ക്ഷേത്ര ദര്ശന ആചാരങ്ങള്
1 അതീവ ഭക്തിയോട് കൂടി മാത്രം
ക്ഷേത്രങ്ങളില് പ്രവേശിക്കുക
2 ക്ഷേത്ര പൂജാരികളെ
സ്പര്ശിക്കാതിരിക്കുക.
3 കുളിക്കാതെ ക്ഷേത്രത്തില്
പ്രവേശിക്കരുത്.
4 ക്ഷേത്രത്തില് സമര്പ്പിക്കുന്ന
എണ്ണ, നെയ്യ്, പൂക്കള് തുടങ്ങിയ
ദ്രവ്യങ്ങള്
ശുദ്ധമായിരിക്കണം.
5 വെറും കൈയോടെ ക്ഷേത്രദര്ശനം
നടത്തരുത്.
6 ഉപദേവത ക്ഷേത്രങ്ങളില് ദര്ശനവും
നമസ്കാരവും ചെയ്തതിനു ശേഷം
വേണം പ്രധാന ദേവനെ ദര്ശിക്കാന്.
7 വിഷയാസക്തി,അസൂയ
,പരദ്രോഹചിന്ത തുടങ്ങിയവ
ഒഴിവാക്കി ദര്ശനം നടത്തുക.
8 ലഹരിവസ്തുക്കള് ഉപയോഗിച്ച്
കൊണ്ട് ക്ഷേത്രപ്രവേശനം പാടില്ല.
9 സ്ത്രീകള് ആര്ത്തവം തുടങ്ങി ഏഴു
ദിവസം വരേയും ഗര്ഭിണികള് ഏഴാം
മാസം മുതല് പ്രസവിച്ചു 148 ദിവസം
കഴിയുന്നത്വരേയും ക്ഷേത്രത്തില്
പ്രവേശിക്കരുത്. കുട്ടികളെ ചോറൂണ്
കഴിഞ്ഞതിനു ശേഷം മാത്രമേ
ക്ഷേത്രത്തില് ദര്ശനത്തിനായി
കൊണ്ട് പോകാവൂ.
10 വിവാഹം കഴിഞ്ഞ ഉടനെ തന്നെ
വധൂവരന്മാര് ചുറ്റമ്പലത്തില്‍ കയറാന്
പാടില്ല.
11 നിവേദ്യ സമയത്ത് ക്ഷേത്രത്തിനുള്
ളില് പ്രവേശിക്കാന് പാടില്ല.
12 ബലിക്കല്ലില് കാലു കൊണ്ടോ
കൈ കൊണ്ടോ സ്പര്ശിക്കാന്
പാടില്ല.
13 തീര്ത്ഥം മൂന്നു തവണ മന്ത്രം ജപിച്ചു
സേവിച്ചശേഷം തലയിലും മുഖത്തും
തളിക്കാം. കൈ, ചുണ്ടില് തൊടാതെ
നാക്ക്നീട്ടി തീര്ത്ഥം നാക്കില്
വീഴിക്കണം. കൈപ്പടത്തില്
കീഴ്ഭാഗത്തില് കൂടിവേണം നാക്കില്
വീഴ്ത്താന്. തീര്ത്ഥം സേവിച്ചു
കഴിഞ്ഞാല് പ്രസാദം നെറ്റിയില്
തൊടണം. പുഷ്പം തലയിലോ
ചെവികള്ക്കിടയിലോ വയ്ക്കാം.
എണ്ണ, വാകച്ചാര്ത്ത് എന്നിവ
തലയില് പുരട്ടണം, ചാന്തു
നെറ്റിയില്തൊടാം.
14 അനാവശ്യസ്ഥലങ്ങളില് കര്പ്പൂരം
കത്തിക്കുക,പ്രസാദം
അണിഞ്ഞശേഷം ബാക്കി
ഷേത്രത്തില് ഉപേക്ഷിക്കുക,ദേവനും
ദേവവാഹനത്തിനും ഇടയിലൂടെ
നടക്കുക,വിഗ്രഹങ്ങളില് തൊട്ടു
നമസ്കരിക്കുക തുടങ്ങിയവയും
അരുതാത്തതാണു
15 ക്ഷേത്രത്തിനുള്ളില് പരിപൂര്ണ
നിശബ്ദത പാലിക്കണം.
16 കുശലപ്രശ്നങ്ങള്‍ ഒഴിവാക്കുക.–
17 ക്ഷേത്രാചാരങ്ങളെ കര്ശനമായും
പാലിക്കുക.
18 നാലമ്പലത്തിന് ഉള്ളില്
മൊബൈല്ഫോണ് , മുതലായ ഉപകരണകള്
പ്രവ്ര്ത്തിപ്പിക്കരുത്
❔പ്രദക്ഷിണ നിയമങ്ങള്
✅ഗണപതി- ഒന്ന്
ശിവന് – മൂന്ന്
മഹാവിഷ്ണു – നാല്
ശാസ്താവ് – അഞ്ച്
സുബ്രമണ്യന്- ആറ്
ഭഗവതി – നാല്
സൂര്യന് – രണ്ട്
"ശിവ ക്ഷേത്രത്തില് ചന്ദ്രകല
രൂപത്തില് പ്രദക്ഷിണം ചെയ്യണം."
❔എങ്ങനെയാണ് പ്രദക്ഷിണ സമയത്ത് നടക്കേണ്ടത്?
✅""ആസന്ന പ്രസവാ നാരീ തൈലപൂര്ണം
യഥാഘടം
വഹന്തീശന കൈര്യാതി
തഥാകാര്യാല് പ്രദക്ഷിണം""
പ്രസവം അടുത്ത ഒരു സ്ത്രീ തലയില്
എണ്ണ നിറഞ്ഞ കുടം എങ്ങനെ
കൊണ്ടുപോകുന്നുവോ അതുപോലെ
ശ്രദ്ധയോടെ വേണം പ്രദക്ഷിണം
ചെയ്യുവാന്.
❓പ്രദക്ഷിണ കാലവിധികള്
✅കാലത്ത് ചെയ്യുന്ന പ്രദക്ഷിണം
രോഗനാശകവും മദ്ധ്യാഹ്നകാലത്ത് ചെയ്യുന്ന പ്രദക്ഷിണം സര്വാഭീഷ്ട
ദായകവും സായാഹ്ന കാലത്ത്
ചെയ്യുന്ന പ്രദക്ഷിണം എല്ലാ പാപങളേയും ഹനിക്കുന്നതും അര്ദ്ധരാത്രീ ചെയ്യുന്നത് മുക്തിപ്രദവൂമത്രേ
No comments:
Post a Comment