9 April 2016

ഷോഡശക്രിയകൾ

ഷോഡശക്രിയകൾ

മനുഷ്യജീവിതത്തിനു പൊതുവേ സാധകവും സഹായകവുമാകുന്ന ചില ചിട്ടകൾ കുടുംബ നിലവാരത്തിൽതന്നെ ഭാരതീയ ഋഷിവര്യന്മാർ ഒരുക്കി തന്നിടുണ്ട്. വ്യക്തി, കുടുംബം, സമുദായം, രാഷ്ട്രം, വിശ്വം എന്നിങ്ങനെ പടിപടിയായി എല്ലാ രംഗങ്ങളിലും പരിശുദ്ധിയും ക്ഷേമവും ശാന്തിയും വ്യാപരിക്കുന്ന ഒരു കുടുംബാസൂത്രണ പദ്ധതിയുണ്ട്. ആർഷപ്രോക്തമായ ഈ പദ്ധതിയാണ് ഷോഡശസംസ്കാരപദ്ധതി അഥവാഷോഡശക്രിയകൾ. ജീവൻ മനുഷ്യയോനിയിൽ പതിക്കുന്നത് മുതൽ ദേഹത്യാഗം ചെയ്യുന്നതുവരെ ധർമമാർഗ്ഗത്തിലൂടെ ജന്മസാഫല്യത്തെ ലക്ഷ്യമാക്കികൊണ്ട് വ്യവസ്ഥപ്പെടുത്തിയിത്തുള്ള പതിനാറു പ്രമുഖവഴിത്തിരിവുകൾ.
1. ഗർഭാധാനം
2. പുംസവനം
3. സീമന്തോന്മയനം
4. ജാതകരണം
5. നാമകരണം
6. നിഷ്ക്രാമണം
7. അന്നപ്രാശനം
8. ചൂഡാകർമം
9. ഉപനയനം
10. വേദാരംഭം
11.  സമാവർത്തനം
12. വിവാഹം
13. ഗൃഹാശ്രമം
14. വാനപ്രസ്ഥം
15. സന്യാസം
16. അന്ത്യേഷ്ടി
ഈ പതിനാറു സംസ്കാരങ്ങളിൽ ചിലത് ചടങ്ങുകളായിട്ടെങ്ങിലും ഇന്നും ആചരിക്കാറുണ്ട്.

No comments:

Post a Comment