ധര്മം "മറ്റൊരു ഭാഷയിലും പകരം വെക്കാൻ വാക്കില്ലാത്ത "വാക്ക്" ഈ പ്രപഞ്ചത്തെ നിലനിര്തു്ന "നിയമ വ്യവസ്ഥയാണ് ധര്മം" അതിന്റെ "ക്രിയ തലം ആണ് "കര്മം! , പ്രപഞ്ചം ഉടലെടുത്തതും നിലനില്ക്കുനതും ഇവ രണ്ടും കൊണ്ടാണ്. പ്രപഞ്ചത്തിലെ ഓരോ അണുവിനും അതിന്റെതായ ധര്മവും ആ ധര്മം അനുശാസിക്കുന്ന കര്മവും ഉണ്ട്. അത്
ജീവൻ ഉള്ളതിനും ഇല്ലതതിനും!!
അങ്ങിനെ എങ്കിൽ അധര്മം എവിടെ തുടങ്ങുന്നു. "ധർമം"അത് എല്ലാ വസ്തുവിനും അതിർവരമ്പുകൾ നിശ്ചയിച്ചിട്ടുണ്ട്. അത് ലങ്ഘിക്കുന്ന ജീവി വര്ഗം "മനുഷ്യൻ മാത്രം.ആണെന്ന് കാണാം!! ? ഒരു ജീവി വർഗ്ഗവും ഈ പ്രപഞ്ച നിയമംആയ ധര്മത്തെ ലങ്ഘിക്കുന്നില്ല ! എന്നാൽ.അവരാരും തന്നെ ഈ പ്രപഞ്ച സൃഷ്ടാവായ "ശക്തിയെ പറ്റി ചിന്തിക്കാൻ പ്രപ്തരും അല്ല! അതിനുള്ള ശക്തി ആ പ്രപഞ്ച കാരകൻ മനുഷ്യനെ നല്കിയതായി കാണുന്നുള്ളൂ.
ഇവിടെ മനുഷ്യൻ 'ആ ധര്മ നിയമ വ്യവസ്ഥയിലെ .അതിർവരമ്പുകൾ മറികടന്നു സ്വാർത്ഥ മോഹത്തൽ '"കാമ"വികാരത്താൽ കൂട്ടിവേക്കാനും അന്ന്യന്റെത് കവരാനും" ശ്രമിക്കുന്നിടതാണ് 'അധര്മം J തുടങ്ങുന്നത് അതാകട്ടെ "ധര്മത്തിന്റെ നിർവചനതിനു" വിരുദ്ധവും ആണ്"
എന്താണ് ധര്മത്തിന്റെ നിർവചനംഋഗ്വേദത്തിൽ എന്ന് നോക്കാം-- മണ്ഡലം 1,സൂക്തം 22 ;മന്ത്രം 15 "ത്രീണി പദാ വിചക്രമെ വിഷ്നുർ ഗോപാ ആദഭ്യ:
അതോ ധർമ്മണി ധാരയൻ' "വിശ്വത്തെ ധരിച്ചു കൊണ്ട് ഭദ്രമായി നിലനില്ക്കുന്നത് എന്തോ അത് ധര്മം"
'ധാരാനത്ധർമമിത്യഹു: ധരതി ലോകാൻ ധ്രീയതെ,പുന്ന്യത്മഭിർവ.യതോ/ഭ്യുദയനിശ്രേയാസ സിദ്ധി:സ ധര്മ: ജഗത സ്ഥിതി കാരണം .പ്രാണിനാം,- സാക്ഷാദഭ്യുദയ നീ:ശ്രേയ സഹെതുര്യഹ്:സ ധർമ:" ഇഹത്തിലും പരത്തിലും ഒരു പോലേ ക്ഷേമവും മോക്ഷവും നല്കുന്നത് എന്തോ അത് ധര്മം.കര്മം ചെയ്യുന്നതിന് നമുക്ക് പ്രേരണ നല്കുന്ന നിയമ വ്യവസ്ഥ ധര്മം. എല്ലാ ജഗത്തിനും സൃഷ്ടി സ്ഥിതി ലയങ്ങല്ക്കും കാരണവും എല്ലാ "പ്രാണികൾക്കും" അഭ്യുടയങ്ങല്ക്കും (ധര്മര്തകാമ മോക്ഷങ്ങല്ക്കും നിശ്രേയസ്സിനും കാരണം ആയതു ധര്മം" ,
തനിക്കു പ്രിയം ആയവ അന്ന്യനു പ്രിയമയിരിക്കണം .സ്വ പ്രവർത്തികൾ "സദാചാരം ആയിരികണം" ദുരാചാരം ആകരുത്.ധ്യര്യം ക്ഷമ കാമ ..ക്രോധ .ലോഭാധികളുടെ അടക്കംഅന്ടരീകവും ബഹ്യവും ആയ ശുദ്ധി" "ഇന്ദ്രിയ നിഗ്രഹം" അറിവ് വിവേകം' നല്ലതും ചീതയും തിരിച്ചറിയാനുള്ള "ജ്ഞാനം" സത്യാ പ്രേമം അഹംഭാവം ഇല്ലയ്ക .സഹാനുഭൂതി ത്യാഗം.സേവന സന്നദ്ധത .ഈസ്വരോന്മുഖം ആയ ബുദ്ധി.ഇവ ഏതൊരു ജീവിതതിലാണോ പ്രതിഫലിച്ചു കാണുന്നത് അതാണ് ധർമ നിഷ്ടമായ ജീവിതം"
" വ്യക്തി ധര്മം പോലെ സമാജ ധര്മവും ഉണ്ട് .അതാണ് സംസ്കാരം.
"പ്രപഞ്ചം നിലനില്ക്കുന്നത് ഈ ധര്മം കൊണ്ടും 'അതിൽ ഉറച്ചുള്ള 'കര്മം കൊണ്ടു ആണ്!!
,"കർമ നിരതമായ ജീവിതത്തിൽ ഒരുവൻ യാതൊരു ഫല ഇഛയും കൂടാതെ തന്നില് അര്പിതം ആയ കര്തവ്യ നിര്വഹണം എന്ന നിലയിൽ കര്മം ചെയ്യുകയനെങ്ങിൽ ..നിസ്വര്തം ആയി ചെയ്യുന്ന കര്മത്തിന്റെ അധികാരി അഥവാ കർത്താവു' ഞാൻ എന്ന് കരുതാതെ ഇരിക്കയും ചെയ്യാം എങ്കിൽ ,അവൻ കര്മാതിലും "അകര്മത്തെ ആണ് ദര്ശിക്കുന്നത്. എന്ന് വെച്ചാൽ അവൻ സ്വയം ഒന്നും ചെയ്യുന്നില്ല!"??
ഒരു ഉദാഹരണം ഇവിടെ പറയാം.!
ഒരു തോണിയിൽ യാത്ര ചെയുന്ന ഒരാള്ക്ക് തന്റെ ചുറ്റും വൃക്ഷങ്ങൾ വിപരീത ദിശയിൽ ഓടി പോകുന്നതായി തോന്നും,.-- എന്നാൽ വൃക്ഷങ്ങൾ അല്ല ഓടിപോകുന്നത് ചലിക്കുന്നത് നമ്മൾ ആണ് നാം മനസിലാക്കുന്നു. അതുപോലെ "ദേഹ ഇന്ദ്രിയങ്ങൾ "ചെയ്യുന്ന കർമങ്ങൾ ,അവയിൽ സംഗം ഇല്ലാതെ..ആത്മാവിനെ സ്പര്ശികുന്നില്ല..! ആത്മാവ് കർമ രഹിതനായി നിലനില്ക്കുന്നു."സൂര്യൻ എല്ലായിടത്തും എത്തുന്നു' അവിടെ നിന്നുകൊണ്ട് തന്നെ,ലോകം മുഴുവൻ ചുറ്റി സഞ്ചരിക്കും പോലെ,നാം പ്രപഞ്ചതോട് താദാത്മ്യം പ്രപിക്കുന്നിടതാണ് "കരമ സിദ്ധാന്തത്തിന്റെ "വിജയം.
ആത്മ സ്വരൂപം.അറിയതവാൻ ഞാൻ സുഖിയൻ ആണെന്നും ഒന്നും ചെയ്യുന്നില എന്നും കരുതുന്നു. എന്നാൽ അവനും മനോ ബുദ്ധി വികാരം" കൊണ്ട് കര്മം ചെയ്യുന്നുണ്ട്. ആരും ഒന്നും ഇവിടെ "കര്മം ചെയ്യാതെ ഇരിക്കുന്നില്ല . ഇത്തരത്തിൽ കര്മം ചെയ്യുന്നവൻ "പാപ..പുണ്യങ്ങളിൽ നിന്നും വിമുക്തനും ആയിരിക്കും അതിനാൽ തന്നെ "ജനന മരണം "എന്ന സംസാര ചക്രത്തിൽ നിന്നും ഇയാൾ "മോക്ഷ പദവിയിലേക്ക് എളുപ്പം യാത്രയാകുന്നു,!!
. സ്വ ധ്ര്മത്തിൽ നിന്ന് വ്യതിചാലിക്കുന്നവാൻ ,ധര്മത്തെ ലങ്ഘിച്ചു അധര്മത്തിന്റെ വഴിയെ പോകുനവൻ 'ധര്മ കോപത്തിന് "പാത്രമാകുന്നു!! "ധര്മ സംരക്ഷനര്തം ജീവിക്കുനവനെ ജീവിതത്തിൽ ഒരിക്കലും ധര്മം കൈവിടുന്നില്ല:, 'ധര്മോ രക്ഷതി രക്ഷിത: ."തൃഷ്ണ ന: ജീർണ വയമേവ ജീർണ":"നമ്മുടെ ശരീരത്തിൽ ജരാനരകൾ സമ്മാനിച്ച് കടന്നു പോയ കാലം ,.നമ്മുടെ തൃഷ്ണ അഥവാ ആഗ്രഹാങ്ങളുടെ ശക്തി ക്ഷയിപ്പിച്ചിട്ടില്ല....
No comments:
Post a Comment