ഷോഡശക്രിയകൾ [9]
9. ഉപനയന സംസ്കാരം
സംസ്കാരങ്ങളിൽ വച്ച് ഉപനയന സംസ്കാരത്തിന്റെ സ്ഥാനം ഉന്നതമാണ്. ഉപനയന സംസ്കാരതോടെ ഒരു കുട്ടി രണ്ടാമതും ജനിക്കുകയാണ് .പൂണൂൽ ധരിക്കുന്ന ധരിക്കുന്ന ചടങ്ങാണ് ഉപനയനസം സ്കാരം. കുട്ടിയുടെ മനസ്സിൽ വിഷയവാസന ഉണ്ടാകുന്നതിനു മുൻപ് ഈ കർമം അനുഷ്ഠിക്കണം. ഈ കാലഘട്ടത്തിൽ കുട്ടിക്ക് അഞ്ചു വയസാകുമ്പോൾ ഈ കർമം അനുഷ്ഠിക്കണം. സാധാരണ രീതിയിൽ ഉപനയം എല്ലാവിഭാഗത്തിൽ പെട്ടവരും അനുഷ്ഠിക്കാറുണ്ട്. ഉപനയനകർമം നാലു ദിവസം നീണ്ടു നിൽക്കും. ഉപനയന കർമത്തിനു ശേഷം ബ്രഹ്മചാരിയായി മാറിയ കുട്ടി, ബ്രഹ്മചര്യം അനുഷ്ഠിക്കണം. ദണ്ഡ്ചാരുക എന്ന കർമത്തോടെയാണ് ഉപനയനകർമ്മം അവസാനിക്കുക.
No comments:
Post a Comment