4 April 2016

ഭാരതത്തിന്‍െറ പഴയ പേര് എന്താണ്?

ഭാരതത്തിന്‍െറ പഴയ പേര് എന്താണ്?
മഹേച്ഛനായ അഗ്നീധ്രസമ്രാട്ട് ഏഷ്യയെ ഒമ്പത് രാജ്യങ്ങളാക്കി വിഭജിച്ചശേഷം അദ്ദേഹത്തിന് പൂര്വ ചിത്തി എന്ന അപ്സര സ്ത്രീയില് ഉണ്ടായ
1,നാഭി
2, അജനാഭന് (🚩)
3, കിമ്പുരുഷന്
4, ഹരി
5, ഇളാവ്രതന്
6, രമുകന്
7, ഹിരഞ്ചയന്
8, കുരഭദ്രാശ്വന്
9, കേതുവാലന്
എന്നീ ഒമ്പത് മക്കളെ അവിടങ്ങളിലെ രാജാക്കന്മാരാക്കി. അവരില് അജനാഭന് ഭരിച്ച ‘അജനാഭവര്ഷം’ എന്ന രാജ്യമാണ് ഭാരതം.
ഹിന്ദുസ്ഥാനത്തിന്റെ ആദ്യപേരും അതുതന്നെ- അജനാഭവര്ഷം എന്ന്; അജനാഭന് ഭാരതത്തിന്റെ ആദ്യരാജാവും.
അജനാഭനുശേഷം ഭാരതത്തിന്റെ ചക്രവര്ത്തിപദം ചെന്നുചേര്ന്നത് അദ്ദേഹത്തിന്റെ സഹോദരന് നാഭിയുടെ പുത്രനായ ഋഷഭദേവന്റെയും ഇന്ദ്രപുത്രിയായ ജയന്തിയുടെയും നൂറുമക്കളില് മൂത്തയാളായ ജഡഭരതനിലാണ്. അങ്ങനെ, പുണ്യാത്മാവായ ഭരതന് ഭരിച്ചതിനാല് ഇന്ത്യയ്ക്ക് ‘ഭാരതം’ എന്ന മഹത്തായ പേരും ലഭിച്ചു.

2 comments:

  1. എവിടെയാണ് ഇത് പറയുന്നത്

    ReplyDelete
  2. ജന്മഭൂമിയിൽ വന്ന ഒരു ലേഖനം

    ReplyDelete