5 April 2016

മഹാ മൃതുഞ്ജയ മന്ത്രം:

മഹാ മൃതുഞ്ജയ മന്ത്രം:

ഓം ത്ര്യംബകം യജാമഹേ സുഗന്ധിം പുഷ്ടിവർധനം
ഉർവാരുകമിവ ബന്ധനാന് മൃത്യോർമുക്ഷീയ മാമൃതാത്

🌜ॐ, ഓം = ഓംകാരം, പ്രണവമന്ത്രം
ത്ര്യംബകം = ത്രിലോചനൻ, മൂന്നു കണ്ണുകളോടുകൂടിയവൻ
യജാമഹേ= ഞാൻ/ ഞങ്ങൾ ആരാധിക്കുന്നു, ധ്യാനിക്കുന്നു, സ്തുതിക്കുന്നു
സുഗന്ധിം = സുഗന്ധത്തെ, സൗരഭ്യത്തെ
പുഷ്ടി = പുഷ്ടി, അഭിവൃദ്ധി
വർധനം = വർധിപ്പിക്കുന്നത്, കൂട്ടുന്നത്
ഉർവാരുകം= മത്തങ്ങ, പൂഷണിക്ക)
ഇവ = പോലെ
ബന്ധനാന് = ബന്ധനത്തിൽ നിന്ന്
(മത്ത്ങ്ങയെ അതിന്റെ തണ്ടിൽനിന്നും വേർപ്പെടുത്തുന്നതുപോലെ, നിഷ്പ്രയാസം എന്നർത്ഥം.) (ഈ പദത്തെ മഹാവ്യാധി എന്നും വിവക്ഷിക്കപ്പെടുന്നു.)

മൃത്യോഃ = മരണത്തിൽ നിന്ന്
മുക്ഷീയ = സ്വതന്ത്രരാക്കുക, മോചിപ്പിക്കുക
മാ = അല്ല
അമൃതാത് = അമരത്വത്തിൽ നിന്ന്, മോക്ഷത്തിൽ നിന്ന്
( മരണത്തിൽ നിന്ന് അവിടുന്ന് ഞങ്ങളെ മോചിപ്പിച്ചാലും, പക്ഷെ അമരത്വത്തിൽനിന്നല്ല)🌛

No comments:

Post a Comment