റെ തുടയിൽനിന്ന് അതിസുന്ദരിയായ ഒരു സ്ത്രീയെ സൃഷ്ടിച്ച് ദേവേന്ദ്രന് തന്റെ അപ്സരസ്സുകളുടെ സൗന്ദര്യത്തിലുണ്ടായിരുന്ന ഗർവ്വം അടക്കി എന്നും ദേവീഭാഗവതത്തിൽ പരാമർശം കാണുന്നു. മഹർഷിയുടെ ഊരുവിൽനിന്ന് ജനിച്ച സുന്ദരിക്ക് ഉർവശി എന്ന പേര് ലഭിച്ചു. പിന്നീട് മഹർഷി ഉർവ്വശിയെ ദേവേന്ദ്രനു തന്നെ ദാനം ചെയ്തതായും പറയുന്നു. 

ചന്ദ്രവംശത്തിലെ രാജാവായിരുന്ന പുരൂരവസിന്റെ ഭാര്യായായിട്ട് ഉർവശി ഇരുന്നതായി മഹാഭാരതത്തിലും ഋഗ്‌വേദത്തിലും പരാമർശിക്കുന്നു. ചന്ദ്രന്റെയും ബൃഹസ്പതി പത്നിയായ താരയുടെയും പുത്രനായ ബുധനും പ്രജാപതി വൈവസ്വത മനുവിന്റെ പുത്രിയായ ഇളയ്ക്കും ജനിച്ച മകനായിരുന്നു പുരൂരവസ്സ്.

ഋഗ്‌വേദത്തിൽ

ഋഗ്‌വേദത്തിൽ ഉർവശിയെ മറ്റ് അപ്സരസുകളോടു കൂടി ഉർവശിയെയും പറ്റി പരാമർശിക്കപ്പെടുന്നു. ഉർവശിയുടെ പുരൂരവസ്സുമായുള്ള ബന്ധത്തിന്റെ പരാമർശം ഋഗ്‌വേദത്തിൽ കാണാം. അതിൻപ്രകാരം അസുരന്മാരാൽ അപഹരിക്കപ്പെട്ട ഉർവശിയെ പുരൂരവസ്സ് രാജാവ് രക്ഷിക്കുകയും. രാജാവിന്റെ ഭാര്യയായി ഭൂമിയിൽ കഴിയാൻ ഉർവശി മുന്നോട്ടു വെച്ച രണ്ടു നിബന്ധനകളെ, അപ്സരസുകളുടെ തോഴന്മാരായിരുന്ന ഗന്ധർവന്മാരുടെ ഇടപെടലുകൾ മൂലം രാജാവു ലംഘിച്ചതായി ഉർവശി കാണുകയും, ഉർവശി ഭൂമി ഉപേക്ഷിച്ച് തിരിച്ചു പോവുകയും ചെയ്തു. പിന്നീട് ഗന്ധർവന്മാർ പുരൂരവസ്സിനെ ഒരു ഗന്ധർവനാക്കി അവരുടെ വിരഹം പരിഹരിക്കുന്നതായും കഥ ഉപസംഹരിക്കുന്നു.

ഉർവശിയുടേയും പുരൂരവസ്സിന്റേയും ഈ പ്രണയ കഥയെ അടിസ്ഥാനമാക്കി മഹാകവി കാളിദാസൻ രചിച്ച നാടകമാണ് വിക്രമോർവശീയം ഇതിൽ പുരൂരവസ്സിന്റെയും ഉർവ്വശിയുടെയും അനുരാഗം പ്രതിബന്ധങ്ങളിലൂടെ കടന്നു പോയി വിജയിക്കുന്ന കഥയാണ്.

ഇന്ദ്രസദസ്സിലെ അതിഥിയായി പുരൂരവസ്സ് താമസിച്ചിരുന്ന കാലത്ത് ഉർവ്വശിയെ ഒരസുരൻ അപഹരിക്കാൻ ശ്രമിക്കുകയും പുരൂരവസ്സ് ആ അസുരനെ തോൽപ്പിച്ച് ഉർവ്വശിയെ സ്വതന്ത്രയാക്കുകയും ചെയ്തു. തുടർന്ന് പുരൂരവസ്സിൽ ആകൃഷ്ടയായ ഉർവ്വശി, ഇന്ദ്രസദസ്സിലെ ഒരു നാടകത്തിൽ സ്വന്തം കഥാപാത്രം പറയേണ്ടുന്ന സംഭാഷണ മധ്യേ വിഷ്ണു എന്നതിനു പകരം സ്വകാമുകന്റെ പേരു പറഞ്ഞതിൽ കോപിഷ്ഠനായ നാടകാചാര്യൻ ഭരതമുനി ഉർവ്വശിയെ ശപിക്കുകയും, ശാപാനുസാരിയായി പുരൂരവസ്സിന്റെ ഭാര്യയായി ഭൂമിയിൽ താമസിക്കേണ്ടി വരികയും ചെയ്തു. പിന്നീട് ഒരു അവർക്ക് ഒരു പുത്രനുണ്ടായപ്പോൾ, ഉർവ്വശിക്ക് ഭർത്താവിനെയും മകനെയും പിരിഞ്ഞ് പോകേണ്ടി വന്നു. സ്ത്രീകൾ കടന്നു കൂടാത്ത കുമാരവനത്തിൽ ഉർവ്വശി കടക്കാനിടയാകുകയും ഒരു വള്ളിയായിത്തീർന്ന ഉർവശിയെ പുരൂരവസ്സ് തേടിക്കണ്ടു പിടിച്ച് ഒന്നു ചേർന്നതിലാണ് കഥാവസാനം രചിക്കപ്പെട്ടിരിക്കുന്നത്.

അർജ്ജുനൻ
ഒരിക്കൽ ഇന്ദ്രന്റെ സദസ്സിൽ സന്ദർശകനായി വന്ന അർജ്ജുനനെ ഉർവ്വശി മോഹിച്ചു. ഉർവ്വശി തന്റെ അച്ഛനായ ഇന്ദ്രന്റെ സഖിയായതിനാലും തന്റെ വംശമായ ചന്ദ്രവംശത്തിലെ പുരൂരവസ്സിന്റെ പത്നിയായിരുന്നതിനാലും ഉർവ്വശിയെ അമ്മയായി അഭിസംബോധന ചെയ്ത അർജ്ജുനനെ ഉർവ്വശി ശപിച്ച് ശിഖണ്ഡിയാക്കി എന്നും മഹാഭാരതത്തിൽ പറയുന്നു. ഉർവ്വശിയുടെ ശാപം അർജ്ജുനന് അജ്ഞാതവാസ കാലത്ത് ഉപകാരമായിത്തീർന്നു. ഇതിനോടനുബന്ഥിച്ചാണ് ഉർവ്വശീ ശാപം ഉപകാരമായി എന്ന പഴഞ്ചൊല്ല് പ്രചരിക്കുന്നത്.

ഉർവ്വശീ പുത്രന്മാർ
പുരൂരവസ്സിന് ഉർവശിയിൽ ആറു പുത്രന്മാർ ജനിച്ചു. 1.ആയു, 2.ധീമാൻ, 3.അമാവസു, 4.ദ്രിധായു, 5.വനായു, 6.ശതായു എന്നിങ്ങനെയാണ് ഉർവശിയുടെ മക്കൾ

വസിഷ്ഠൻ
അപ്സരസ് ഉർവ്വശിയുടെ പുത്രനാണ് വസിഷ്ഠൻ. ദേവന്മാരായ മിത്ര-വരുണന്മാർ അത്യന്ത സുന്ദരിയായ ഉർവ്വശിയെ കാണുകയും, അതു മൂലമുണ്ടായ ധാതു സ്കലനത്തെ ഒരു കുംഭത്തിൽ നിക്ഷേപിക്കുകയും ചെയ്തു. ആ കുംഭത്തിൽ നിക്ഷേപിക്കപ്പെട്ട് വീര്യത്തിൽ നിന്നുമാണ് അഗസ്ത്യൻ ജനിച്ചതെന്നു പറയപ്പെടുന്നു. ഒരിക്കൽ അഗസ്ത്യൻ ഇന്ദ്രസഭ സന്ദർശിക്കുകയും, ആസമയത്ത് നൃത്തം ചെയ്ത ഉർവശിയുടെ പിഴവിൽ കോപാകുലനായ ഋഷി, ഉർവശിയെ ശപിക്കുകയും, മനുഷ്യ കുലത്തിൽ മാധവി എന്ന നാമത്തിൽ ജനിക്കാനിടവരുത്തുകയും ചെയ്തു എന്നും ഒരു കഥയുണ്ട്.

വസിഷ്ഠൻ
നിമി എന്ന അസുരന്റെ ശാപത്തിൽ ശരീരം നഷ്ടപ്പെടുത്തിയ വസിഷ്ഠൻ പിന്നീട് ഉർവശിയുടെയും മിത്ര-വരുണന്മാരുടെ മകനായി അയോനിജനായി ശരീരം കൈക്കൊള്ളുകയും. അവരുടെ മകനായി അറിയപ്പെടുകയും ചെയ്തു. മിത്ര-വരുണന്മാർ ഉർവശിയെ കണ്ട് മോഹിതന്മാരാകുകയും അവരുടെ വീര്യം സ്ഘലിച്ച് പകുതി ഒരു കുടത്തിലും മറ്റു പകുതി വെള്ളത്തിലും ആയി വീഴുകയും. കുടത്തിൽ വീണ പകുതിയിൽ നിന്നു അഗസ്ത്യനും മറ്റു പകുതിയിൽ നിന്ന് വസിഷ്ഠനും പിറന്നു. ഒരു ഗർഭപാത്രത്തിൽ പ്രവേശിക്കാതെ വീണ്ടും പിറവിയെടുത്തതിനാൽ അദ്ദേഹത്തിന്റെ വേദജ്ഞാനവും കഴിവുകളും നഷ്ടപ്പെടാതെ സംരക്ഷിക്കാനായി എന്നും പറയപ്പെടുന്നു.

ഋഷ്യശൃംഗൻ
വിഭാണ്ഡകൻ എന്ന മുനി ഉർവശിയെ കണ്ടു മോഹിക്കുകയും, ഋഷിയുടെ വീര്യം നദിയിൽ സ്രവിക്കുകയും ചെയ്തു. ആ വീര്യം ഭക്ഷിച്ച ഒരു പ്രാവിൽനിന്നും വിഭാണ്ഡകന് ജനിച്ച മകനാണ് ഋഷ്യശൃംഗൻ. 

മേനക 

പൌരാണിക ഭാരതീയ സങ്കൽപമനുസരിച്ച് ദേവലോകത്തിലെ സുന്ദരിമാരായ നർത്തകിമാരിൽ ഒരാളാണ് മേനക. മേനക, രംഭ (അപ്സരസ്സ്) തുടങ്ങിയ അപ്സരസ്സുകൾ പാലഴിയിൽ നിന്നും ഉയർന്നുവന്നതാണന്നു ഇതിഹാസങ്ങൾ പറയുന്നു. ദേവേന്ദ്ര നിർദ്ദേശത്താൽ വിശ്വാമിത്രൻ, നരനാരായണ മഹർഷിമാർ, വിശ്വാവസു, മങ്കണമഹർഷി തുടങ്ങീയർക്കൊപ്പം മേനക സഹവസിച്ച കഥകൾ പല പുരണങ്ങിലും, മഹാഭാരതത്തിലും പറയുന്നുണ്ട്. ഇതിൽ കൂടുതൽ പ്രസിദ്ധമായ കഥ വിശ്രാമിത്രന്റെ തപസ്സു മുടക്കാൻ എത്തിയ മേനകയുടേയും, അതിൽ ജനിച്ച പുത്രിയായ ശകുന്തളയുടേയുമാണ്.

No comments:

Post a Comment