വിഗ്രഹം
〰〰〰〰〰〰〰
🗣. ഏതശ്ാസ്ത്രത്തെ അടിസ്ഥാനപ്പെടുത്തിയാണ് ശില്പികള് ക്ഷേത്രവിഗ്രഹം നിര്‍മ്മിക്കുന്നത്?
✍സ്ഥാപത്യശാസ്ത്രം
🗣. വിഗ്രഹങ്ങളെ മൂന്നായി തിരിച്ചതില്‍ അവയ്ക്ക് പറയുന്ന പേരെന്ത്?
✍അചലം, ചലം, ചലാചലം
🗣. ക്ഷേത്രത്തില്‍ സ്ഥിരപ്രതിഷ്ഠ ചെയ്യുന്ന മൂല വിഗ്രഹങ്ങള്‍ക്ക് പറയുന്ന പേരെന്ത്?
✍അചല ബിംബങ്ങള്‍
🗣. എടുത്തു മാറ്റാവുന്ന ലോഹബിംബങ്ങള്ക്ക് ഏത് വിഭാഗത്തില്‍ പ്പെടുന്നു?
✍ ചലം എന്ന വിഭാഗത്തില്‍
🗣. പ്രതിഷ്ഠാവിഗ്രഹം തന്നെ അര്‍ച്ചനയ്ക്ക് ഉപയോഗിക്കുമ്പോള്‍ പറയപ്പെടുന്ന പേരെന്ത്?
✍ ചലാചലം
🗣. ബിംബ രചനയ്ക്കുള്ള ശില എത്ര വര്ണ്ണമുള്ളതായിരിക്കണം?
✍ ഏകവര്ണ്ണം
🗣. ബിംബ നിര്‍മ്മാണത്തിന് സ്വീകാര്യമായ മരങ്ങള്‍ ഏതെല്ലാം?
✍ പ്ലാവ്, ചന്ദനം, ദേവദാരു, ശമീ
🗣. പുരുഷശിലയുടെ പ്രധാനലക്ഷണം എന്ത്?
✍നല്ല ദൃഡതയുള്ളതും, ചുറ്റികകൊണ്ടുതട്ടിയാല് മണിനാദം കേള്‍ക്കുന്നതും.
🗣. സ്ത്രീ ശിലയുടെ പ്രധാന ലക്ഷണം എന്ത്?
✍ മൃദുത്വവും ചുറ്റിക കൊണ്ട് തട്ടിയാല്‍ ഇലതാളത്തിന്റെ ശബ്ദവും കേള്‍ക്കുന്നതും
🗣. ബിംബം പണിയുവാന്‍ ഉപയോഗിക്കുന്ന ശിലയുടെ അഗ്രഭാഗം (തല) ഏതു ദിക്കിലേക്കായിരിക്കണം?
✍ 4 മഹാദിക്കുകളില്‍ എതെങ്കിലുമൊന്നില്‍
🗣. ബിംബം പണിയുവാന്‍ ഉപയോഗിക്കുന്ന ശിലയില്‍ തീപ്പൊരി അധികം ഉണ്ടാകുന്ന ഭാഗം എന്താകുന്നു?
✍ ശിരസ്സ്
🗣. ഭൂമിയില്‍ പതിഞ്ഞുകിടക്കുന്ന ശിലയുടെ അധോമുഖ ഭാഗം ബിംബത്തിന്റെ എന്താകുന്നു?
✍ മുഖം
🗣. ഏതു ദിക്കിലേക്ക് അഭിമുഖമായാണ് ബിംബം പ്രതിഷ്ഠിക്കപ്പെടേണ്ടത്. ?
✍ ഏതു ദിക്കിലേക്ക് അഭിമുഖമായാണ് ശില നിവര്ത്തപ്പെടേണ്ടത് ആ ദിക്കിലേക്ക് അഭിമുഖമായി ബിംബം പ്രതിഷ്ഠിക്കണം
🗣. ബിംബത്തില്‍ നേത്രോന്മലീനം എന്ന ചടങ്ങിന് ഉപയോഗിക്കുന്ന സൂചി ഏതു ലോഹമാണ്?
✍ സ്വര്‍ണ്ണം
🗣. ക്ഷേത്രത്തിലെ വിഗ്രഹം വെളുത്ത ശിലയിലാണെങ്കില് തരുന്ന ഫലമെന്ത്?
✍ മോക്ഷം
🗣. ക്ഷേത്രത്തിലെ വിഗ്രഹം കൃഷ്ണശിലയിലാണെങ്കില് തരുന്ന ഗുണമെന്ത്?
✍ ധാന്യാഭിവൃദ്ധി
🗣. ക്ഷേത്രത്തിലെ വിഗ്രഹം മഞ്ഞ ശിലയിലാണെങ്കില് തരുന്ന ഫലം?
✍ ധവര്ദ്ധനവ്
🗣. പഞ്ചലോഹ വിഗ്രഹത്തില്‍ ചേര്‍ക്കേണ്ട ലോഹ അനുപാതം എത്ര?
✍ വെള്ളി നാലുഭാഗം, സ്വര്‍ണ്ണം ഒരുഭാഗം, ചെമ്പ് പിച്ചള എന്നിവ എട്ടുഭാഗം, ഇരുമ്പ് ആവശ്യാനുസരണം
🗣. ക്ഷേത്ര ബിംബങ്ങള്ക്കുള്ള മൂന്നു ഭാവങ്ങള്‍ ഏതെല്ലാം?
✍ രാജഭാവം, ഗുരുഭാവം, ജീവഭാവം (സേവ്യഭാവം)
🗣. ദേവാലയ നിര്‍മ്മാണത്തിനുവേണ്ടി തരം തിരിച്ച ഭൂമിക്ക് പറയുന്ന പേരുകള്‍ ഏതെല്ലാം?
✍ സുപത്മ, ഭദ്ര, പൂര്‍ണ്ണാ, ധൂമ്രാ.
🗣. സുപത്മാ എന്ന ഭൂമിയില്‍ ദേവനെ പ്രതിഷ്ഠിച്ച് പൂജിച്ചാല്‍ ഉണ്ടാകുന്ന ഗുണം?
✍ രോഗം, അനര്‍ത്ഥം എന്നിവയെ നശിപ്പിക്കുന്നു.
🗣. ഭദ്ര എന്ന ഭൂമിയില്‍ ദേവന്റെ പ്രതിഷ്ഠിച്ച് പൂജിച്ചാല്‍ ഉണ്ടാകുന്ന ഫലം?
✍സര്‍വ്വാഭിഷ്ട സിദ്ധി കൈവരുന്നു.
🗣. പൂര്‍ണ്ണാ എന്ന ഭൂമിയില്‍ ദേവനെ പ്രതിഷ്ഠിച്ച് പൂജിച്ചാല്‍ ഉണ്ടാകുന്ന ഗുണം?
✍ധനധാന്യാദികളുടെ വര്‍ദ്ധനവ്
🗣. ധൂമ്രാ എന്ന ഭൂമിയില്‍ ദേവനെ പ്രതിഷ്ഠിച്ച് പൂജിച്ചാല്‍ ഉണ്ടാകുന്ന ഗുണം?
✍സര്‍വ്വ ദോഷങ്ങളും സംഭവിക്കും.
🗣. ദേവ വിഗ്രഹം പുരുഷശിലയാണെങ്കില് പീഠം ഏതു ശിലയിലായിരിക്കണം?
✍സ്ത്രീശില
🗣. ദേവ വിഗ്രഹം സ്ത്രീശിലയിലാണെങ്കില് പീഠം ഏതു ശിലയിലായിരിക്കണം?
✍പുരുഷശില
🗣. വൃഷയോനിയില്‍ പണിയുന്ന ക്ഷേത്രത്തിന്റെ മുഖം ഏത് ദിക്കാണ്?
✍കിഴക്ക്
🗣. ധ്വജയോനിയില്‍ പണിയുന്ന ക്ഷേത്രത്തിന്റെ മുഖം ഏത് ദിക്കാണ്?
✍പടിഞ്ഞാറ്
🗣. സിംഹയോനിയില്‍ പണിയുന്ന ക്ഷേത്രത്തിന്റെ മുഖം ഏത് ദിക്കാണ്?
✍വടക്ക്
🗣. വിഗ്രഹങ്ങളെ എട്ടായി തരം തിരിച്ചതില്‍ അവയ്ക്ക് പറയുന്ന പേരുകള്‍ എന്തെല്ലാം?
✍ശൈലി, ദാരുമയി, ലൗഹി, ലേപ്യ, ലേഖ്യ, സൈകതി, മനോമായി, മണിമയി
🗣. ക്ഷേത്രങ്ങളില്‍ പ്രതിഷ്ഠിക്കുന്ന ശിലാവിഗ്രഹങ്ങള്ക്ക് പറയുന്ന പേര്?
✍ശൈലി
🗣. തടിയില്‍ നിര്‍മ്മിച്ച വിഗ്രഹങ്ങള്‍ക്ക് പറയുന്ന പേര്?
✍ദാരുമയി
🗣. ഗ്രാമാദികളില് ഏത് ദിക്കിലാണ് വൈഷ്ണവ ക്ഷേത്രം നിര്‍മ്മിക്കേണ്ടത്?
✍കിഴക്കും, പടിഞ്ഞാറും
🗣. ഗ്രാമാദികളില് ശിവ ക്ഷേത്രമാണെങ്കില്‍ ഏത് ദിക്കിലാണ് നിര്‍മ്മിക്കേണ്ടത്?
✍ഈശാനകോണില്
🗣. ദുര്‍ഗ്ഗാദേവി ക്ഷേത്രം ഏത് ദിക്കിലാണ് നിര്‍മ്മിക്കേണ്ടത്?
✍വായുകോണില്‍
🗣. ഗ്രമാദികളില് സുബ്രഹ്മണ്യസ്വാമി ക്ഷേത്രം ഏത് ദിക്കിലാണ് നിര്‍മ്മിക്കേണ്ടത്.
✍വടക്ക്
🗣 ഗണപതിക്കും ശാസ്താവിനും ഗ്രാമാദികളില് ഏത് ദിക്കിലാണ് ക്ഷേത്രം നിര്‍മ്മിക്കേണ്ടത്?
✍നിര്യതികോണില്
🗣പടിഞ്ഞാറ് ദര്ശനമായിരിക്കുന്ന ക്ഷേത്രത്തിന് അവലംബിക്കുന്ന ദിക്കുകള്‍ ഏതെല്ലാം?
✍ഈശാനം, കിഴക്ക്, അഗ്നികോണ്, തെക്ക്
🗣. ഗ്രമാദികളില് കിഴക്ക് ദര്ശനമായിരിക്കുന്ന ക്ഷേത്രത്തില്‍ അവലംഭിക്കുന്ന ദിക്കുകള്‍ ഏതെല്ലാം?
✍നിര്യതി, പടിഞ്ഞാറ്, വായുകോണ്, വടക്ക്
🗣. ദശാതാല വ്യവസ്ഥയില്‍ പ്രതിഷ്ഠ നടത്തുന്ന വിഗ്രഹങ്ങള്‍ ഏതെല്ലാം?
✍ബ്രഹ്മാവ്, വിഷ്ണു, ശിവന്
🗣. നവതാല വ്യവസ്ഥയില്‍ പ്രതിഷ്ഠ നടത്തുന്ന വിഗ്രഹങ്ങള്‍ ഏതെല്ലാം?
✍അഷ്ടദിക്പാലകന്മാര്‍, സൂര്യന്
🗣. സ്പ്തതാല വ്യവസ്ഥയില്‍ പ്രതിഷ്ഠ നടത്തുന്ന വിഗ്രഹങ്ങള്‍ ഏതെല്ലാം?
✍ചെറു ദൈവങ്ങള്‍
🗣. ഷഡ്താല വ്യവസ്ഥയില്‍ പ്രതിഷ്ഠ നടത്തുന്ന വിഗ്രഹം ഏത്?
✍കുമാരന്
🗣. ചതുഷ്താല വ്യവസ്ഥയില്‍ പ്രതിഷ്ഠ നടത്തുന്ന വിഗ്രഹങ്ങള്‍ ഏതെല്ലാം?
✍ഭൂതഗണങ്ങള്‍
🗣. ദ്വിതാലത്തില്‍ പ്രതിഷ്ഠ നടത്തുന്ന വിഗ്രഹങ്ങള്‍ ഏതെല്ലാം?
✍മത്സ്യം, കൂര്‍മ്മം
🗣. ഏകതാലത്തില്‍ പ്രതിഷ്ഠ നടത്തുന്ന വിഗ്രഹം ഏത്?
✍നാഗം
No comments:
Post a Comment