1 April 2016

ബലരാമന്‍

ഹലായുധനായ ബലരാമന്‍
ഭാരതീയ കിസാന്‍ സംഘ് ദേശീയ കര്‍ഷക ദിനം മഹാവിഷ്ണുവിന്റെ എട്ടാമത്തെ അവതാരമാണ് ഭഗവാന്‍ ബലരാമന്‍. വസുദേവരുടെ ജ്യേഷ്ഠപുത്രനാണ് ബലരാമന്‍. രോഹിണിയാണ് ബലരാമന്റെ അമ്മ.ദേവകിയുടെ ഏഴാമത്തെ ഗര്‍ഭത്തിലാണ് ബലരാമന്‍ വളര്‍ന്നത്. എന്നാല്‍ കംസന്റെ കാരാഗൃഹത്തില്‍ കിടന്നിരുന്ന ദേവകിയുടെ ഗര്‍ഭം രോഹിണിയിലേയ്ക്ക് ആകര്‍ഷിക്കപ്പെട്ടു. ദേവകിയുടെ ഗര്‍ഭം അലസിയെന്ന് കംസനെ കാവല്‍ക്കാര്‍വഴി അറിയിക്കുകയും ചെയ്തു. ഒരു സ്ത്രീയില്‍ നിന്നും മറ്റൊരു സ്ത്രീയിലേയ്ക്ക്ഗര്‍ഭം മാറ്റിയതിന്നാല്‍ ബലരാമനെ സംഘര്‍ഷണന്‍ എന്നും അറിയപ്പെട്ടുന്നു. ബാലദേവന്‍, ബലഭദ്രന്‍, ഹലായുധന്‍ എന്നീ പേരുകളിലും ബലരാമന്‍ അറിയപ്പെടുന്നു.
ബലരാമന്‍ കൃഷിയുടെ അധിദേവനായി അറിയപ്പെടുന്നു. കലപ്പയും ഗദയുമാണ് ആയുധങ്ങള്‍. അതിയായ ബലത്തോടുകൂടിയവനും ഏവരേയും ആകര്‍ഷിക്കുന്ന രൂപത്തോടുകൂടിയവനുമായതുകൊണ്ടാണ് ബലരാമന്‍ എന്ന പേരുണ്ടായത്. ഹല(കലപ്പ)മാണ് ബലരാമന്റെ ആയുധം. ഗദായുദ്ധത്തിനും ഇദ്ദേഹം അതിനിപുണനായിരുന്നു. മഗധയുടെ രാജാവ് ജരാസന്ധനെ ഗദായുദ്ധത്തില്‍ തോല്പിക്കുകയുണ്ടായി. കൊല്ലുവാനാണ് ശ്രമിച്ചതെങ്കിലും കൊല്ലാതെ വിടുകയായിരുന്നു. ദുര്യോധന പുത്രി ലക്ഷണയുടെ സ്വയംവരം നടക്കുമ്പോള്‍ കൗരവര്‍ ശ്രീകൃഷ്ണന്റെ പുത്രനായ സാംബനെ പിടിച്ചുകെട്ടി. ആ സദസ്സിലേയ്ക്ക് ബലരാമന്‍ എത്തിച്ചേര്‍ന്നു. എന്നാലും ദുര്യോധനാദികള്‍ക്ക് സാംബനെ വിട്ടയക്കാന്‍ താല്പര്യമുണ്ടായില്ല. ബലരാമന്‍ എടുത്ത് ഗംഗയിലേക്കിടുവാന ്‍നിശ്ചയിച്ച് കലപ്പയടുത്ത് ഹസ്തിനപുരത്തിന്റെ നഗരഭിത്തിയില്‍ ചാരിവച്ചു. ഹസ്തിനപുരം ആകെ ഇളകുവന്‍ തുടങ്ങി. ദുര്യോധനന്‍ ഒടുവില്‍ ലക്ഷണയെ സാംബനോട് ഒപ്പംകൊണ്ടുവന്ന് ബലരാമന് നല്‍കി. പിന്നീടാണ് ബലരാമനില്‍ നിന്നും ഗദായുദ്ധം ദുര്യോധനന്‍ പഠിയ്ക്കുന്നത്. അദ്ദേഹത്തിന്റെ ജന്മദിനം ഭാരതീയ കിസാന്‍ സംഘ് ദേശീയ കര്‍ഷക ദിനമായി ആചരിക്കുന്നു.

No comments:

Post a Comment