ക്ഷേത്രം
ക്ഷേത്രമെന്ന സങ്കല്‍പ്പം മനുഷ്യശരീരത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്. പരമാത്മാവും ജീവാത്മാവും ചേരുന്ന അമ്പലമേതെന്നു ചോദിച്ചാല്‍ മനുഷ്യശരീരമാണെന്നുത്തരം. അങ്ങനെയെങ്കില്‍ അതിനെ പ്രതിനിധീകരിക്കുന്ന രീതിയിലാണ് ക്ഷേത്രം പണിഞ്ഞിരിക്കുന്നതും. ഒരു മനുഷ്യന്റെ സ്ഥൂലശരീരവും സൂക്ഷ്മശരീരവും ചേര്‍ന്ന രീതിയിലാണ് ക്ഷേത്രനിര്‍മ്മിതിയും, അന്നമയകോശം, പ്രാണാമയകോശം, മനോമയകോശം, വിജ്ഞാനമയകോശം, ആനന്ദമയകോശം എന്നീ മനുഷ്യശരീര പഞ്ചകോശങ്ങളെ ക്ഷേത്രം പ്രതിനിധാനം ചെയ്യുന്നുണ്ട്.
ശ്രീകോവിലിനെ ദേവന്റെ ശിരസ്സായാണ് സങ്കല്‍പ്പിക്കുന്നത്. ഇവിടെയുള്ളില്‍ ഷഡാധാര വിധിപ്രകാരം പ്രതിഷ്ഠിക്കുന്ന വിഗ്രഹം ദേവന്റെ സൂക്ഷ്മശരീരമാണ്. ശ്രീകോവിലിന് ചുറ്റും ചെറിയ ബലിക്കല്ലുകള്‍ വരെയുള്ള അകത്തെ പ്രദക്ഷിണ വഴി ദേവന്റെ മുഖത്തെ പ്രതിനിധാനം ചെയ്യുന്നു. ദിക്പാലകന്മാര്‍ മനസ്സിന്റെ അതിര്‍ത്തിദേവതകളെന്നാണ് സങ്കല്‍പ്പം. ശ്രീകോവിലിന്റെ മുന്‍വശത്തായി മുഖമണ്ഡപമുണ്ട്. ഇതാണ് ദേവന്റെ കഴുത്ത്. നാലമ്പലമാകട്ടെ കൈകാലുകളുടെ സ്ഥാനത്ത് സ്ഥിതിചെയ്യുന്നു. ഇതിനുപുറമേയുള്ള പ്രദക്ഷിണവഴിയാണ് ദേവന്റെ വയറായി കണക്കാക്കുന്നത്. ധ്വജം (കൊടിമരം) ദേവന്റെ നട്ടെല്ലാണ്. പുറത്തെ മതില്‍ക്കെട്ടുകളാകട്ടെ ദേവന്റെ മുട്ടുകളും കണങ്കാലുകളുമാണ്. ഗോപുരത്തെ പാദമായി സങ്കല്‍പ്പിക്കപ്പെടുന്നു.
No comments:
Post a Comment