1 April 2016

ഋഷീശ്വരന്മാർ കണ്ടെത്തിയ ശാസ്ത്രം

ഋഷീശ്വരന്മാർ കണ്ടെത്തിയ ശാസ്ത്രം


തൈരു കടയുമ്പോൾ അതിൽ നിന്ന് എന്താണു വേർ തിരിച്ചുവരുന്നത്‌? വെണ്ണയാണെന്ന് നമുക്ക്‌ എല്ലാവർക്കും അറിയാം. അപ്പോൾ തൈരിന്റെ സൂക്ഷ്മ രൂപമാണു വെണ്ണ. ഇതുപോലെ നമ്മൾ കഴിക്കുന്ന ഭക്ഷണവും നമ്മുടേയുള്ളിൽ ഒരു കടയൽ പ്രക്രിയ നടത്തുന്നുണ്ട്‌. ഇത്‌ അറിയണമെങ്കിൽ ഭക്ഷണം കഴിച്ച്‌ രണ്ടുമണിക്കൂർ കഴിഞ്ഞ്‌ ശേഷം ഒന്നു ച്ഛർദ്ധിച്ചു നോക്കൂൂ. കഴിച്ചതുപോലെയാണോ പുറത്തുവരുന്നത്‌. അല്ല.
അപ്പോൾ നാം കഴിക്കുന്ന ആഹാരവും നമ്മുടേ അകത്ത്‌ കടയുന്നു. അങ്ങിനെ കടയുമ്പോൾ അതിൽ നിന്ന് സൂക്ഷ്മമായത്‌, പിന്നെ സ്ഥൂലമായത്‌ പിന്നെ അതിന്റെ വേയ്സ്റ്റ്‌ അതായത്‌ ചണ്ടി. ഇങ്ങനെ മൂന്ന് പ്രകാരത്തിൽ കടയലിലൂടേ വേർത്തിരിച്ചെടുക്കപ്പേടുന്നുണ്ട്‌.
നാം കഴിക്കുന്ന ആഹാരങ്ങളിൽ മൂന്നുവിധത്തിലുള്ള ഗുണങ്ങളുണ്ട്‌. അതായത ജലമയം, ഘരമയം, എണ്ണ രൂപത്തിലുള്ളത്‌. നാം കഴിക്കുന്ന എല്ലാ ആഹാരങ്ങളിലും ഈ മൂന്നു ഗുണങ്ങളുണ്ട്‌. ഈ മൂന്നും മൂന്നായി പിരിഞ്ഞ്‌ അതിൽ നിന്ന് സൂക്ഷ്മമായത്‌ വേർത്തിരിക്കപ്പെടുന്നു.
ഒരുഗ്ലാസ്‌ വെള്ളം കുടിച്ചാൽ ഇതുപോലെ കടഞ്ഞ്‌ അതിൽ നിന്ന് സൂക്ഷ്മമായത്‌ പുറത്തു വരുന്നു. ഇതാണു പ്രാണൻ അഥവാ ജീവനായി ഭവിക്കുന്നത്‌. വെള്ളം മാത്രം കുടിച്ചാൽ കുറച്ചുകാലമൊക്കെ ജീവിക്കാം. അതുകൊണ്ടാണു നിരാഹാരം കഴിക്കുന്നവർ വെറും വെള്ളം മാത്രം കുടിക്കുന്നത്‌. അപ്പോൾ ജലത്തിന്റെ സൂക്ഷ്മരൂപമാണു ജീവനെ  നിലനിർത്തുന്നത്‌. ഇനി ജലത്തിന്റെ മദ്ധ്യഭാഗം അതായത്‌ സ്ഥൂലമായിട്ടുള്ള ഭാഗമാണു രക്തമായി ഭവിക്കുന്നത്‌. ഇനി ജലത്തിന്റെ വേയ്സ്റ്റ്‌ അതാണു മൂത്രമായി പുറത്തു പോകുന്നത്‌.
ഇനി കട്ടികൂടിയ ആഹാരങ്ങളും ഇതുപോലെ കടഞ്ഞ്‌ മൂന്നായി പിരിയുന്നു  അതിൽ നിന്ന് സൂക്ഷ്മമായ ഭാഗമാണു മനസ്സായി ഭവിക്കുന്നത്‌. അതിന്റെ സ്ഥൂലമായ ഭാഗമാണു മാംസമായി തീരുന്നത്‌. വേയ്സ്റ്റായ ഭാഗമാണു മലമായി പുറംതള്ളപ്പെടുന്നത്‌. നാം കഴിക്കുന്ന ആഹാരമാണു മനസ്സായി ഭവിക്കുന്നത്‌ എന്നറിയാൽ ഒരാഴ്ച വെറും വെള്ളം മാത്രം കുടിച്ചിരിക്കുക. മനസ്സ്‌ ശോഷിച്ചിരിക്കും. ഒന്നും ഓർത്തെടുക്കാൻ സാധികില്ല. കാര്യങ്ങൾ മനസ്സിലാക്കിയെടുക്കാൻ സാധിക്കില്ല. അസുഖമൊക്കെ ബാധിച്ച്‌ ആഹാരം പോലുമില്ലാതെ ജലം മാത്രം കുടിച്ച്‌ കിടക്കുന്നവരെ ശ്രദ്ധിച്ചാൽ നമുക്ക്‌ മനസ്സിലാക്കാൻ സാധിക്കും. ഒന്നും അറിയില്ല. ജീവശവം പോലെയുള്ള കിടപ്പണു. കാരണം അവിടെ മനസ്സില്ല.
ഇനി നമ്മുടെ ഭക്ഷണത്തിലെ മൂന്നാമത്തെ ഭാഗമാണു എണ്ണമയമുള്ളത്‌. ഇതും മൂന്നായി പിരിയുന്നു. സൂക്ഷ്മമായ ഭാഗമാണു വാക്കായി പുറത്തുവരുന്നത്‌. സ്ഥൊലമായ ഭാഗം  എല്ലായി ഭവിക്കുന്നു. വേയ്സ്റ്റായ ഭാഗമാണു മജ്ജയായി തീരുന്നത്‌.
ഇതാണു നമ്മൾ കഴിക്കുന്ന ആഹാരങ്ങൾ ഉള്ളിൽ ചെന്ന് ചെയ്യുന്നത്‌. ആയിരകണക്കിനു വർഷങ്ങൾക്ക്‌ മുമ്പ്‌ നമ്മുടെ ഋഷീശ്വരന്മാർ കണ്ടെത്തിയതാണു ഇപ്പൊൾ ആധുനിക വൈദ്യശാസ്ത്രവും കണ്ടെത്തിയിരിക്കുന്നത്‌.

No comments:

Post a Comment