ഹിന്ദുവിന്റെ പത്ത് കല്‍പ്പനകള്‍
ക്രൈസ്‌തവജനതയ്‌ക്ക് പത്ത് കല്‍പ്പനകളുണ്ടെന്ന് എല്ലാവര്‍ക്കുമറിയാം. പലരും ചോദിക്കുന്നുണ്ട് ഹിന്ദുക്കള്‍ക്ക് അങ്ങനെ വല്ലതുമുണ്ടോയെന്ന്. ഹിന്ദുക്കള്‍ക്കും പത്ത് കല്‍പ്പനകളുണ്ട്. ആറു ദര്‍ശനങ്ങളുള്ളതില്‍ ഒരു ദര്‍ശനമാണ് യോഗശാസ്‌ത്രം. അത് എഴുതിയത് പതഞ്‌ജലി മഹര്‍ഷിയാണ്.
ഇരുപത്തിനാലോ, ഇരുപത്തഞ്ചോ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് അതില്‍ അഷ്‌ടാംഗ യോഗ ദര്‍ശനമാണുള്ളത്. അതായത് എട്ട് ഭാഗങ്ങള്‍. എട്ടെണ്ണമുള്ളതില്‍ ഒന്നാമത്തേത് ‘യമം’, രണ്ടാമത്തേത് ‘നിയമം’, മൂന്നാമത്തേത് ‘ആസനം’, നാലാമത്തേത് ‘പ്രാണായാമം’, അഞ്ചാമത്തേത് ‘പ്രത്യാഹാര’, ആറാമത്തേത് ‘ധ്യാനം’, ഏഴാമത്തേത് ‘ധാരണ’, എട്ടാമത്തേത് ‘സമാധി’.
ആദ്യത്തെ രണ്ടെണ്ണമാണ് യമ നിയമങ്ങള്‍. ജീവിതത്തില്‍ നമ്മള്‍ ഏതു പ്രവൃത്തിമ ണ്ഡലത്തിലുള്ളവരാണെങ്കിലും ഒരു തണല്‍ മരത്തിന്റെ തണല്‍പോലെ നമുക്ക് ആശ്വാസം നല്‍കുന്നവയാണ് യമ നിയമങ്ങള്‍. യമത്തില്‍ അഞ്ചും നിയമത്തില്‍ അഞ്ചും കാര്യങ്ങളുണ്ട്. അതാണ് പത്ത് കല്‍പ്പനകള്‍. അവയാണ് താഴെപ്പറയുന്നത്.
1. അഹിംസ:
നിങ്ങളെന്ന മനുഷ്യനില്‍ നിന്ന് മറ്റുള്ളവര്‍ക്ക് വേദനയുണ്ടാക്കുന്ന ഒരു കാര്യവും ഉണ്ടാവരുത്. നമ്മള്‍ വാക്കുകൊണ്ട് പലരേയും വേദനിപ്പിക്കാറുണ്ട്. പലരും വേദനിച്ചു എന്നു പറയുമ്പോള്‍ സന്തോഷിക്കാറുമുണ്ട്. അല്‌പം കൂടി തനിക്ക് കൃത്യമായിട്ട് പറയാമായിരുന്നുവെന്ന് പറയുന്നവരുമുണ്ട്.
ഇംഗ്ലീഷില്‍ രണ്ട് വാക്കുകളുണ്ട്. ഒന്ന് സിമ്പതി. രണ്ട് എമ്പതി. സിമ്പതി എന്ന് പറഞ്ഞാല്‍ മറ്റുള്ളവരോട് തോന്നുന്ന ദയ, കാരുണ്യം. എമ്പതിയെന്ന് പറഞ്ഞാല്‍ ഞാന്‍ ആ സ്‌ഥാനത്താണ് ഇരിക്കുന്നതെങ്കില്‍ എനിക്ക് എങ്ങനെ അത് അനുഭവപ്പെടുമെന്ന് സ്വയം ചിന്തിക്കുന്ന അവസ്‌ഥ. ഭഗവത്‌ഗീതയില്‍ ശ്രീകൃഷ്‌ണപരമാത്മാവ് ഉപദേശിച്ചുകൊടുക്കുന്ന ഏതാണ്ട് 630 ഓളം ശ്ലോകങ്ങളില്‍ അര്‍ജ്‌ജുനന്റെ തൊട്ടടുത്ത് നിങ്ങള്‍ നില്‍ക്കുന്നതായി സങ്കല്‍പ്പിക്കുക. അപ്പോള്‍ നിങ്ങള്‍ക്ക് ഭഗവത്‌ഗീത കുറേക്കൂടി എളുപ്പത്തില്‍ മനസ്സിലാക്കാന്‍ സാധിക്കും.
ആ എമ്പതിപോലെ അഹിംസ എന്ന പദത്തിലൂടെ എന്നും ചിന്തിക്കേണ്ടത് മറ്റൊരുവനെ വേദനിപ്പിക്കുമ്പോള്‍ ആ വേദനയിലൂടെ മറ്റുളളവരില്‍ ഉണ്ടാകുന്ന ആഴമൊന്ന് സ്വയം അറിയാന്‍ ശ്രമിക്കുക. അത് അറിയാന്‍ ശ്രമിച്ചാല്‍ ഒരിക്കലും നമുക്ക് മറ്റുള്ളവരെ വേദനിപ്പിക്കാന്‍ സാധിക്കില്ല. വേദനിപ്പിക്കണമെന്ന് തോന്നുകയുമില്ല. അങ്ങനെ നമ്മളില്‍ ഒരു ഭര്‍ത്താവ് തീരുമാനിക്കുകയാണ്; ഞാന്‍ എന്റെ ഭാര്യയെ വേദനിപ്പിക്കില്ല.
ഭാര്യ തീരുമാനിക്കുകയാണ്; ഞാന്‍ എന്റെ ഭര്‍ത്താവിനെ വേദനിപ്പിക്കില്ല. അച്‌ഛനും അമ്മയും തീരുമാനിക്കുകയാണ്; പരിധിക്കപ്പുറം മക്കളെ വേദനിപ്പിക്കില്ല. മക്കള്‍ തീരുമാനിക്കുകയാണ്; അച്‌ഛനേം, അമ്മയേം വേദനിപ്പിക്കില്ല. അവര്‍ക്ക് വേദനയുണ്ടാക്കുന്ന ഒന്നും ഞാന്‍ ചെയ്യില്ല. ഇങ്ങനെ എല്ലാവരും ചിന്തിക്കുക. എത്ര എളുപ്പമാണ്. വാക്കുകോണ്ടോ, പ്രവൃത്തികൊണ്ടോ വേദനയുളവാക്കുന്ന ഒന്നും നമ്മള്‍ ചെയ്യരുത്.
2. സത്യം:
വെറുതെ സത്യമെന്ന് കേട്ടാല്‍ സാമാന്യ ജനതയ്‌ക്ക് അര്‍ത്ഥം വ്യക്‌തമാവണമെന്നില്ല. ഏതുകാര്യം പറയുമ്പോഴും ചെയ്യുമ്പോഴും തീരുമാനം എടുക്കുമ്പോഴും സത്യമെന്നത് എന്തെന്ന് മനസ്സിലാക്കണം. 90 ശതമാനം കാര്യങ്ങളിലും നമ്മള്‍ കമെന്റ് പറയുന്നത് ‘സത്യം’ എന്നത് എന്തെന്ന് അറിയാതെയാണ്. ഒന്ന് നമ്മള്‍ വീട്ടിനകത്തേക്ക് ഇറങ്ങിനോക്കുക.
മകന്‍ അങ്ങനെ പ്രവര്‍ത്തിക്കാന്‍ കാരണമായതെന്ത്? മകള്‍ അങ്ങനെ കമെന്റ് പറയാന്‍ കാരണമെന്ത്? അച്‌ഛനും അമ്മയും ഒന്ന് ചിന്തിച്ചു നോക്കുക. അതുപോലെ അവര്‍ വഴക്കുപറഞ്ഞു കഴിഞ്ഞാല്‍ മക്കളും ഒന്ന് ചിന്തിക്കുക. സത്യമറിയാന്‍ തീരുമാനമെടുക്കുന്നതിന് മുമ്പ് ഒന്ന് ശ്രമിക്കുക. സത്യാവസ്‌ഥ എന്തെന്ന് അറിയാനുള്ള മാനസികാവസ്‌ഥ ഉണ്ടാവണം.
3. ആസ്‌ഥേയം:
സ്‌ഥേയം- ചൂഷണം ചെയ്യുക. ആസ്‌ഥേയം ചൂഷണം ചെയ്യാതിരിക്കുക. പലപ്പോഴും പലരും മറ്റുള്ളവരുടെ കൈയില്‍ നിന്ന് സമ്പത്ത്, മറ്റുള്ളവരുടെ ദ്രവ്യം, മറ്റുള്ളവരുടെ പ്രസിദ്ധി, മറ്റുള്ളവരുടെ പ്രമോഷന്‍, മറ്റുള്ളവര്‍ക്ക് അര്‍ഹതപ്പെട്ടത് എല്ലാം ചൂഷണം ചെയ്യാന്‍ ശ്രമിക്കാറുണ്ട്. മറ്റൊരുവനെ ചൂഷണം ചെയ്യാതിരിക്കുക.
സര്‍ ഐസക്ക് ന്യൂട്ടണിന്റെ നിയമം അറിയാമല്ലോ? എല്ലാ action നും pro and equal opposite reaction ഉണ്ടാകും. ആരെയെങ്കിലും നിങ്ങള്‍ കുളത്തില്‍ ചാടിച്ചാല്‍ നിങ്ങള്‍ കിണറ്റില്‍ ചാടുമെന്ന് ഉറപ്പ്. ഇത് ആര്‍ക്കും മാറ്റാന്‍ സാധിക്കാത്ത പ്രകൃതി നിയമമാണ്. അതുകൊണ്ട് ജീവിതത്തില്‍ ആരെയും ചൂഷണം ചെയ്യരുത്.
4. ബ്രഹ്‌മചര്യം:
പലപ്പോഴും ബ്രഹ്‌മചര്യത്തെ ദുര്‍വ്യാഖ്യാനം ചെയ്യുന്നുണ്ട്. ലൈംഗികബന്ധത്തില്‍നിന്ന് മാറിനില്‍ക്കലാണ് ബ്രഹ്‌മചര്യം എന്ന് പറയാറുണ്ട്. അത് തെറ്റാണ്. ബ്രഹ്‌മചര്യം എന്ന വാക്കിന്റെ ശരിയായ അര്‍ത്ഥം ജീവിതലക്ഷ്യത്തെക്കുറിച്ച് ബോധമുണ്ടാക്കുക എന്നതാണ്. നമ്മള്‍ ജീവിക്കുന്നില്ലേ, ആ ജീവിതത്തിന് ഒരു ലക്ഷ്യമുണ്ടാകണ്ടേ? ആ ലക്ഷ്യത്തെക്കുറിച്ച് ഒരു ബോധമുണ്ടാക്കണ്ടേ? അതാണ് ബ്രഹ്‌മചര്യം എന്ന് പറയുന്നത്.
ബ്രഹ്‌മം Ultimate truth ചര്യം Process of walking towards truth. Ultimate truth എന്താണെന്ന് അറിയാനുള്ള പഥസഞ്ചലനമാണ് ബ്രഹ്‌മചര്യം. മക്കള്‍ക്ക് വേണ്ട വിദ്യാഭ്യാസം ഒക്കെ നല്‍കി അവരെ നല്ല സ്‌ഥാനങ്ങളില്‍ എത്തിച്ചതിനുശേഷം നമ്മുടെ ശിഷ്‌ടകാലം അല്‌പമെങ്കിലും നമ്മുടെ രാഷ്‌ട്രത്തിനും ധര്‍മ്മത്തിനും വേണ്ടി ചെലവഴിക്കണം.
കുറെയധികം വ്യക്‌തികളെ നമ്മള്‍ സഹായിക്കണം. എന്നിട്ട് ചിരിച്ചുകൊണ്ട് വേണം ഇവിടെനിന്നും യാത്രയാകാന്‍. നമുക്ക് ജീവിതലക്ഷ്യം വേണം. പണ്ട് നമ്മുടെ നാട്ടില്‍ ഹുയാന്‍സാങ്ങും ഫാഹിയാനും ഒക്കെ വന്ന സമയത്ത് ഓരോ പത്തു യോജന കഴിയുമ്പോഴും ഓരോ ധര്‍മ്മാശുപത്രികള്‍ ഉണ്ടായിരുന്നത്രേ. അവിടെയൊക്കെ ഫ്രീ സര്‍വീസ് ആയിരുന്നു.
അവരുടെ ജീവിതത്തില്‍ മക്കളൊക്കെ നല്ല നിലയില്‍ എത്തിച്ചതിനുശേഷം ശിഷ്‌ടജീവിതം മറ്റുള്ളവരെ സഹായിക്കാനായി ഉപയോഗിച്ചിരുന്നവരായിരുന്നു. അത് നമുക്കും സാധിക്കണം. ഈ ശരീരത്തില്‍നിന്നും ആത്മാവ് വിട്ടുപോകുന്നതിന് മുമ്പ് നമ്മള്‍ക്ക് എന്തൊക്കെ സാമൂഹ്യസേവനങ്ങള്‍ ചെയ്യാന്‍ കഴിയുമോ അതൊക്കെ ചെയ്യാന്‍ സാധിക്കണം. ആ മഹത്വം നമ്മളില്‍ ഉണ്ടാകണം. അതിന് ജീവിതലക്ഷ്യം വേണം.
5. അപരിഗ്രഹം:
പരിഗ്രഹം മറ്റുള്ളവരുടേത് വേണമെന്നുള്ള തോന്നലുകള്‍. അപരിഗ്രഹം ഉള്ളതുകൊണ്ട് സന്തോഷിക്കാന്‍ സാധിക്കില്ല. അത് ജീവിതത്തിന്റെ ഒരു മാര്‍ഗ്ഗമാക്കണം. എനിക്കുള്ളത്, ഈശ്വരനെനിക്ക് തന്നത്, എന്നെ അനുഗ്രഹച്ചത്, അതുകൊണ്ട് തൃപ്‌തിപ്പെട്ട് നമുക്ക് ജീവിക്കാന്‍ സാധിക്കണം. ആവശ്യമില്ലാത്തയിടത്തേക്ക് പരിധിക്കപ്പുറത്തേക്ക് ചാടരുത്.
കേരളത്തില്‍ 23 ശതമാനം വിദ്യാര്‍ത്ഥികളും Psychologically അബ്‌നോര്‍മലാണ്. എസ്.എസ്.എല്‍.സി. പരീക്ഷയ്‌ക്ക് മുമ്പ്, എന്‍ട്രന്‍സ് പരീക്ഷയ്‌ക്ക് മുമ്പ് എന്തുകൊണ്ട്? അമ്മ നല്‍കുന്ന ടെന്‍ഷന്‍; അച്‌ഛന്‍ നല്‍കുന്ന ടെന്‍ഷന്‍, മക്കളോട് നമ്മള്‍ പറയാറില്ലേ എന്‍ട്രന്‍സ് എഴുതി എംബി.ബി.എസ്. എടുത്ത് എം.ഡി. എടുത്ത് നീ നല്ല ഒരു ഡോക്‌ടര്‍ ആകണമെന്ന്. ഡോക്‌ടര്‍ ആകണമെന്ന ആഗ്രഹം മാത്രം വച്ച് ആ കുട്ടിയെ വളര്‍ത്തുന്നു.
എവിടെയെങ്കിലുംവച്ച് പരാജയപ്പെട്ടാല്‍ കുട്ടിക്ക് ടെന്‍ഷന്‍, അമ്മയ്‌ക്ക് ടെന്‍ഷന്‍ വീട്ടിനകത്തെ അന്തരീക്ഷം എത്ര നെഗറ്റീവാകുന്നു. അല്‌പം തമാശയായിട്ട് ഒന്നു ചിന്തിച്ചുനോക്കുക. എം.ബി.ബി.എസ്. ഡോക്‌ടര്‍ ആകുന്നതും വെറ്റിനറി സയന്‍സ് എടുത്ത് ഡോക്‌ടര്‍ ആകുന്നതും. എം.ബി.ബി.എസ്. എടുത്തവര്‍ക്ക് ഒറ്റ മൃഗത്തെ മാത്രമേ ചികിത്സിക്കാന്‍ സാധിക്കുകയുള്ളൂ.
വെറ്റിനറി സയന്‍സ് എടുത്തയാള്‍ക്ക് വിവിധ മൃഗങ്ങളെ ചികിത്സിക്കാന്‍ സാധിക്കും. ഇങ്ങനെ നമ്മള്‍ ചിന്തിക്കണം. അല്ലാതെ ഒന്നുമാത്രം നല്ലതാണ്. മറ്റത് ചീത്തയാണെന്ന സ്വഭാവം മാറണം. അവനവനുള്ളതുകൊണ്ട് ഭംഗിയായിട്ട് സംതൃപ്‌തമായിട്ടുള്ള ഒരു ജീവിതം നയിക്കാന്‍ സാധിക്കണം.
6. ശൗചം-
അതായത് ശുചി: സാധിക്കുമെങ്കില്‍ ആഴ്‌ചയില്‍ രണ്ടു ദിവസമെങ്കിലും എണ്ണതേച്ച് കുളിക്കാന്‍ ശ്രമിക്കുക. നമ്മുടെ ശരീരത്തിലെ ലിപ്പോപ്രോട്ടീന് എണ്ണയുടെ ആവരണം അത്യാവശ്യമാണ്. പണ്ട് കേരളത്തില്‍ ഉള്ളവര്‍ക്ക് സ്‌കിന്‍ കാന്‍സര്‍ 0.2 ശതമാനം ആണ് ഉണ്ടായിരുന്നത്. ഇന്ന് കേരളീയര്‍ക്ക് 12.8 ശതമാനമാണ് സ്‌കിന്‍ കാന്‍സര്‍. അതിന് കാരണം ഇപ്പോള്‍ നമ്മള്‍ എണ്ണതേച്ച് കുളിക്കാറില്ല.
അതൊന്ന് ശീലിക്കണം. ശുചിത്വം, ബാഹ്യമായ ശുചിത്വവും ആന്തരികമായ ശുചിത്വവും ഉള്‍പ്പെടുന്നു. അതിരാവിലെ എഴുന്നേറ്റ് മൂന്ന് ഗ്ലാസ് വെള്ളം കുടിക്കുന്നതുപോലെ നല്ല ഒരു Internal Cleaness വേറെയില്ല. രക്‌തത്തില്‍ അധികമായിട്ടുള്ള ഷുഗര്‍ ഫില്‍റ്റര്‍ ചെയ്‌ത് പുറത്തുപോകും. അതുപോലെ അധികമായിട്ടുളള ഉപ്പും ഫില്‍റ്റര്‍ ചെയ്‌ത് പുറത്തേക്ക് പോകും. രക്‌തം ശുദ്ധീകരിക്കാന്‍ ഇത്രയും ഗുണകരമായ മറ്റൊരു മാര്‍ഗം വേറെയില്ല.
ശൗചത്തില്‍ ഒന്നാമത്തേത് External body Cleaning by bath, and internal body Cleaning by taking watter. ഒരു പ്രാണായാമം- ശ്വാസോച്‌ഛ്വാസം ക്ലീന്‍ ചെയ്യാന്‍ ഉപകരിക്കും. പ്രാണായാമം ചെയ്യുന്നതിലൂടെ ബ്ലഡിന് വേണ്ട ഒക്‌സിജന്‍ ലഭിക്കുന്നു. അപ്പോള്‍ ശരീരത്തിലെ സെല്‍സ് ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്നു. ഒരു ടെന്‍ഷനും
7. സന്തോഷം:
ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യമാണിത്. ഒരഞ്ച് മിനിറ്റ് നമ്മള്‍ക്ക് ഇടവേള കിട്ടിയാല്‍ ആ അഞ്ചു മിനിറ്റ് നമുക്ക് സന്തോഷിക്കാന്‍ സാധിക്കണം. നമ്മള്‍ ഒരാളെ സ്വീകരിക്കുന്നതിന് എയര്‍പോര്‍ട്ടില്‍ ചെല്ലുന്നു. അപ്പോഴാണ് അറിയുന്നത് ഫ്‌ളൈറ്റ് അര മണിക്കൂര്‍ ലേറ്റാണെന്ന്. അപ്പോള്‍ സാധാരണയായി നമ്മള്‍ എന്താണ് ചെയ്യുന്നത്? ആദ്യം പ്രധാനമന്ത്രിയെ ചീത്തവിളിക്കും.
പിന്നെ ഏവിയേഷന്‍ മിനിസ്‌റ്ററിനെ ചീത്തവിളിക്കും. പിന്നെ വിമാനമോടിക്കുന്ന പൈലറ്റിനെ ചീത്തവിളിക്കും. അത് കഴിഞ്ഞ് മൊത്തം ശപിക്കാന്‍ തുടങ്ങും. ഒരുകാര്യം മനസ്സിലാക്കുക ഇതുകൊണ്ട് പ്രധാനമന്ത്രിയുടെ രക്‌തസമ്മര്‍ദ്ദം കൂടില്ല. ഈ ശാപവാക്കുകള്‍ നമ്മളെത്തന്നെ ടെന്‍ഷനടിപ്പിക്കും. മറിച്ച് ഫ്‌ളൈറ്റ് അര മണിക്കൂര്‍ ലേറ്റാണെന്ന് മനസ്സിലായാല്‍ അര മണിക്കൂര്‍ ഈശ്വരന്‍ നമുക്ക് ഫ്രീ റ്റൈം തന്നിട്ടുണ്ട് എന്ന് കരുതുക.
ഒരു ജോലിയും ചെയ്യാനില്ല. ഓഫീസിലേക്ക് പോകണ്ട, വീട്ടിലേക്ക് പോകണ്ട. ഒന്നും ചെയ്യേണ്ടതില്ല. ആ അര മണിക്കൂര്‍ സന്തോഷിക്കാന്‍ പഠിക്കുക. കിട്ടുന്ന അഞ്ചു മിനിറ്റ് ആണെങ്കിലും അത് നെഗറ്റീവ് ചിന്തിക്കാതെ പോസിറ്റീവ് ആകാന്‍ നോക്കുക.
വീട്ടിനകത്താണെങ്കിലും അത് സന്തോഷത്തോടെ കഴിയാന്‍ ശ്രമിക്കുക.
മിക്കവാറും കേരളത്തില്‍ പവര്‍ കട്ടുണ്ട്. ആ സമയത്ത് ഭാര്യയും മക്കളും ഭര്‍ത്താവും ഒരുമിച്ചിരുന്ന് ഓഫീസിലുണ്ടായ കാര്യങ്ങളോ, കുട്ടികള്‍ സ്‌കൂളിലുണ്ടായ കാര്യങ്ങളോ പറയുക. ആ അരമണിക്കൂര്‍ സമയം അന്ധകാരം, തമസോമ ജ്യോതിര്‍ഗമയ ആക്കാന്‍ ശ്രമിക്കുക. അല്ലാതെ മെഴുകുതിരി കത്തിച്ച് കുട്ടിയെ പഠിപ്പിക്കാതിരിക്കുക. കാരണം ഈ അര മണിക്കൂര്‍ ഈശ്വരാനുഗ്രഹംകൊണ്ട് ലഭിച്ചതാണെന്ന് വിശ്വസിക്കുക. ആ അര മണിക്കൂര്‍ നമ്മള്‍ സന്തോഷിക്കാന്‍ പഠിക്കണം.
8. തപഹ:
തപസ്സ്: ജീവിതം തന്നെ ഒരു തപസ്സാക്കി മാറ്റാന്‍ ശ്രമിക്കുക. വീട്ടമ്മ ഒരു കപ്പ് ചോറുവയ്‌ക്കുമ്പോള്‍ അതൊരു തപസ്സാണ്. ഓഫീസില്‍ ഫയല്‍ നോക്കുമ്പോള്‍ അതൊരു തപസ്സാണ്. ആ തപസ്സ് ജീവിതത്തില്‍ അനുവര്‍ത്തിക്കാന്‍ സാധിക്കണം. ഭാര്യയെ നന്നായി നോക്കുന്ന തപസ്സ്. ഓഫീസില്‍ കൃത്യസമയത്ത് എത്തുന്ന തപസ്സ്. ഭര്‍ത്താവിന് ആവശ്യമുള്ളതൊക്കെ കൊടുക്കുന്ന തപസ്സ്.
മക്കളെ വളര്‍ത്തുന്ന തപസ്സ്. ഓഫീസില്‍ നാം ചെയ്‌തുതീര്‍ക്കേണ്ട കര്‍മ്മമെന്ന തപസ്സ്. എല്ലാം ഒരു തപസ്സുപോലെ ചെയ്യുവാന്‍ കഴിയണം. വളരെ സന്തോഷത്തോടുകൂടി ഒരു പ്രവൃത്തി ചെയ്യുവാനെടുക്കുന്ന കലോറി താപത്തിന്റെ എത്രയോ മടങ്ങ് വേണം; അത് മനസ്സില്ലാ മനസ്സോടെ ശപിച്ചുകൊണ്ട് ചെയ്യാന്‍. അതായത് അര്‍ദ്ധമനസ്സോടുകൂടി നെഗറ്റീവ് ചിന്തിച്ച് ഒരു കാര്യവും ചെയ്യരുത്.
ചിലപ്പോഴൊക്കെ നമുക്ക് തോന്നാറില്ലേ ഇന്ന് ഇത്രയും ജോലി ചെയ്‌തിട്ടും എനിക്ക് ഒരു ക്ഷീണവുമില്ലെന്ന്. അത് മുകളില്‍ പറഞ്ഞ കാരണംകൊണ്ടാണ്. നിറഞ്ഞ സംതൃപ്‌തിയോടുകൂടിയാണ് ആ ജോലി ചെയ്‌തത്. എനര്‍ജി കുറച്ചേ ചെലവായുള്ളൂ.
9. സ്വാധ്യായം:
നിങ്ങള്‍ എവിടെ വര്‍ക്കു ചെയ്യുകയാണെങ്കിലും ഏതു ജോലി ചെയ്യുകയാണെങ്കിലും അതിനെക്കുറിച്ച് പരമാവധി അറിവു നേടണം. നിങ്ങള്‍ ഒരു ക്ലെര്‍ക്കാണെങ്കില്‍ ഒരു ക്ലെര്‍ക്ക് അറിയേണ്ട എല്ലാക്കാര്യങ്ങളും പരമാവധി പഠിക്കണം. ഒരു വീട്ടമ്മയാണെങ്കില്‍ ഉണ്ടാക്കാന്‍ സാധിക്കുന്ന എല്ലാ കറികളും ഉണ്ടാക്കാന്‍ പഠിക്കണം. പഠിച്ചാല്‍ മാത്രം പോരാ ഭര്‍ത്താവിന് തിന്നാന്‍ പാകത്തിന് ഉണ്ടാക്കണം. അതാണ് സ്വാധ്യായംകൊണ്ട് അര്‍ത്ഥമാക്കുന്നത്. പഠിക്കുക; എല്ലാം പഠിക്കുക. ജീവിതത്തില്‍ സാധിക്കുന്ന അത്രയും അറിവു നേടുക.
10. ഈശ്വര പ്രണിധാനം:
ഈശ്വരന്‍ എന്നൊരു ശക്‌തിയുണ്ടെന്ന് മനസ്സിലാക്കുക. ചിലര്‍ ചോദിക്കാറുണ്ട് നിങ്ങള്‍ ഈശ്വരനെ കണ്ടിട്ടുണ്ടോയെന്ന്? ഉത്തരം പറയുന്നതിന് മുമ്പ് നിങ്ങള്‍ ഒന്നുകില്‍ ജിയോഗ്രഫി ചാനല്‍ ഓണ്‍ ചെയ്യുക അല്ലെങ്കില്‍ ഡിസ്‌ക്കവറി ചാനല്‍ ഓണ്‍ ചെയ്യുക. 16 ലക്ഷം തരത്തിലുള്ള ജന്തുക്കളുണ്ട് ഭൂമിയില്‍. അത് ജനിച്ച് വലുതായി മരിക്കുന്ന സീന്‍ വരെ നിങ്ങള്‍ക്ക് അതില്‍ കാണാന്‍ സാധിക്കും.
പല്ലിയുടെ മുട്ട കണ്ടിട്ടുണ്ടോ? ആ മുട്ടയ്‌ക്കകത്ത് മുട്ടയിട്ട ദിവസം പൊട്ടിച്ചാല്‍ അല്‌പം വെള്ളം പോലത്തെ ദ്രാവകമേ ഉണ്ടാകൂ. കൃത്യം 11 ദിവസംകൊണ്ട് ആ ദ്രാവകം ഒരു പല്ലിയായി മാറും. എത്ര ബയോകെമിക്കല്‍ ചെയ്‌ഞ്ചാണ് ആ മുട്ടയ്‌ക്കകത്തുണ്ടാകുന്നത്. ഒരു കോഴി മുട്ടയിട്ടു കഴിഞ്ഞാല്‍ 21-ാം ദിവസം കൊക്കുള്ള, നഖങ്ങളുള്ള, കാലുകളുള്ള, ചിറകുകളുള്ള ഇറച്ചിവച്ച ഒരു കോഴിക്കുഞ്ഞ് പുറത്തേക്ക് വരും.
ആ ചിത്രം ഒന്ന് ചിന്തിച്ചുനോക്കൂ. ഒരു വിരിയാറായ കോഴിമുട്ട, വിരിയാറായ താറാവുമുട്ട കുളക്കടവില്‍ കൊണ്ടുപോയി വെള്ളത്തിന്റെ അടുത്തുവയ്‌ക്കുക. എന്നിട്ട് ദൂരെ മാറിനിന്ന് നോക്കുക. കോഴിമുട്ട പൊട്ടിച്ച് കോഴിക്കുഞ്ഞ് പുറത്തുവരും. അതുപോലെ താറാവുമുട്ട പൊട്ടിച്ച് താറാവു കുഞ്ഞ് പുറത്തുവരും. രണ്ടു കുഞ്ഞുങ്ങളും വെള്ളത്തിലേക്ക് നോക്കുന്നുണ്ടാകും.
കോഴിക്കുഞ്ഞ് വെള്ളത്തിലേക്ക് നോക്കി പേടിച്ച് പുറകിലേക്ക് പോകും. താറാവിന്റെ കുഞ്ഞ് വെള്ളത്തിലേക്കെടുത്തു ചാടും. കോഴിക്കുഞ്ഞിനറിയാം വെള്ളത്തില്‍ച്ചാടിയാല്‍ പൊങ്ങില്ലെന്ന്. താറാവ് കുഞ്ഞിനറിയാം; വെള്ളത്തില്‍ ചാടിയാല്‍ മുങ്ങില്ലെന്ന്. രണ്ടും മുട്ടയ്‌ക്കകത്തുനിന്ന് ഉണ്ടായതാണ്.
എങ്ങനെയാണ് താറാവിന്റെ കുഞ്ഞിന് അറിവുണ്ടായത് വെള്ളത്തില്‍ ചാടിയാല്‍ മുങ്ങില്ലെന്ന്. എങ്ങനെയാണ് കോഴിക്കുഞ്ഞിന് അറിവുണ്ടായത് വെളളത്തില്‍ ചാടരുതെന്ന്. ആരാണ് കൊടുത്തത്? വിവരിക്കാന്‍ സാധിക്കില്ല. പശുക്കുട്ടിയെ അല്ലെങ്കില്‍ പശുവിനെ ഒരു വലിയ പുല്‍മേടില്‍ മേയാല്‍ വിടുക. ആ പശു തിന്നുന്ന പുല്ലുകള്‍ മുഴുവന്‍ നോക്കിയിരിക്കുക. ആ പശു ഒരിക്കലും കമ്മ്യൂണിസ്‌റ്റ് പച്ച തിന്നില്ല. കാരണം പശു കോണ്‍ഗ്രസ്സായതുകൊണ്ടല്ല.
ആ കമ്യൂണിസ്‌റ്റ് പച്ച തിന്നരുതെന്ന് അതിനകത്ത് എഴുതിവച്ചിട്ടുണ്ട്. അതിന്റെ തലച്ചോറില്‍ അത് എഴുതി വച്ചിട്ടുണ്ട്. ആ അറിവിനെയാണ് പ്രപഞ്ചചൈതന്യം എന്നു പറയുന്നത്. അതിന്റെ ഒരു ഭാഗം ആത്മചൈതന്യമായി നമ്മളിലുണ്ട്. അതുകൊണ്ടാണ് നമ്മുടെ ഹൃദയം പ്രവര്‍ത്തിക്കുന്നത്, കരള്‍ പ്രവര്‍ത്തിക്കുന്നത്. അത് എല്ലാ ജീവജാലങ്ങളിലും പ്രവര്‍ത്തിക്കുന്നു.
കാനഡായില്‍ ആര്‍ട്ടിക്ക് സമുദ്രത്തിന്റെ അടുത്ത് ഒരു സ്‌ഥലമുണ്ട് ന്റണ്ഡഗ്ന ങ്കത്സനുനു. അവിടെ സാല്‍മണ്‍ മത്സ്യം വന്ന് മുട്ടയിടും ആ മുട്ട വിരിഞ്ഞ് കുഞ്ഞുങ്ങള്‍ സാല്‍മണ്‍ ക്രീക്ക് ആര്‍ട്ടിക് സമുദ്രത്തില്‍നിന്ന്‌് താഴത്തേക്ക് വന്ന് പെസഫിക് സമുദ്രത്തിലൂടെ പോയി നേരെ സൗത്ത് അമേരിക്കയുടെ താഴെക്കൂടെ സൗത്ത് ആഫ്രിക്ക കടന്ന് പോയിട്ട് അറ്റ്‌ലാന്റിക് സമുദ്രവും കടന്ന് ഇന്ത്യന്‍ മഹാസമുദ്രം കടന്ന്, ന്യൂസിലന്റുവരെ പോയി തിരിച്ച് ഇന്ത്യന്‍ സമുദ്രം കടന്ന് അറ്റ്‌ലാന്റിക് സമുദ്രം കടന്ന് സൗത്താഫ്രിക്കയും സൗത്ത് അമേരിക്കയും കടന്ന് പസഫിക് സമുദ്രവും കടന്ന് വീണ്ടും ആര്‍ട്ടിക്ക് സമുദ്രത്തിലെ സാല്‍മണ്‍ ക്രീക്കില്‍ മൂന്നു വര്‍ഷം കഴിഞ്ഞ് തിരിച്ചെത്തും. അപ്പോള്‍ ആ ചെറിയ മത്സ്യക്കുഞ്ഞ് വലിയ ഒരു സാല്‍മണ്‍ മത്സ്യമായി മാറിയിട്ടുണ്ടാകും. അവിടെ വന്ന് അത് മുട്ടയിടും.
തലയടിച്ച് ചത്തുപോകും. ഏതാണ്ട് 32 ലക്ഷം ടണ്‍ സാല്‍മണ്‍ മത്സ്യങ്ങള്‍ ഒരു സീസണില്‍ മരിക്കും. അത് തിന്നാന്‍ ആ പ്രദേശം മുഴുവന്‍ കരടികളായിരിക്കും. ഈ സാല്‍മണ്‍ മത്സ്യത്തോട് അവിടുന്ന് വിരിഞ്ഞ് ന്യൂസിലന്റുവരെ പോയി തിരിച്ച് ഇവിടെ വന്ന് മുട്ടയിട്ട് തലതല്ലി ചാവണമെന്ന് പറഞ്ഞത് ആരാണ്? ഈശ്വരാ എന്ന് വിളിക്കാതെ മറ്റൊന്നും നമുക്ക് സാധ്യമല്ല.
വിശ്വസിച്ചാലും വിശ്വസിച്ചില്ലെങ്കിലും ഈ ശരീരത്തെ മൊത്തം നിയന്ത്രിക്കുന്ന ഒരു ശക്‌തിയുണ്ട്. കണ്ണിന് കാഴ്‌ച നല്‍കുന്ന ശക്‌തി, ചെവിയെ കേള്‍പ്പിക്കുന്ന ശക്‌തി, നാക്കിന് സംസാരിക്കാനും സ്വാദറിയാനും സഹായിക്കുന്ന ശക്‌തി. നാക്കിന്റെ കാര്യം ഒന്നാലോചിച്ച് നോക്കൂ. 32 പല്ലിന്റെ ഇടയിലൂടെ നാക്ക് തലങ്ങും വിലങ്ങും പോവുകയാണ്.
എങ്ങാനും സാമ്പാര്‍ കൂട്ടി ഊണുകഴിക്കുമ്പോള്‍ ഈ നാക്ക് പല്ലിന്റെ ഇടയില്‍ പോയാലുള്ള അവസ്‌ഥ ഒന്നാലോചിച്ചു നോക്കൂ. അവയെ എത്ര ഭംഗിയായി സൂക്ഷിച്ചുവച്ചിരിക്കുന്നു. മാത്രമല്ല എല്ലാ അവയവങ്ങളും ഒന്നു നോക്കിക്കേ; അപ്പോള്‍ നമ്മള്‍ കൈ കൂപ്പിക്കൊണ്ട് പറയും ‘അഹം ബ്രഹ്‌മാസ്‌മി’ ഞാനും ഈശ്വര ചൈതന്യത്തിന്റെ ഭാഗമാണ്. അപ്പോള്‍ മനസ്സിലാകും ഈശ്വര പ്രണിധാനത്തിന്റെ അര്‍ത്ഥം.
പരമമായ ഒരു ചൈതന്യത്തിന്റെ മുമ്പില്‍ ആധാരമായി നില്‍ക്കാന്‍ നമുക്ക് സാധിക്കണം. ആ ചൈതന്യത്തിന്റെ മുമ്പില്‍ കൈകൂപ്പി പ്രാര്‍ത്ഥിക്കാന്‍ സാധിക്കണം. അഹിംസ, സത്യം, ആസ്‌തേയം, ബ്രഹ്‌മചര്യം അപരിഗ്രഹം, ശൗചം, സന്തോഷം, തപഹ, സ്വാധ്യായം, ഈശ്വര പ്രണിധാനം. ഇതാണ് പത്തു കല്‍പ്പനകള്‍.(സനാതനധർമ്മം)
No comments:
Post a Comment