8 April 2016

പ്രസാദം

അഞ്ചുതരത്തിലുള്ള പ്രസാദമാണ് നമുക്ക് ക്ഷേത്രത്തില്‍ നിന്ന് കിട്ടുന്നത്. പഞ്ചഭൂതങ്ങളെ പ്രതിനിധീകരിക്കുന്നവയാണിത്.
1 ഭൂമിയുടെ പ്രതീകമാണ് ചന്ദനം 2 നൈവേദ്യം ജലത്തിന്റെ പ്രതീകമാണ്.
3 ദീപം അഗ്നിയുടെയും
4 ധൂപം വായുവിന്റെയും
5 പുഷ്പം ആകാശത്തിന്റെയും പ്രതീകങ്ങളാണ്.
ഇവ അഞ്ചും ഭക്തിപൂര്‍വ്വം സ്വീകരിക്കണം മുഖ്യമായി അഞ്ചു സ്ഥാനങ്ങളിലാണ് പ്രസാദമണിയുക. നെറ്റി, കഴുത്ത്, ഇരുകൈകളുടെയും മേല്‍ത്തണ്ട, മാറ്, ഇവയാണ് സ്ഥാനങ്ങള്‍.

വിവിധതരം ഡിസൈനുകളില്‍ ഓരോരുത്തരും സൌന്ദര്യചിഹ്നമെന്നോണം വരച്ചുവയ്ക്കും.
സീമന്തരേഖയില്‍ സ്ത്രീകള്‍ സിന്ദൂരം തൊടുമ്പോഴും അല്‍പമൊക്കെ ഡിസൈന്‍ വരുത്താന്‍ ശ്രമിക്കാറില്ലേ?!എന്നാല് കേട്ടോളൂ, , ചന്ദനവും ഭസ്മവും ,സിന്ദൂരവും,അണിയുന്നതിനും ചിലരീതികളും സങ്കല്പങ്ങളും ശാസ്‌ത്രവും ഉണ്ട്. ക്ഷേത്രച്ചടങ്ങിന്റെ ഒഴിവാക്കാനാവാത്ത ഭാഗമാണ്‌ ‌ തീര്‍ര്‍ര്‍ര്‍‍ത്ഥവും ,പ്രസാദവും സ്വീകരിക്കൽ. അഭിഷേകജലം തീര്‍ര്‍ര്‍ര്‍‍ത്ഥവും ചാര്‍ത്തിയ ചന്ദനം പ്രസാദവും ആണ്. പഞ്ചഭൂതങ്ങളെ പ്രതിനിധീകരിക്കുന്ന ചന്ദനം, പുഷ്പം, തിർത്ഥം,ദീപം ,ധുപം ഇവ അഞ്ചും സ്വീകരിക്കണം എന്നാണ് വിധി.. ദേവന്റെ ശരീരത്തില്‍ ചാര്‍ര്‍ര്‍ര്‍‍ത്തിയ പുഷ്പത്തിലും ദേവന്റെ സ്പുരണകള്‍ അടങ്ങിയിരിക്കും. ഇവ ധരിക്കുന്ന ഭക്തനും ഈ ഗുണഫലങ്ങള്‍ ലഭിക്കും.. പ്രസാദങ്ങള്‍ വീട്ടില്‍ കൊണ്ടുപോയി ധരിക്കുന്നവര്‍ക്കും ഈ ഗുണഫലങ്ങള്‍ ലഭിക്കും. കുറി തൊടുന്നതിനു ചില സവിശേഷതകളുണ്ട് ..ഭസ്മം ചന്ദനം കുങ്കുമം എന്നിവയാണ് കുറിതോടുന്നതിനുപയോഗിക്കുന്നത്.. വിഷ്ണുവിന്റെ നെടുനായകത്വം സുചിപ്പിക്കാന്‍ ചന്ദനം ലമ്പമായി അണിയണം .നെറ്റിക്ക് കുറുകെ അണിയുന്നത് തെറ്റാണ് .നാഡിയുടെ പ്രതീകമായാണ് ചന്ദനം ലമ്പമായണിയുന്നത് .പുരികത്തിനു നടുവിലോ നെറ്റിക്ക് നടുവിലായോ ആണ് കുങ്കുമം തൊടുന്നത്. ആത്മാവില്‍ ബിന്ദുരൂപത്തില്‍ സ്ഥിതിചെയുന്ന സകലതിനെയും നയിക്കുന്ന മഹാശക്തിയെ സൂചിപ്പിക്കാന്‍ ആണ് കുങ്കുമം വൃത്താകൃതിയില്‍ അണിയണം എന്ന് പറയുന്നത്.. ഭസ്മം അണിയുന്നത് ശിവശക്തി പ്രതീകവും ചന്ദനത്തിനോടൊപ്പം അണിയുന്നത് വിഷ്ണു പ്രതീകവും ആണ് .ഇവ മുന്നും ഒരു പോലെ
അണിയുന്നത് ത്രിപുരസുന്ദരി പ്രതീകവും ആണ്....

No comments:

Post a Comment