1 April 2016

ഗണപതി

ഗണപതി 


വിഘ്നേശ്വരൻ, ഗണേശൻ എന്നീ നാമങ്ങളുൾപ്പെടെ ഗണപതി നിരവധി പേരുകളിൽ അറിയപ്പെടുന്നുണ്ട്. ഹൈന്ദവ ധർമ്മപ്രകാരം ബഹുമാനത്തിന്റെ രൂപമായ 'ശ്രീ' എന്ന പദം മിക്കപ്പോഴും ഗണപതിയുടെ പേരുനു മുൻപിൽ ചേർക്കുന്നതായി കാണാം. ഗണപതി ആരാധനയിൽ പ്രമുഖരീതിയായ 'ഗണേശ സഹസ്രനാമാലാപനത്തിൽ' ഓരോവരിയും, വിവിധങ്ങളായ ആയിരത്തിയെട്ട് ഭാവങ്ങളെ വർണ്ണിക്കുന്നു. സംസ്കൃത സം‌യുക്തനാമമായ ഗണപതി, ഭൂതഗണങ്ങളെ കുറിക്കുന്ന ഗണം നേതാവ് എന്നർത്ഥമുള്ള അധിപതി എന്നീ വാക്കുകൾ ചേർന്നാണ് ഉണ്ടാകുന്നത്. പതി എന്ന വാക്കിനു പകരം സമാനാർത്ഥമുള്ള ഈശൻ എന്ന പദമാകുമ്പോഴാണ് ഗണേശനായി മാറുന്നത്. ശിവന്റെ ഭൂതഗണങ്ങളുടെ നേതൃസ്ഥാനത്തിരുന്നതാണ് ഈ പേരുകൾക്ക് ആധാരം. സംസ്കൃത ഗ്രന്ഥമായ അമരകോശത്തിൽ (അമരസിംഹൻ) ഗണപതിയുടെ വിവിധങ്ങളായ എട്ട് നാമങ്ങളെ കുറിക്കുന്നുണ്ട്.
1) വിനായകൻ2) വിഘ്നരാജൻ (വിഘ്നങ്ങളുടെ നേതൃസ്ഥാനത്തിരിക്കുന്നവൻ)3) ദ്വൈമാതുരൻ (രണ്ട് മാതാവോടു കൂടിയവൻ)4) ഗണാധിപൻ (ഗണപതി, ഗണേശൻ എന്നീ നാമങ്ങളുടെ സമാനാർത്ഥം)5) ഏകദന്തൻ (ഒറ്റ കൊമ്പോടു കൂടിയവൻ)6) ഹേരംബ7) ലംബോദരൻ (ലംബമായ-തൂങ്ങിനിൽക്കുന്ന ഉദരത്തോടു കൂടിയവൻ)8) ഗജാനനൻ (ആനയുടെ മുഖത്തോട് കൂടിയവൻ) എന്നിവയാണവ. പുരാണങ്ങളിലും ബുദ്ധതന്ത്രങ്ങളിലും സാധാരണയായി വിനായകൻ എന്ന നാമമാണ് ഉപയോഗിച്ച് കാണുന്നത്. ഇത് മഹാരാഷ്ട്രയിലെ അഷ്ടവിനായകൻ എന്ന നാമത്തിലെ ചരിത്രപസിദ്ധമായ എട്ട് ഗണപതിക്ഷേത്രങ്ങളുടെ പേരിൽ പ്രതിഫലിച്ചിട്ടുണ്ട്. ഹിന്ദുമതവിശ്വാസപ്രകാരം ഗണപതി തടസ്സങ്ങളുടെ(വിഘ്നം) നിവാരകനായി കരുതപ്പെടുന്നു.ഇതിൻ പ്രകാരമാണ് ഗണപതിക്ക് വിഘ്നേശ് , വിഘ്നേശ്വരൻ എന്നീ പേരുകളിൽ അറിയപ്പെടുന്നത്.

No comments:

Post a Comment