ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

8 May 2016

കുട്ടികള്‍ക്ക് കടുകും മുളകും ഉഴിഞ്ഞിടല്‍

കുട്ടികള്‍ക്ക് കടുകും മുളകും ഉഴിഞ്ഞിടല്‍

     കുട്ടികളെ പുറത്ത് കൊണ്ടുപോയി മടങ്ങി എത്തിയാല്‍ ഇന്നും ചില അമ്മമാര്‍ പരസ്യമായും  വേറെ ചിലര്‍ രഹസ്യമായും ചെയ്തുവരുന്ന ഒരു ആചാരമാണ് കടുകും മുളകും ഉഴിഞ്ഞിടല്‍. വീട്ടിലെത്തിയശേഷം കുട്ടി ഉറങ്ങാതെ വാശിപിടിക്കുകയോ അസ്വസ്ഥതകള്‍ കാണിക്കുകയോ ചെയ്‌താല്‍ കണ്ണുപറ്റികാണുമെന്നാണ് വിശ്വാസം.  ഇതിനെ 'കണ്‍ദോഷം' എന്ന്  പറയുന്നു. മൂന്നുപ്രാവിശ്യം കുട്ടിയുടെ തലചുറ്റി കാല് ഭാഗത്തേക്ക് കടുകും മുളകും കൈയിലെടുത്ത് ഉഴിഞ്ഞ് അടുപ്പിലിടുന്നതാണ് ചടങ്ങ്. അടുപ്പില്ലെങ്കില്‍ പുറത്ത് തീപൂട്ടി കത്തിച്ച് അതിലേക്കിട്ട് ദുര്‍ദേവതകളെ  ഉന്മൂലം ചെയ്യാവുന്നതാണ്. കടുകിന്റെ പൊട്ടലും മുളകിന്റെ ഗന്ധവും അന്തരീക്ഷത്തില്‍ പരക്കുമ്പോള്‍ ദുര്‍ദേവത ഒഴിഞ്ഞുപോകുമെന്ന് കരുതുന്നു.

No comments:

Post a Comment