29 December 2019

എന്താണ്‌ "മകര ചൊവ്വ"?

എന്താണ്‌  "മകര ചൊവ്വ"?

ചൊവ്വയുടെ ഉച്ചക്ഷേത്രമാണ് മകരം
അതായത് ചൊവ്വ ബലവാനാകുന്ന രാശി.
അതു കൊണ്ട് പ്രത്യേകിച്ചും മകരമാസത്തിലെ ആദ്യ ചൊവ്വ കേരളീയർ ആചരിക്കുന്നു. ചൊവ്വയുടെ അധിദേവതകൾ സുബ്രഹ്മണ്യസ്വാമിയും ഭദ്രകാളീയുമാണ് യുഗ്മരാശി ഭദ്രകാളിയേയും ഓജരാശി സുബ്രഹ്മണ്യനേയും ചൊവ്വയാൽ ചിന്തിക്കപ്പെടുന്നു. 

യുഗ്മരാശിയായ മകരം ഭദ്രകാളീ പ്രീതിക്കാണ് പ്രാധാന്യമുള്ള കാലം ഭദ്രകാളീക്ഷേത്രങ്ങളില്‍ ദേവിയുടെ കളം വരച്ച് പൂജനടത്തുകയും, നവകം മുതലായവ ഭഗവതിയ്ക്ക് ആടി ചൈതന്യത്തെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.

കേരളത്തിൽ  ശിവപുത്രിയും ദാരിക നാശിനിയുമായ കാളിയേയും മറ്റു ചിലയിടത്ത് ഗൗരിയുടെ അംശമായ പാർവ്വതിയെത്തന്നെ കാളിയായും ആരാധിക്കുന്നു. പ്രാചീനകാലം മുതൽതന്നെ കേരളത്തിലാകമാനം കാവുകളിൽ പരദേവതയായും കുലദേവതയായും ആദിചാരമാരണ രോഗ ദാരിദ്ര നാശത്തിനും ദേശ സംരക്ഷണത്തിനുമായി കാവിലമ്മയായി ആരാധിച്ചിരുന്ന, ആരാധിക്കുന്ന അമ്മദൈവ സങ്കല്പമാണ് കാളി. കാളിയും സരസ്വതിയും ഒന്നു തന്നെ എന്ന് തന്ത്രം. ദശമഹാവിദ്യകളിൽപ്പെട്ട മന്ത്രമൂർത്തിയാണ് കാളീദേവി

കവിതിലകനായ കാളിദാസന്റെ കഥയും
കൊടുങ്ങലൂരമ്മയുടെ ദാസനായ കൊടുങ്ങല്ലൂർ തമ്പുരാന്റെ പാണ്ഡിത്യവും കാളീദേവി സരസ്വതി തന്നെ എന്നതിന് തെളിവാണ്. "ഭദ്രം കരോതി ഇതിഭദ്രകാളി" മംഗളത്തെ ചെയ്യുന്ന മംഗള സ്വരൂപിണിയാണ് കാളിയമ്മ.

ജാതക പ്രകാരം യുഗ്മരാശികളായ ഇടവം, കർക്കിടകം, കന്നി, വൃശ്ചികം, മകരം, ' മീനം ഇവയിൽ ചൊവ്വ നില്ക്കുന്നവർ നിത്യവും പ്രത്യേകിച്ച് ചൊവ്വ ദശാ കാലത്തും ഭദ്രകാളിയെ ഭജിക്കണം
മകര ചൊവ്വക്ക് ഭദ്രകാളീക്ഷേത്ര ദർശനം അതിമധുര പായസ നിവേദ്യം ഇവ നടത്തുന്നത് ചൊവ്വ ദോഷത്തിന് പരിഹാരമാണ്

ചൊവ്വ ലഗ്നം നാല്, അഞ്ച് ,ഒൻപത് ഇവ കളിലുള്ളവർ സൗമ്യമൂർത്തിയായ ഭദ്രകാളിയെ ഭജിക്കുന്നതുത്തമം രണ്ട്, ഏഴ്, പത്ത്, പതിനൊന്ന് ഇവകളിൽ ചൊവ്വ നില്ക്കുന്നവർ സുമുഖി കാളി അല്ലെങ്കിൽ അഞ്ജലചലനിഭാ എന്ന ധ്യാനത്തിലുള്ള ഭഗവതിയെ ഭജിക്കുന്നതു നന്നായിരിക്കും മൂന്ന്, ആറ്, എട്ട് ഇവയിലുള്ളവർ കൊടുങ്കാളികരിങ്കാളി ഇത്യാദികളേയും തമോഗുണാധിക്യമുള്ള പ്രതിഷ്ഠാ മൂർത്തികളേയും ഭജിക്കുന്നതുത്തമം എന്നാൽ ഏതു തരക്കാർക്കും പൊതുവായി "കാളീം മേഘ സമപ്രഭാം" എന്ന ധ്യാന സങ്കല്ല പ്രതിഷ്ഠയെ ആരാധിക്കാം

ഇതിലുള്ള ബുദ്ധിമുട്ട് കണ്ട് പരിഭ്രമിക്കേണ്ട. തികഞ്ഞ ഭക്തിവിശ്വാസത്തോടെ സൗകര്യമുള്ള ഭദ്രകാളിയെ ആരാധിച്ചാലും മതി. ഭക്തിവിശ്വാസാദികൾക്കാണ് പ്രധാന്യം പൊതുവെ ഒരു നിയമം പറഞ്ഞു എന്നേ ഉള്ളൂ

"സ്ത്രീണാം നിന്ദാം പ്രഹരം ച
കൗടില്യം വാ അപ്രിയംവചi
ആത്മനോഹിത മന്വിച്ഛൻ
കാളീ ഭക്തോ വിവർജ്ജയേൽ "

അഭിവൃദ്ധിയെ ആഗ്രഹിക്കുന്ന കാളീഭക്തൻ സ്ത്രീകളെ നിന്ദിക്കാനോ ഉപദ്രവിക്കാനോ അവരോട് കളവ് പറയുകയോ അഹിതം പറയുകയോപാടില്ല ഭദ്രകാളീകോപമായിരിക്കും ഇല്ലങ്കിൽ ഫലം. പക്ഷബലമില്ലാത്ത ചന്ദ്രൻ ജാതകത്തിലുള്ളവരും കാളിയെ ഭജിക്കണം. നക്ഷത്ര ദിനം ചൊവ്വാഴ്ച തിങ്കൾ അമാവാസി ഇതൊക്കെ വിശേഷമാണ്. പ്രത്യേകിച്ചും മകരത്തിലെ ആദ്യചൊവ്വ.

കാർത്തിക, ഉത്രം, ഉത്രാടം, അശ്വതി, മകം, മൂലം,പൂയം, അനിഴം, ഉത്രട്ടാതി ഇവർക്ക് ചൊവ്വ അശുഭകാരനാണ് ഇവർ നിത്യേന ഭദ്രകാളീ ഭജനം വേണം. ഭരണി, പൂരാടം, പൂരം, ആയില്യം, കേട്ട, രേവതി, പുണർതം, വിശാഖം, പുരുരുട്ടാതി ഇവർ ചന്ദ്രന് പക്ഷബലമില്ലാത്ത സമയത്താണ് ജനിച്ചതെങ്കിൽ പതിവായി ഭജിക്കണം.

സായിപ്പിന്‍റെ കലണ്ടറും ഭാരതീയന്‍റെ കാലന്തരവും ?

സായിപ്പിന്‍റെ കലണ്ടറും ഭാരതീയന്‍റെ കാലന്തരവും ?

യൂറോപ്പില്‍ വെറും പത്തു മാസങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ പന്ത്രണ്ടു മാസം രാജാവിനോ അവിടത്തെ ശാസ്ത്രത്തിനോ അറിവില്ലാരിരുന്നു .എന്ന് അവരുടെ കലണ്ടര്‍ തെറ്റാണ് .

അത് മനസിലാവണമെങ്കില്‍ നിങ്ങള്‍  വൈശാഖമാസത്തിലെ അത്ഭുതം അറിയണം .

 BC 753 കലഘട്ടത്തില്‍ സായിപ്പ്  കണ്ടു പിടിച്ച മാസങ്ങള്‍ വെറും പത്തെെെണ്ണമേ  യൂറോപ്പില്‍  ഉണ്ടായിരുന്നുള്ളൂ.

 സായിപ്പിന് ജോതി ശാസ്ത്രം അറിയില്ലായിരുന്നു അത് കൊണ്ട് പിന്നീട്  വിഡ്ഢിത്തം മനസിലാക്കി അവരുടെ കലണ്ടര്‍ പലവട്ടം തിരുത്തി. ഇന്നും നാല് വര്ഷം കൂടുമ്പോള്‍ ഫെബ്രുവരി മാസത്തിനു ഒരു ദിവസം കൂട്ടി അങ്ങിനെ അട്ജസ്റ്റ് ചെയ്തു പോകുന്നു.

ലോകത്തില്‍ ഇന്നു വരെ തിരുത്താത്ത ഒന്നാണ് ഇന്ത്യന്‍  കലണ്ടര്‍.

യൂറോപ്പ്യന്‍ കലണ്ടര്‍ സായിപ്പ് പല  പ്രാവിശ്യം തിരുത്തിയെന്നു കാണുമ്പോള്‍ മാത്രമേ നമ്മുടെ ജ്ഞാനം നമുക്ക് ബോധ്യമാകൂ.

നമ്മുടെ  നാട്ടിലെ കലണ്ടറില്‍ BC മുപ്പത്തി എട്ടു മുക്കോടി വര്ഷം മുന്‍പുള്ള  കലണ്ടറും സര്‍ക്കാര്‍അംഗീകരിച്ച ശകവര്‍ഷ  കലണ്ടര്റും  എടുത്താല്‍ ഒരത്ഭുതം ഉണ്ട്  എന്താണെന്ന് വെച്ചാല്‍ ചിത്തിര നക്ഷത്രത്തിൽ പൗർണ്ണമി വരുന്നത് ചൈത്ര മാസത്തിലും വിശാഖം നക്ഷത്രത്തിൽ പൗർണ്ണമി വരുന്നത് വൈശാഖ മാസത്തിലുമായിരിക്കും.

 ചൈത്ര മാസത്തിലെ  പൗര്‍ണ്ണമി ഇന്നും എന്നും ചിത്തിര നാളില്‍ തന്നെ ആയിരിക്കും. ഭാരതത്തിലെ ജോതിഷവും ജോതിഷ കലണ്ടറും എന്നും മാറ്റമില്ലാതെ തുടരും.

പൗര്‍ണ്ണമി യുടെ അപ്പുറവും ഇപ്പുറവും ഉള്ള നാളുകള്‍ ആണല്ലോ അത്തവും ചോതിയും ഈ നക്ഷത്രത്തില്‍ പൗര്‍ണ്ണമി   കലണ്ടറില്‍ വരുന്നത് കണ്ടാലും. പൗര്‍ണ്ണമിയില്‍ ദൈര്‍ഘൃകൂടുതല്‍ ചിത്തിര നക്ഷത്രത്തില്‍ തന്നെയായിക്കും.

രണ്ടായിരത്തി പത്തൊമ്പതില്‍ ആ സുദിനം ഏപ്രില്‍ 19 ഉം 2018-ല്‍ ഏപ്രില്‍ 30 ഉം കടന്നു പോയ വര്ഷം കൂടി  ബാക്കി നോക്കിയാല്‍

2017 april 11ചിത്തിര

2016 april  22 ചിത്തിര

2015 april 04 അത്തം

2014 april 15 ചിത്തിര

2013 april 25 ചിത്തിര

2011april 18  ചിത്തിര

2010 april 28 ചോതി

2008 april 20 ചിത്തിര

ദൈര്‍ഘൃകൂടുതല്‍ചിത്തിരനക്ഷത്രത്തില്‍തന്നെ

ഭ്രൂണത്തിലെ ശിശുവിനെ ആണ്‍ പ്രജയാക്കുന്ന ജോതിഷിയുടെ മിടുക്കിന്റെ  രഹസ്യo സത്യമാണ്  വഹ്നി മരത്തിലെ അരയാല്‍ വേരിന്റെ സത്ത് ഭക്ഷിപ്പാന്‍ കൊടുത്താല്‍ ഭ്രൂണം ആണ്‍ പ്രജയാകുന്നു. ഇതൊക്കെ ജോതിഷത്തിലെ ആയുര്‍വേദമാകുന്നു.

 ഇതിന്‍റെ സമയവും സന്ദര്‍ഭവും അറിയാന്‍ ജോതിഷം പഠിക്കണം. ജോതിഷം പഠിക്കാത്തവന്‍ അത് തെറ്റാണ് എന്ന് പറയരുത്.

 മേടത്തിലെ വിഷുവെന്നാല്‍ സൂര്യന്‍  ഭൂമധ്യത്തില്‍ ഉദിക്കുന്ന ദിവസമെന്ന് അറിയുക എന്ന് വെച്ചാല്‍ തെക്കോട്ടോ വടക്കോട്ടോ ചായാതെ അസ്സല്‍ കിഴക്ക് തന്നെ ഉദിക്കുമത്രേ. ഇംഗ്ലീഷ്കാരും ഈ മാസമായ ഏപ്രിലിനെ  കിഴക്കിന്‍റെ വര്ഷം എന്ന് അര്‍ത്ഥംവെച്ചുള്ള ''ഈസ്റ്റ്‌ ഇയര്‍'' ആക്കി ആചരിച്ചു പോന്നു .

യൂറോപ്പ് മുഴുവനും പുതു വര്‍ഷമാസമായി  കൊണ്ടാടിയിരുന്നത് ഏപ്രില്‍ ഒന്നായിരുന്നു. മാര്‍ച്ച്  25 മുതല്‍  ഏപ്രില്‍ ഒന്നിന് തീരുന്ന  ആഘോഷത്തോടെ ഏപ്രില്‍ ഒന്ന്    ആഘോഷിച്ചിരുന്നു എന്നത് ചരിത്രപരമായ തെളിവാണ്. 

കപ്പല്‍ യാത്രയിലായിരുന്ന ബ്രിട്ടീഷ്  രാജാവിന്  ഒരു ഏപ്രില്‍ ഫസ്റ്റ് ആഘോഷിക്കാന്‍ സാധിച്ചില്ല  രാജാവ് തിരിച്ചു വന്നതോ  ഡിസംബര്‍ മാസത്തിലും.  അധികാരം  കയ്യിലുള്ളത്കൊണ്ട് ഉടനെ ജനുവരി ഒന്നിന് വീണ്ടും  ആഘോഷം നടത്താന്‍ ഉത്തരവിട്ടു . രാജാവിന്‍റെ  ഈ ഉത്തരവ്  കൊണ്ടാടിയെങ്കിലും അധികാര ഗര്‍വ്വിന്റെ ആഘോഷത്തിനെ  പലരും കളിയാക്കി. ഇളഭ്യനായ രാജാവ് ഇനിമുതല്‍ പുതുവര്‍ഷപ്പിറവി ജനുവരി ഒന്നാം തീയതി   ആഘോഷിക്കാന്‍ ആജ്ഞാപിച്ചു .

നല്ലൊരു ശതമാനവും രാജാവിന്‍റെ ഈ ഉത്തരവിനെ അംഗീകരിച്ചില്ല അവര്‍ വീണ്ടും ഏപ്രിലിനെ വരവേറ്റു. കലി  മൂത്ത രാജാവ് ഏപ്രില്‍ ഒന്നാം തീയതി വിഡ്ഢികളുടെ ദിനമായി കൊണ്ടാടാന്‍ പെരുമ്പറ കൊട്ടിച്ചു . ഭരിക്കുന്ന സര്‍ക്കാരിന്റെ ഉത്തരവുകള്‍ ജനം ചുമക്കണം അതാണ്‌ വിധി. അങ്ങിനെ ഏപ്രില്‍ ഒന്ന് വിഡ്ഢികളുടെ  ദിനവും  രാജാവിന്‍റെ അനീതിയാല്‍ ജനുവരി ഒന്ന് പുതു  വര്‍ഷവുമായി മാറ്റപ്പെട്ടു.

രാജാവിന്‍റെ ഈ ഉത്തരവിനെ സാമ്പത്തിക ഉദ്യോഗസ്ഥന്‍ ചോദ്യം ചെയ്തു. വര്‍ഷത്തിന്‍റെ ആരംഭത്തില്‍ ജനത്തിനുവേണ്ടി  രാജാവ് പല ഇളവുകളും ചെയ്തു കൊടുക്കണം. വാഷിക പലിശ ബാങ്കിലെ ധന നിക്ഷേപകര്‍ക്ക് കൊടുക്കണം. ഭടന്മാര്‍ക്ക് പ്രത്യേക സമ്പത്ത് കൊടുക്കണം ഓരോ വര്‍ഷവും രാജ്യത്തെ ബാങ്കിലെ നിക്ഷേപകര്‍ക്ക് ലാഭമായി നല്ലൊരു സംഖ്യകൊടുക്കണം. വീണ്ടും പുതുവര്‍ഷം കൊണ്ടാടിയാല്‍ ഖജനാവ് കാലിയാകും എന്നും ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് കൊടുത്തു.

കൊട്ടാരം ഉദ്യോഗസ്ഥന്‍ പറഞ്ഞത്  രാജാവിന് ബോധ്യം വന്നു. ഭീമമായ  ധനം ഖജനാവിന്  നഷ്ട്ടപെടും  രാജ്യത്തിന്‍റെ  അടിത്തറ ഇളകും    അത്കൊണ്ട് രാജാവ് പണമിടപാടുകള്‍ക്ക് അയിത്തം കൊടുത്തുകൊണ്ട്   ബാങ്കു നിയമങ്ങളെ  ജനുവരിയില്‍ നിന്നും മാറ്റി  ബുദ്ധിപൂര്‍വ്വം മുന്‍കാലങ്ങളായ ഏപ്രില്‍ ഒന്നായി ബാങ്ക് ഇടപാടുകളെ  നിലനിര്‍ത്തി  ഏപ്രില്‍  സാമ്പത്തിക  വാര്‍ഷികമാസത്തിന് മാറ്റം കൊടുത്തില്ല. അത് അന്നും ഇന്നും ഏപ്രില്‍ ഒന്ന് തന്നെ രാജാവിന്‍റെ  വാശി കാരണം ജനുവരി പുതു വര്‍ഷമായി.

ലോകത്ത് മേടം  ''ഏപ്രില്‍ '' ഒന്ന് അവനവന്‍റെ ലാഭവിഹിതം ഇല്ലാത്തവന് കൊടുക്കുന്ന ദിവസമാണ്. അതിന്‍റെ പിന്നാമ്പുറമാണ് വിഷുക്കൈനീട്ടം .

നമ്മുടെ നാട്ടിലെ രാജാക്കന്മാര്‍ക്ക് ജോതിഷം അറിയാമായിന്നു അതുകൊണ്ട്  ഒരു ഭരണാധികാരിയും കാലവും വര്‍ഷവും മാറ്റി ഓണത്തിനെ മേടമാസത്തില്‍ ആക്കിയില്ല എന്നത് ഭാഗ്യമായി കാണുക. ജോതിഷം സത്യമാകുന്നു.

സംസ്കൃതത്തിലെ '''കാലങ്ങളുടെ അന്തരങ്ങള്‍''' എന്ന വാക്കിനെ നാവു വഴങ്ങാത്ത സായിപ്പിന്  കാലാന്തരം എന്നുച്ചരിക്കാന്‍ സാധിക്കില്ല  നാവു വഴങ്ങാത്ത സായിപ്പും യൂറോപ്പും കാലാന്തരത്തെ   ''കേലെണ്ടാര്‍''  എന്ന് വിളിച്ചു.

BC 753 കലഘട്ടത്തില്‍ സായിപ്പ്  കണ്ടു പിടിച്ച മാസങ്ങള്‍ വെറും പത്തെെെണ്ണമേ  യൂറോപ്പില്‍  ഉണ്ടായിരുന്നുള്ളൂ.

സായിപ്പിന് ജോതി ശാസ്ത്രം അറിയില്ലായിരുന്നു അത് കൊണ്ട് പിന്നീട്  വിഡ്ഢിത്തം മനസിലാക്കി അവരുടെ കലണ്ടര്‍ പലവട്ടം തിരുത്തി. ഇന്നും നാല് വര്ഷം കൂടുമ്പോള്‍ ഫെബ്രുവരി മാസത്തിനു ഒരു ദിവസം കൂട്ടി അങ്ങിനെ അട്ജസ്റ്റ് ചെയ്തു പോകുന്നു.

ഭാരതത്തില്‍ ഇന്നും ഹോര ശാസ്ത്രം ഉണ്ട് ഭൂമിക്ക് സൂര്യനെ ഭ്രമണം ചെയ്യാന്‍ രണ്ടരനാഴിക '' 2. 2/1 നാഴിക = ഒരു മണിക്കൂര്‍ '' വീതമുള്ള ഇരുപത്തിനാല് മുഹൂര്‍ത്തങ്ങള്‍ വേണം  രണ്ടര നാഴികയുള്ള മുഹൂര്‍ത്തത്തിനെ. ജോതിഷത്തില്‍ "ഹോര'' എന്ന് വിളിക്കുന്നു. ഭാരതത്തില്‍ നിന്നും കിട്ടിയ ഈ അറിവിനെ  സായിപ്പും  ഹൌര്‍ hour എന്ന് വിളിച്ചു . ഹോര അങ്ങിനെ ഔവര്‍  ആയി

നമ്മള്‍ ജനിച്ച നക്ഷത്രം ആണ് യഥാര്‍ത്ഥ പിറന്നാള്‍ ദിനമായി  എടുക്കുന്നത്  ആദ്യം  സായിപ്പ് ഈ സംസ്കൃതിയെ പുച്ചിച്ചുവെങ്കില്‍  ഇന്ന് യൂറോപ്പ് മുഴുവനും ഈ  ശാസ്ത്രത്തെ  അംഗീകരിച്ചു.

AD-1582 ഒക്ടോബര്‍ 5 മുതല്‍  പതിനഞ്ചു വരെ യൂറോപ്പില്‍ ആരും ജനിച്ചിട്ടില്ല ആരും ചത്തിട്ടുമില്ല  ഒരു അപകടം പോലും യൂറോപ്പ്യന്‍  ചരിത്രത്തില്‍ നിങ്ങള്‍ക്ക് ഈ കാലയളവില്‍  കണ്ടെത്താന്‍ സാധിക്കില്ല. കാരണം അശാസ്ത്രിയമായ കലണ്ടര്‍ കാരണം  ആചാര   ആഘോഷ ദിനങ്ങള്‍ അമ്പേ തെറ്റിയത് കൊണ്ട് ഒരു സുപ്രപാതത്തില്‍ അവരുടെ  കലണ്ടറില്‍ തിരുകിക്കയറ്റിയതാണ്  ചരിത്രമില്ലാത്ത  മുന്‍പറഞ്ഞ പത്ത് ദിനങ്ങള്‍...

ചന്ദ്ര വര്‍ഷവും നക്ഷത്ര സഞ്ചാരാവും സൌരയൂഥത്തെ ആസ്പതമാക്കി സൌരവര്‍ഷവും കണക്കു കൂട്ടി  ഭാരതത്തിലെ  തുണിയുടക്കാത്ത താടിക്കാര്‍ കണ്ടു പിടിച്ച ജോതിഷ കലണ്ടര്‍ ഒരിക്കലും തിരുത്തേണ്ടി വരില്ല .

ദ്വദശ പ്രധയഛക്ര്‍മേകം ത്രിണി നഭ്യാനീ കഉതചികേത
തത്രാ ഹതാസ്ത്രിണി ശതാനി ശങ്കവ ; ശഷ്ട്ടി ഛഖീല അവിചാചലായഹ.. [അഥര്‍വ്വ  വേദം 10 / 8/15/]

പന്ത്രണ്ടു മാസങ്ങള്‍ സംവത്സരമാകുന്ന ചക്രത്തിന്‍റെ പിന്ഭാഗമാണ് - മൂന്നു ഋതുക്കള്‍ നാഭികളാണ് - മുന്നൂറ്റി അറുപതു ദിവസങ്ങള്‍ അഴികളാണ്. കാലം ചരിഞ്ഞും വളഞ്ഞും സഞ്ചരിക്കുന്നു .

വര്ഷം മുന്നൂറ്റി അറുപത്തിഅഞ്ചു  ദിനങ്ങള്‍ ഉണ്ടെന്നു അഥര്‍വ്വം പറയുന്നു

അഥര്‍വ്വത്തില്‍ 13/3/8 ഭാഗത്ത് മുപ്പതു അഹോരാത്രങ്ങളും പതിമൂന്നു മാസങ്ങളും സൃഷ്ട്ടിച്ചവനെ ഭയപ്പെടണം എന്ന് പറയുന്ന മന്ത്രത്തില്‍ പന്ത്രണ്ടു വര്ഷം കൂടുമ്പോള്‍ അധിക ദിവസം ഉണ്ടാകുമെന്നും അതിനാല്‍ അതിനെ പതിമൂന്നു ആയി ഗണിക്കണമെന്നും പറയുന്നു.

സൂര്യ ദേവന്‍ ഇരുപത്തിനാല് കുതിരകളുള്ള തേരിലാണ് സഞ്ചരിക്കുന്നതെന്നും അത്  12+12 =24 മണിക്കൂര്‍ ആണെന്നും. മേടം ഒന്നിന് സൂര്യന്‍ ഭൂമിക്ക് നേരെ വരുമെന്നും പൂയം നാളില്‍ വിതച്ചാല്‍ പുഴുകുത്തുമെന്നും. ഞായര്‍ ഔവ്ഷധം കൊടുപ്പാന്‍ നല്ലദിനമെന്നും  പറയുന്ന ഭാഗങ്ങള്‍അഥര്‍വ്വത്തില്‍ പറയുന്നുണ്ട് .

 ഋഗ്വേദത്തിലെ 5/40/5-6 മന്ത്രങ്ങള്‍ സൂര്യ ഗ്രഹണം  പറയുന്നുണ്ട്  ഹേ സൂര്യ നിന്നെ ചന്ദ്രന്‍ ഇരുട്ടു കൊണ്ട് വളയുന്നു രേഖാഗണിതം അറിയാത്തവര്‍ അത് കണ്ടു അത്ഭുതപ്പെടുമെന്നും വിദ്വാന്‍ മാര്‍ക്ക് സൂര്യനെ തുരിയന്ത്രം കൊണ്ട് നോക്കാമെന്നും പറയുന്നു .

രാമായണത്തില്‍  സൂര്യനിലെ കറുത്ത ഡോട്ടുകളെ കുറിച്ച് രാമന്‍  ല്ക്ഷ്മനോട്  പറയുന്നുണ്ട്  ശ്രി രാമന്‍ തുരീയന്ത്രം കൊണ്ട്  ഈ വിദ്യഉപയോഗിച്ച് എന്നും മനസിലാക്കുക. ഭാസ്കര ആചാര്യരുടെ  തുരിയന്ത്ര നിര്‍മ്മിതി പഠിപ്പിക്കുന്ന സിന്ധാന്തശിരോമണി ഗ്രന്ഥം ഇന്നും നമ്മുടെ നാട്ടില്‍ പൊടി പിടിച്ചു കിടക്കുന്നു.  മണ്ണുകള്‍ ഉരുക്കി ലെന്‍സ്‌ നിര്‍മ്മിക്കുന്ന രീതി മുതല്‍ വിമാനം പറത്തുന്നവന്‍ സൂര്യന് നേരെ കറുത്ത കണ്ണട ധരിക്കണമെന്ന് പറയുന്ന ഭാഗം വരെ അതില്‍  കാണുന്നു.

ജോതിഷം അത്ഭുതമായ ആയുര്‍വേദമാണ് ഭ്രൂണത്തിലെ ശിശുവിനെ ആണ്‍ പ്രജയാക്കുന്ന ജോതിഷിയുടെ മിടുക്കിന്റെ  രഹസ്യo സത്യമാണ്  ''വഹ്നി മരത്തിലെ അരയാല്‍ വേരിന്റെ സത്ത് ഭക്ഷിപ്പാന്‍ കൊടുത്താല്‍ ഭ്രൂണം ആണ്‍ പ്രജയാകുന്നു''.  ഇതൊക്കെ ജോതിഷത്തിലെ ആയുര്‍വേദമാകുന്നു. ഇതിന്‍റെ സമയവും സന്ദര്‍ഭവും അറിയാന്‍ ജോതിഷം പഠിക്കണം .ജോതിഷം പഠിക്കാത്തവന്‍ അത് തെറ്റാണ് എന്ന് പറയരുത്.

റോമാക്കാരുടെ കണക്കു പ്രകാരം  ഭൂമി ഉണ്ടായിട്ട്  വെറും ആറായിരം  വര്‍ഷമേ ആയിട്ടുള്ളൂ BC 4004 ഫെബ്രുവരി 26 രാവിലെ ഒമ്പതു മണിക്ക് ഭൂമി ഉണ്ടായതായി പറയുന്നു. ലോകം ഭരിച്ച ബ്രിട്ടനും അങ്ങിനെയാണ് വിശ്വസിച്ചത്. ഭൂമി ഉരുണ്ടതാണ് എന്ന് പറഞ്ഞ പാവം  ഗലീലിയോ എന്ന ചിന്തകനെ   സായിപ്പ് കൊല്ലുകയും  ചെയ്തു.

'''.ചക്രാണസ; പരിണാഹം പ്രഥിവി ''    ഭൂമി ചക്രം പോലെ  എന്ന ഋഗ്വേദം 1/33/8  മന്ത്രം 'റോമാക്കാര്‍ക്കും അറിയില്ലായിരുന്നു. ഹിരണൃന മണിനാ ശുംഭു മനാഹ ;  നഹിന്വോനാ സസ്തി തിരുസ്ഥ......  ഇതിന്‍റെ പകുതി ഭാഗം  ഇരുട്ടാണ്‌......  പരിസ്പര്‍ശോ ആദധാത്  സൂര്യേണ; അത് സൂര്യനെ ആധാരമാക്കിയാണ് കറങ്ങുന്നത്;

സത്യങ്ങള്‍ മനസിലാക്കിയപ്പോള്‍  യൂറോപ്പ്യന്‍മാര്‍ പത്തു മാസമുള്ള കലണ്ടര്‍ തിരുത്താന്‍ തുടങ്ങി..  ആയതിനാല്‍ കലണ്ടര്‍ ശരിയാക്കാന്‍  AD-1582 ഒക്ടോബര്‍ മാസത്തില്‍ സായിപ്പ്  പത്തു ദിവസങ്ങള്‍ കൂടി  തിരികിക്കയറ്റി എന്നിട്ടും ശരിയായില്ല    BC 753-ലാണ് റോമക്കാര്‍ വര്‍ഷങ്ങള്‍ ഗണിക്കാന്‍ തന്നെ  തുടങ്ങിയത്. അവരുടെ ഒരു  വര്‍ഷത്തിന് വെറും  304 ദിവസവും  10 ദിവസവും  മാത്രമേ ഉണ്ടായിരുന്നുള്ളൂ

.BC 753 നു മുന്‍പ്  ആഗസ്റ്റ്‌ മാസവും ജൂലെയ്‌ മാസവും ഉണ്ടായിട്ടില്ല .മാര്‍ച്ച് / ഏപ്രില്‍ /മേയ് / ജൂണ്‍ / ജനുവരി / ഫെബ്രുവരി / സെപ്റ്റംബര്‍ / ഒക്ട്ടോബ്ര്‍ / നവംബര്‍ / ഡിസംബര്‍ / ഇങ്ങിനെ പത്തെണ്ണത്തില്‍ ഒതുക്കിയിരുന്നു . ഇതില്‍ '''സെപ്റ്റംബര്‍ / ഒക്ട്ടോബ്ര്‍ / നവംബര്‍ / ഡിസംബര്‍ / '' ഈ  നാലെണ്ണം സംസ്കൃതത്തിലെ  വെറും എണ്ണല്‍ സംഖ്യകള്‍ മാത്രം. അതും സംസ്കൃതത്തിനോട് സാമ്യമുള്ള. സപ്തം എന്ന ഏഴും.. ആഠ് എന്ന എട്ടും. നവം എന്ന ഒന്‍പതും.. ദശം  എന്ന പത്തും ആണെന്നറിയുക. നമ്പര്‍ എന്നാല്‍ അക്കം എന്നാണല്ലോ ആയതിനാല്‍  ''ബര്‍'' എന്ന വാക്കും  ചേര്‍ത്തു. എല്ലാത്തിന്‍റെയും കൂടെ "ബര്‍''  ചേര്‍ത്തു എന്നല്ലാതെ വേറെ കഴമ്പോന്നും ഇല്ലത്രേ.

നമ്മുടെ മാസങ്ങളില്‍ പേരുകള്‍ക്ക് നിരവതി അടിസ്ഥാനങ്ങള്‍ ഉണ്ട്   മിഥുനം നല്ല മഴ ലഭിക്കും ഇണകള്‍ മഴ ഏറെ ഇഷ്ട്ടപെടുന്നു  യുവ മിഥുങ്ങള്‍ രതി ആസ്വദിക്കാനുള്ള മാസമാണ് മിഥുനമാസം  . അതുപോലെ മഴ തിമിര്‍ത്തു പെയ്യുന്ന  കര്‍ക്കിടകത്തിനും ചില വിശേഷങ്ങള്‍ ഉണ്ട്. മിഥുനം രാശിയില്‍ നിന്നും കര്‍ക്കിടകം രാശിയിലേക്ക് സൂര്യന് നീങ്ങുമ്പോള്‍.  രോഗങ്ങള്‍ ഉണ്ടാകും പ്രാണയാമം ചെയ്യാനും കാല പ്രദേശം കണക്കാക്കി പഴങ്ങളോ  പച്ചിലകറിയോ  കഴിക്കാനും ജോതിഷത്തില്‍ വിധിക്കുന്നുണ്ട്.

സീസര്‍ ജൂലിയാസ് റോമാ രാജ്യം  ഭരിക്കുമ്പോള്‍  ആചാരങ്ങള്‍ മാസം തെറ്റി വരുന്നത് കണ്ടപ്പോള്‍ ഒരു മാസം കൂടി വേണമെന്ന ആശയം ജനിച്ചു   പതിനൊന്നാം മാസം  വേണമെന്ന ആശയം വീണ്ടും കലണ്ടറില്‍ തിരുകി. ആ  മാസത്തിനു  തന്‍റെ പേര് കൊടുത്ത്  ജൂലൈ എന്ന്  ചേര്‍ത്തു  പതിനൊന്നു മാസമാക്കി. കഷ്ട്ടം മാസങ്ങള്‍ പന്ത്രണ്ടാണ് എന്നൊന്നും അന്നും റോമ സാമ്രാജ്യത്തിന് അറിവില്ലായിരുന്നു.

ജൂലിയാസ് വധിക്കപെട്ടു. ശേഷം മകന്‍റെ  മകനായ ആഗസ്റ്റ്‌ രാജാവായി. അന്നും കലണ്ടര്‍ കൃത്യമായിരുന്നില്ല. മാസം പന്ത്രണ്ടു ആക്കണമെന്ന് കൊട്ടാരം ശാസ്ത്രഞ്ജര്‍ ഉപദേശിച്ച പ്രകാരം. രാജാവ് പുതിയൊരു മാസം കൂടി ഇറക്കുമതി ചെയ്തു അതിനു ജൂലിയാസിന്റെ പേരക്കിടാവായ ആഗസ്റ്റ്‌ രാജാവ് തന്‍റെ പേര്  കൊടുക്കുകയും ചെയ്തു . അങ്ങിനെ മുത്തച്ഛനും  മകനും ലോക  കലണ്ടറില്‍ സ്ഥാനം പിടിക്കുകയും. ഒരു വര്‍ഷത്തിനു 365 ദിവസം ഉണ്ടെന്നു അവര്‍ വിശ്വസിക്കുകയും  ചെയ്തു .

സൂര്യനെ ആരാധിച്ചിരുന്ന റോമ ചരിത്രത്തിന്‍റെ പിന്നാമ്പുറത്തില്‍ കിഴക്ക് ഉദിക്കുന്ന സൂര്യന് നേരെ അവരും കൈകൂപ്പിയിരുന്നു .

കലണ്ടറില്‍ രണ്ടു മാസം ചേര്‍ത്തപ്പോള്‍ സപ്തംബര്‍ എന്ന അവരുടെ ഏഴാം മാസം ക്രമം തെറ്റി ഒന്‍പതാം മാസമായി എട്ടാം മാസമായ  നവം+ മ്പര്‍ പത്തായി   ഒന്‍പത് പതിനൊന്നായി   ദശംമ്പര്‍  പന്ത്രണ്ടും ആയി മാറ്റി..

എന്നിട്ടും റോമാക്കാര്‍ക്ക് കലണ്ടര്‍ തിരുത്തേണ്ടി വന്നു കാരണം ഒരു വര്‍ഷം 365 അല്ലല്ലോ 365 +/25 കാല്‍ ദിനം കൂടി  ഉണ്ടല്ലോ. ഈ കണക്കു

ഇതു  മനസിലാക്കാന്‍  യൂറോപ്പിലെ ശാസ്ത്ര ചിന്തകര്‍ക്ക്‌  ആയിരം വര്ഷം വേണ്ടി വന്നു  1582 AD യില്‍ കിഴക്ക് ഉദിക്കുന്ന സൂര്യന് നേരെ അവരും കൈകൂപ്പിയിരുന്നല്ലോ.

ഈസ്റ്റ്ഇയറിനു  കിഴക്ക് ഉദിക്കേണ്ട സൂര്യന്‍  വീണ്ടും തെക്കോട്ട്‌ ചായാന്‍ തുടങ്ങിയത് വീണ്ടും ശ്രദ്ധയില്‍പ്പെട്ടത് കാരണം AD  1582 ഒക്ടോബര്‍ 5 വെള്ളിയാഴ്ചയെ  ബോധപൂര്‍വം   ഒക്ടോബര്‍ 5ആം തീയതിയെ പതിനഞ്ചാം തീയതി വെള്ളിയാഴ്ച ആക്കി മാറ്റി മറിച്ചു ..

അടുത്ത രസം  1582 ഒക്ടോബര്‍ 5 മുതല്‍  പതിനഞ്ചു വരെ ആ നാട്ടില്‍ ഒരുത്തനും ജനിച്ചിട്ടില്ല ചാത്തട്ടുമില്ല . ഈ പത്തു നാളില്‍ ഒരു ചരിത്രവും റോമ സാമാര്‍ജ്യത്തില്‍ തപ്പി നോക്കിയാല്‍ കിട്ടില്ല.

നാട്ടിലെ കലണ്ടറില്‍ BC മുപ്പത്തി എട്ടു മുക്കോടി വര്ഷം മുന്‍പുള്ള കലണ്ടര്‍ എടുത്താല്‍   വൈശാഖമാസത്തിലെ പൌര്‍ണ്ണമി ഇന്നും എന്നും ചിത്തിര നാളില്‍ തന്നെ ആയിരിക്കും  അതാണ്‌ ഇവിടത്തെ കോണകം ധരിച്ചവര്‍ ഉണ്ടാക്കിയ  കലണ്ടറിന്റെ ഗുണം. അതാണ്‌ ഭാരത ശാസ്ത്ര  ചിന്തകള്‍ ഭാരതീയന്‍ കണ്ട് പിടിച്ചത് എല്ലാം കൃത്യമാണ് 

യൂറോപ്പ്യന്‍ കലണ്ടര്‍ നമ്മുടെ  നാട്ടിലെ യുക്തി വാദികള്‍ മാത്രമേ അംഗീകരിക്കുന്നുള്ളൂ. അതാണ്‌ മറ്റൊരു ഡിങ്കന്‍  കോമഡി ..

ഇതിനെയാണ് ഗ്രിഗേടിയന്‍ കലണ്ടര്‍ എന്ന് വിളിക്കുന്നത്‌. അവസാനം ഗ്രിഗേടിയന്‍ കലണ്ടറിനെ ബ്രിട്ടനും  1752-ല്‍ തിരുത്തേണ്ടി വന്നു .

സാമ്രാജ്യങ്ങള്‍ വെട്ടി പിടിച്ചു നടന്ന സായിപ്പ് കാലം മാറിയ വസ്തുത മറന്നു പോയി . ലോകത്തെ ഈ വിശേഷങ്ങള്‍ ഒന്നും തന്നെ മേക്കാളയുടെ പ്രഭുക്കന്മാര്‍ മനസിലാക്കിയില്ല.1582-ല്‍ യൂറോപ്പ് പത്ത് ദിവസം കൂട്ടി ചേര്‍ത്തു.  അപ്പോള്‍ വാശിക്ക് സൂര്യന്‍ ഉദിക്കാത്ത നാടെന്നു പറയുന്ന ബ്രിട്ടനും  1752 -ല്‍ പതിനൊന്നു ദിവസം കൂട്ടേണ്ടി വന്നു .

1752 -ല്‍  സെപ്തംബര്‍ 3ന്  വേൃഴാഴ്ച ദിനം  ആയിരുന്നു അതിനെ പതിനാലാം തീയതി വേൃഴാഴ്ച എന്നാക്കി മാറ്റപ്പെട്ടു. പതിനൊന്ന് ദിവസം ഒരു സുപ്രഭാതത്തില്‍ ചുമ്മാ അങ്ങട് കൂട്ടി  എന്ന് വെച്ചാല്‍ 1752 സെപ്റ്റംബര്‍ 3 മുതല്‍ 14 വരെ  ബ്രിട്ടന്‍റെ ചരിത്രത്തില്‍ ആരും ചത്തതായോ പ്രസവം നടന്നതോ ആയ രേഖ ഉണ്ടാകില്ല വിഡ്ഢികളുടെ കലണ്ടര്‍ ആണത്. ഒന്ന് കൂടി ചിന്തിച്ചാല്‍  2017 -ല്‍  നിന്നും 1752 കുറച്ചാല്‍ 265 കിട്ടും അതായത് സായിപ്പിന്‍റെ ഈ  കലണ്ടര്‍ ജന്മം കൊണ്ടിട്ടു  വെറും 265 വര്‍ഷമേ ആയിട്ടുള്ളൂ എന്നതാണ് പരമ സത്യം .

ഒരു വര്ഷം 365 ദിനം ഉണ്ടല്ലോ  ചന്ദ്ര മാസo ഇരുപത്തിയേഴു ദിനം ആണല്ലോ 27 നെ പന്ത്രണ്ടു കൊണ്ട് ഗുണിച്ചാല്‍ 324 കിട്ടും 365-324 = 41 കിട്ടുന്നു  മുന്നൂറ്റി അറുപത്തി അഞ്ചില്‍ നിന്നും മുന്നൂറ്റി ഇരുപത്തിനാല്  കുറച്ചാല്‍ ഒരു മണ്ഡലം ആയി അതാണ്‌ നാല്പത്തി ഒന്നിന്‍റെ ഗുട്ടന്‍സ്.

13 December 2019

വിശേഷരൂപത്തിൽ ഗ്രഹിക്കുവാൻ...

വിശേഷരൂപത്തിൽ ഗ്രഹിക്കുവാൻ...

കർമ്മം ഭക്തി ജ്ഞാനം അതിൽ കർമ്മികൾക്ക് കർമ്മം തന്നെയാണ് പ്രധാനം,  കർമ്മത്തിനപ്പുറം മറ്റൊരു ദേവതയെ അവർ സമ്മതിക്കുന്നില്ല.  ജ്ഞാനവാദികളുടെ ജ്ഞാനം ജ്ഞേയവസ്തുവിന്  വസ്തുവിന് വ്യക്തതയില്ലാത്തതിനാൽ പ്രത്യേകം ഒരവലംബവുമില്ല. അതിനാൽ അവർക്കും ദേവതകളുടെ ആവിശ്യമില്ല.  ഈ രണ്ടും പോലെയല്ല ഭക്തി പ്രസ്ഥാനം,.  ഭക്തിക്ക് -  ഭജനീയനായ ഈശ്വരൻ പ്രത്യേകിച്ച് ആകൃതി ഉണ്ടോ ഇല്ലയോ എന്നതാണ്  വാദം, സർവ്വജ്ഞനും സർവ്വശക്തനും സർവ്വഗുണസമ്പനനും  ആയി സർവ്വ വ്യാപിയുമായ ഈശ്വരന് പ്രത്യേകിച്ച് ഒരു രൂപം നിശ്ചയിക്കുക സാദ്ധ്യമല്ല.  ഏതെങ്കിലും നിശ്ചയിക്കേണ്ട തരമില്ലാതെ വന്നപ്പോൾ  വേദദ്രാഷ്ടാക്കളായ മഹർഷിമാർ  പ്രത്യക്ഷത്തിൽ കാണുന്ന അഗ്നി  വായു സൂര്യൻ തുടങ്ങിയ  അസാധാരമായ ശക്തിയെ ദേവതകളായി ആരാധിച്ചു തുടങ്ങി. അവിടെയും മഹത്തായ ഒരു  ശക്തി രൂപത്തിൽ  വ്യാപിയായി  ഒരു തേജോരൂപമ്യി ഗ്രഹിക്കാമെന്നാല്ലാതെ  സാമാന്യ ജനങ്ങൾക്ക് പറ്റിപ്പിടിക്കാനുള്ള വ്യക്തമായ രൂപം കിട്ടുന്നില്ല.  അതിനാൽ ഉപനിഷത്ത് കാലം മുതൽ മേൽപോട്ടുള്ള ഗ്രന്ഥങ്ങളിൽ ബുദ്ധിമാന്മാരായ മഹർഷിമാർ (യോഗികൾ)  ലോകാനുഗ്രഹത്തിനായി വിഗ്രഹങ്ങളെ കൽപ്പിച്ചുതുടങ്ങി.  വിശേഷരൂപത്തിൽ ഗ്രഹിക്കുവാൻ സൗകര്യമുള്ളതുകൊണ്ട്   വിഗ്രഹം എന്ന പേരുണ്ടായത്.  ഛാന്ദോഗ്യോപനിഷത്ത്  മുതലായ ശ്രുതികളിൽ  നഖം മുതൽ ശിഖവരെ സുവർണ്ണമായ അവയവങ്ങളോട് കൂടിയവനായി  ആരാധ്യനായ  ഈശ്വരനെ  ആകൃതിപ്പെടുത്തിയിരിക്കുന്നു.  ഇന്ദ്രൻ ആദിത്യൻ മുതലായ ദേവതകൾക്ക്  അവയവങ്ങളും ആയുധങ്ങളും വാഹനങ്ങളും ഉള്ളതായി ഋഗ്വേദത്തിൽ തന്നെ പലയിടത്തും  ഘോഷിച്ചിട്ടുണ്ട്.    അതിനാൽ ദേവതകളുടെ വിഗ്രഹം ഇന്നും ഇന്നലെയും കൽപ്പിച്ചിട്ടുള്ളതല്ലെന്ന് നിശ്ചയം.  പരമാർത്ഥം ചിന്തിക്കുമ്പോൾ പുറ കാണാൻ ഉദ്യമിക്കുന്നവന്  ഉന്നതമായ  ശാഖാഗ്രം പോലെയും ,  അരുദ്ധതിദർശനത്തിനാഗ്രഹിക്കുന്നവന് സ്ഥൂലാരുദ്ധതി പോലെയും  ഈ വിഗ്രഹങ്ങൾ സർവ്വപരിപൂർണ്ണനായി  പരമാത്മാസ്വരൂപിയായ ഏകനായകനെ  ദർശിക്കുവാൻ കേവലം ഉപലക്ഷണമായി തോന്നാം .  എന്നാൽ വസ്തുത അങ്ങനെയല്ല.  ശാഖാഗ്രഹവും പുറവും വാസ്തവത്തിൽ രണ്ടാണ് സ്ഥൂലാരുദ്ധതിയും സക്ഷാൽ അരുദ്ധതിയും ഒന്നല്ല.  അതുപോലെയല്ല വിഗ്രഹങ്ങൾ മാനസികമായ പ്രാണിധാനവും  ആത്മാനുധാനവും കൊണ്ട് ചൈതന്യപ്രകാശം ആപാദചൂഡം  പ്രസരിക്കുന്ന  വിഗ്രഹവും ഈശ്വരനും ഒന്നു തന്നെ  സർവ്വവ്യാപിയായി സർവ്വാത്മികമായി ഒരു തേജസ്സിന് ഏതുരൂപം കൊടുത്താലും  അത് വസ്തുവിൽ നിന്ന് ഭിന്നമല്ലല്ലോ. എന്നാൽ ഉപാസ്യനായ ഈശ്വരനിൽ ഉപാസകനായ ഭക്തന് ശ്രേഷ്ടതയും പൂജ്യതയും  കാണ്മാനായി  അസാധാരണത്വം സമ്പാദിക്കേണ്ട ഒരാവിശ്യം മാത്രമാണ്. വിഗ്രഹ നിർമ്മിതിയിൽ മഹർഷിമാർ പ്രത്യേകം സ്വന്തമായി  കൽപന ചെയ്തു വന്നീട്ടുള്ളത്. അതുനിമിത്തം ബ്രഹ്മാവ് ചതുർമുഖനായും , വിഷ്ണു ചതുർബാഹുവായും, മഹേശ്വരൻ അഷ്ടബാഹുവായും, സുബ്രമണ്യൻ ഷണ്മുഖനായും  മറ്റും വിശിഷ്ടങ്ങളായ  രൂപങ്ങളോട് കൂടിയവരായി, കൊച്ചുകുട്ടികൾ കളിക്കാനാരംഭിക്കുമ്പോൾ കളിപ്പവകൾക്ക്  കൽപിച്ച് കൂട്ടും പോലെയുള്ള  അർത്ഥമല്ലാത്ത കൽപനകളല്ലാ ഈ രൂപത്തിൽ അന്തർഭവിച്ചിരിക്കുന്നത്.. ശിഷ്ടരക്ഷക്കും  ദുഷ്ടശിക്ഷക്കും ആയി സമുചിതങ്ങളായ സന്നിവേശങ്ങളെ സത്ത്വരജസ്തമോഗുണങ്ങളുടെ സങ്കലങ്ങളാകുന്ന കരുക്കളിൽ വാർത്തു ചേർത്തിരിക്കുന്ന ഈ മൂർത്തികൾ തത്ത്വചിന്തകന്മാർക്കും  എത്രയും സാരവത്താണെന്ന്  കാണുവാൻ കഴിയും. ഇപ്രകാരമുള്ള വിഗ്രഹങ്ങൾക്ക് സമയോചിതം പോലെ അനുരൂപങ്ങളായ അലങ്കാരങ്ങളും ആഭരണാദികളും   തത്ത്വദൃക്കുകളായ  മഹർഷിമാർ ഏർപ്പെടുത്തി മോടിപ്പിടിപ്പിച്ചിരിക്കുന്നു.

ആദ്യമേ മഹനീയമായ ഒരു തേജസ്സും അതിനകമേ ശ്യാമസുന്ദരമായ  ശ്രീകൃഷ്ണ പരമാത്മാവിൻ്റെ ദിവ്യലീലാവിലാസലളിതമായ കോമളവിഗ്രഹവും കണ്ട്  പരമാനന്ദഭരിതനായി ചമഞ്ഞ ഭാഗവതോത്തമനും  മഹാകവിയുമായ മേൽപത്തൂർ ശ്രീ നാരയണ ഭട്ടത്തിരിപ്പടിൻ്റെ  നാരയണീയത്തിലെ

അഗ്രേ പശ്യാമി തേജോ   നിബിഡത

"കളായാവലീ ലോഭനീയം 
പിയൂഷാപ്ലാവിതോഽഹം തദനു തദുദരേ
ദിവ്യാകൈശോരവേഷം
താരുണ്യാരംഭരമ്യം  പരമസുഖരസാസ്വാദ
രോമാഞ്ചിതാംഗൈ 
ആവീതം നാരദാദൈഃ  വിലസദുപനിഷദ് 
സുന്ദരീ മണ്ഡലൈശ്ച"

(ഇതാ മുൻഭാഗത്തായി ഇടതിങ്ങിയ കയാമ്പൂനിന്നാൽ നിരപോലെ കമനീയമായ നീലനിറം കൊണ്ട് അതിയായി പരിശോഭിക്കുന്ന  ഒരു തേജസ്സിനെ ഞാൻ കാണുന്നു. ഞാൻ പരമാനന്ദമൃതത്താൽ മുഴുകിയിരിക്കുന്നു.  അതിനെ തുടർന്ന് ആ തേജസ്സിൻ്റെ മദ്ധ്യത്തിലായി  അതി ദിവ്യമായ ഒരു ബാലസ്വരൂപം തെളിഞ്ഞ് വരുന്നു.  യൗവനാരംഭംകൊണ്ടും അതിരമണീയവും പരമാനന്ദരസമനുഭവിച്ച് കോൾമയിർകൊള്ളിക്കുന്ന  അംഗങ്ങളോട് കൂടിയവരായ നാരദമഹർഷി മുതലായവരാലും  ഏറ്റവും പരിശോഭിക്കുന്നവവരായ  ഉപനിഷത്തുക്കളാകുന്ന സുന്ദരിമണ്ഡലങ്ങളെകൊണ്ടും ചൂഴപ്പെട്ടതുമായിരിക്കുന്നു.)  

ഇപ്രകാരമുള്ള ഭഗവദ് രൂപവർണനകൾ  വിഗ്രഹകൽപനകളുടെ  സ്വാരസ്യത്തിനും   പരമാർത്ഥതക്കും  ഉത്തമ സാക്ഷ്യം വഹിക്കുന്ന  ഉദാഹരണങ്ങളാകുന്നു.  ഇപ്രാകാരമുള്ള വിഗ്രഹങ്ങളെ ആരാധിച്ച്  അനുസ്മരിച്ച് അനുധ്യാനിച്ച്  തന്മയീഭവിക്കുന്ന  പരമഭക്ത്ന്മാരാകുന്ന  ശുകനാരദാദികളായ  മഹാനുഭാവന്മാർ  സ്വതേ യതൊരു കുറവും ഇല്ലാത്തതും സംഭാവന ചെയ്യുവാൻ പോലും തരമില്ലാത്തതുമായ  സർവ്വമംഗളസ്വരൂപനായ സർവ്വേശ്വരൻ്റെ  വിഗ്രഹം സങ്കൽപാതിതമായ കൽപനാസാരണികളിൽ കൂടി ചാടികയറി അനവരതം പരിശ്രമിച്ച് ക്ലേശിച്ചിട്ടും ഉദ്ദിഷ്ടം പരിപൂർണ്ണമാകാതെ  ശ്രുതികളും ശ്രുതിജ്ഞാന്മാരായ  മഹർഷിമാരും  പിറകോട്ട് വലിയുന്നതേയുള്ളൂ.  എങ്കിൽ മറ്റുള്ളവരുടെ കഥ എന്തായിരിക്കും.  ഇന്ന് അവനവൻ്റെ കുഞ്ഞുങ്ങളുടെയോ  ഫോട്ടോ എടുത്ത് നശ്വരമായ ആനന്ദശകലത്തിൻ്റെ സഹസ്രാംശം അനുഭവിക്കുവാൻ ഉദ്യമിക്കുന്ന ആളുകൾ ഫോട്ടോയിൽ പതിഞ്ഞീട്ടുള്ള രൂപത്തിൽ സ്വദൃഷ്ട്യാ വല്ല ന്യൂനതയും കണ്ടാൽ  അതു പരിഹരിച്ച് കൊണ്ട് വരാൻ  ഫോട്ടോഗ്രാഫറോട് ശട്ടം കെട്ടുക സഹജമായിരിക്കുന്നു.  നേരെ മറിച്ച്  എത്രതന്നെ ബുദ്ധിമാന്മാരായ  മഹർഷിമാർ കൽപ്പന ചെയ്താലും  സർവ്വേശ്വരനായ  പരമാത്മാവിൻ്റെ വിഗ്രഹം  യഥാർത്ഥത്തിൽ പൂർണ്ണമാകാതെ തന്നെ  വീണ്ടും  അവശേഷിക്കുന്നു.  ഇതാണ് ഈശ്വരരൂപത്തിനുള്ള മെച്ചം.

സപാര്യഹൃദയത്തിൽ ശ്രീ ശങ്കരാചാര്യർ  മാനസികമായും  ബാഹ്യമായും ഉള്ള ആരാധനകളിലെ തത്ത്വത്തെയും  സമർപ്പണത്തെയും  ഉപാദിഭേദം നിമിത്തം സംഭവിക്കുന്ന ഫലഭേദത്തെയും ഇതിനെല്ലം ആസ്പദമായ  പ്രകൃതിചേദനത്തെയും രത്നചുരുക്കത്തിൽ  സംഗ്രഹിച്ചിരിക്കുന്നു,

ഇത്രയുകൊണ്ട് സർവ്വ പരിപൂർണ്ണനായ അഖണ്ഡചൈതന്യത്തെ  അഭിന്നത്മബോധമായി  കണ്ട് അനുഭവരസികന്മാരായി  തീർന്നീട്ടുള്ള യോഗീശ്വരന്മാർ യഥാർത്ഥത്തിൽ  ജ്ഞാനവിഗ്രഹാരധകന്മാരാണ്,  സേവ്യാസേവക്ഭാവം പ്രത്യേകിച്ച് ഉപാദിയായി കണ്ട്  ആ തരത്തിൽ സർവേശ്വരനെ  അഖണ്ഡമായതേജോരൂപത്തിൽ  ധ്യാനിച്ച് പ്രിയപ്പെടുന്നവരും  വിശിഷ്ട്മായ മൂർത്തീരൂപത്തിൽ സേവിച്ച് ധന്യരാകുന്നവരും  മറ്റൊരുതരം വിഗ്രഹാരാധകരും ആകുന്നു.  ചുരുക്കാത്തിൽ സർവവിദ്യാ സമ്പൂർണ്ണനായ ഗുരുമൂർത്തികളെ ഭജിക്കുന്നവരും, അവരവരുടെ പിതൃപിതാമഹാദി പരമ്പരകളെ നിത്യമായ രൂപത്തിൽ കണ്ട് വന്ദിക്കുന്ന സകല ജനങ്ങളും  വെറൊരുതരം വിഗ്രഹാരാധകന്മാരാകുന്നു.  അതിനാൽ ഇന്ന് ക്ലിപ്തങ്ങളായ ആലയാദികളിലെ ഈശ്വരപ്രതിമകളെ യഥാർഹം വേണ്ടപോലെ ആരാധിക്കുന്നത്  "ലോകാസങ്ഗ്രഹമേവാഥ സമ്പശ്യൻ കർത്തുമഹർസി" എന്ന് ഭഗവാൻ ഗീതയിൽ പറഞ്ഞതുപോലെ  മറ്റുള്ളവർക്ക് താൻ മുഖാന്തരമായും ഉപദേശരൂപേണ ശ്രേയസ്സിന് കാരണമായി തീരുന്നു.

ഗണപതിഹോമത്തിന്റെ വേദാർഥം

ഗണപതിഹോമത്തിന്റെ വേദാർഥം

ഗണപതിയെക്കുറിച്ചു കേൾക്കാത്തവർ ചുരുങ്ങും. എന്നാൽ പലർക്കും മഹാഗണപതിഭഗവാൻ ആരാണെന്നറിഞ്ഞുകൂടാ. ഭാരതത്തിലുടനീളം എന്തിന് ചില വിദേശരാജ്യങ്ങളിൽ പോലും ഗണപതിയുടെ സാന്നിദ്ധ്യം സജീവമാണ്. എന്തുകൊണ്ടാണ് ഗണപതിക്കിത്രയേറെ പ്രാധാന്യം ലഭിച്ചതെന്നതിനെക്കുറിച്ചു അല്പം ചിന്തിക്കേണ്ടതാണെന്നു തോന്നുന്നു.

കാരണം നാം ഓരോരുത്തരും കട തുടങ്ങുമ്പോൾ വീടു താമസം നടത്തുമ്പോൾ എന്നുവേണ്ട സകലതിന്റെയും തുടക്കത്തിൽ ഗണപതിഹോമം കേരളക്കാരനു പഥ്യമാണ്. ഗണപതിഹോമം എന്ന് കേൾക്കാത്തവർ ചുരുങ്ങും. ഗണപതിയെ ഈ തരത്തിൽ ഉപാസിക്കുമ്പോൾ എന്തിനാണ് ഇങ്ങനെയൊക്കെ ചെയ്യുന്നതെന്ന് നാം മനസ്സിലാക്കണം. അർത്ഥമറിയാതെ ഒരു ആചാരണവും നാം പിന്തുടരാൻ പാടില്ല. ഇതായിരുന്നു പ്രാചീനമായ ഋഷിമാരുടെ ഭൗതീകസത്ത.

യുക്തിപൂർവ്വം കാര്യങ്ങളെ ആഗ്രഹിക്കുക വിശ്ലേഷണം ചെയ്യുക. അതിലൂടെ സത്യസത്യനിർണ്ണയം ചെയ്യുക. വേദങ്ങളിലാണ് ഇന്നുകാണുന്ന നിരവധി പ്രസ്താവന കാണാൻ കഴിയുക.

ഋഗ്വേദത്തിലെ രണ്ടാം മണ്ഡലത്തിലാണ് ആദ്യമായി ഗണപതിയെക്കുറിച്ചു പറയുന്നത്. അല്ലാതെ എല്ലാവരും കരുതുന്നതുപോലെ ഋഗ്‌വേദം തുടങ്ങുന്നതുതന്നെ വിഘ്നേശ്വരസ്തുതിയോടെയല്ല. ഋഗ്‌വേദം തുടങ്ങുന്നത് അഗ്നിയേസ്‌തുതിച്ചുകൊണ്ടാണ്. അപ്പോൾ പിന്നെ അഗ്നിക്ക് ഗണപതിയുടെ ബന്ധം വല്ലതുമുണ്ടോ എന്നേ അന്വേഷിക്കേണ്ടതുള്ളൂ. ഋഗ്വേദത്തിൽ നമുക്ക് വായിക്കാം (ഋഗ്‌വേദം 2 . 23 . 1). ഇവിടെ ഒന്നാമതായി ഗണപതി നിറം അഗ്നിവർണ്ണം, രണ്ടാമതായി ഗണപതിയിൽ എന്ത് നിക്ഷേപിച്ചാലും ദാഹിച്ചു തീരുന്നു. ഇങ്ങനെ നോക്കുമ്പോൾ ഗണപതിക്കും അഗ്നിക്കും തമ്മിൽ ഒട്ടേറെ സമാനതകളുള്ളതായി മനസ്സിലാക്കാം.

വേദങ്ങളിൽ അഗ്നിക്ക് നൽകിയപ്രാധാന്യം വേദാന്തർഗതമായ അഗ്നിവർണ്ണനയും ഏറ്റവും അധികം യോജിക്കുക ഗണപതിഭഗവാനുതന്നെയാണ്. പുകയെ കൊടിയാക്കുകയും അഗ്നിവർണ്ണം വസ്ത്രമാക്കുകയും ചെയ്യുന്നു എന്ന് പറയുമ്പോൾ ആലങ്കാരികമായി ഗണപതി അഗ്നിതന്നെയാണെന്ന് ഉറപ്പിച്ചു പറയുകയാണ് വൈദിക ഋഷികൾ. ഗണപതിഹോമംതന്നെ ഇതിന്റെ കൃത്യമായ ഉദാഹരണമാണ്.

ഹോമം വാസ്തവത്തിൽ ഇഡ പിംഗള നാഡികളിലൂടെ സാധനാമാർഗ്ഗത്തിലൂടെ  അനുവർത്തിക്കുന്ന മന്ത്രസ്പന്ദനങ്ങളെ സുഷ്മനയിലേക്കു കൊണ്ടുവരാനുപയോഗിക്കുന്ന ഉപാധിയാണ്. മൂലാധാരം പ്രിത്വീതലത്തിലാണുള്ളത്. അതിന്റെ യന്ത്രരൂപമാണ് ചതുരശ്രം. ഈ ചതുരകുണ്ഡത്തിൽ അഗ്നി ജ്വലിപ്പിക്കുമ്പോൾ കുണ്ഡലിനിയിൽ മൂലാധാര ചക്രത്തിന്റെ പ്രതീകമാണ് കാണാൻ സാധിക്കുന്നത്. കുണ്ഡലിനിയിൽ മന്ത്രസ്പന്ദനങ്ങൾ ചേർക്കുന്നതിന്റെ പ്രതീകമാണ് കുണ്ഡത്തിൽ നെയ്യ് ഒഴിക്കുന്നത്.

കുണ്ഡം എന്നവാക്കുതന്നെ കുണ്ഡലിനിയുമായി ബന്ധപ്പെട്ടതാണ്. മന്ത്രസഹിതം കുണ്ഡത്തിൽ ഹവിസ്സ് അർപ്പിക്കപ്പെടുന്നത് കുണ്ഡലിനി ഉയരാൻ ഏറെ സഹായിക്കും. ഹോമപ്രക്രീയ മൂലാധാരത്തിൽ നിന്ന് കുണ്ഡലിനി അഗ്നി ഉയർന്നുപൊങ്ങുന്നതിന്റെ പ്രതീകമാണ്. ഇതാണ് ഗണപതിഹോമത്തിന്റെ വേദാർത്ഥം.

വിനായകൻ എന്ന ഗണപതിയുടെ പര്യായമെടുക്കുക. യജുർവേദം അവസാനിക്കുന്നത് അഗ്നേ നയ സുപദരായേ എന്ന് പറഞ്ഞുകൊണ്ടാണ് "( 40 . 16 ). അഗ്നി നേർവഴിക്കു നയിച്ചാലും" എന്ന ഈ പ്രാർത്ഥയിൽ വിനായക ശബ്ദത്തിന്റെ എല്ലാർത്ഥങ്ങളും ഉൾക്കൊള്ളുന്നുണ്ട്.

കാഠകസംഹിതയിൽ മറ്റൊരു വചനമുണ്ട്. അഗ്നിർവൈ ദേവാനാം സേനാനി; അർത്ഥം അഗ്നി ദേവന്മാരുടെ സേനാനിയാണ്. "സേന" എന്ന ശബ്ദത്തിന് സമൂഹം, കൂട്ടം, അഥവാ ഗണം എന്നീ അർത്ഥങ്ങളുമുണ്ട്.

12 December 2019

പരമശിവൻ ശ്രീശുകനു നൽകിയ രഹസ്യോപനിഷത്ത്

പരമശിവൻ ശ്രീശുകനു നൽകിയ രഹസ്യോപനിഷത്ത്

ഒരിക്കല്‍ ദേവര്‍ഷിമാര്‍ എല്ലാവരും ഒരിടത്ത് ഒത്തുചേര്‍ന്നു. അവര്‍ പരസ്പരം ബഹുമാനിക്കുകയും വിവിധശാസ്ത്രവിഷയങ്ങളില്‍ അറിവ് കൈമാറുകയും ചെയ്തു. ഒട്ടേറെ രഹസ്യവിദ്യകളെക്കുറിച്ച് അവര്‍ സംസാരിക്കുകയുണ്ടായി. അതു കേള്‍ക്കാന്‍ ദേവന്മാര്‍ പോലും ആകാശത്ത് നിറഞ്ഞുനിന്നു. മഹര്‍ഷിമാര്‍ എല്ലാവരും ചേര്‍ന്ന് ഒരു ദിവസം ബ്രഹ്മാവിനെ ഉദ്ദേശിച്ച് വിശിഷ്ടങ്ങളായ പൂജകള്‍ നടത്തി. സന്തുഷ്ടനായ ബ്രഹ്മാവ് നേരിട്ട് ദേവര്‍ഷിമാരുടെ മുമ്പിലെത്തി. അവരുടെ ദിവ്യപൂജകളെ അത്യാഹ്ലാദത്തോടെ സ്വീകരിച്ചു.
ദേവര്‍ഷിമാര്‍ പൂജകള്‍ക്കുശേഷം നമസ്ക്കാരങ്ങളും സ്തുതിഗീതങ്ങളും നടത്തി. എന്നിട്ട് ബ്രഹ്മാവിനോട് അഭ്യര്‍ത്ഥിച്ചു.

“ബ്രഹ്മദേവാ, ഭഗവാന്‍ ജയിച്ചാലും! ഞങ്ങള്‍ക്ക് ചിലത് അവിടെനിന്ന് അറിയാനുണ്ട്.”
ദേവര്‍ഷിമാരേ! നമുക്ക് വിസ്മയം തോന്നുന്നു. നിങ്ങള്‍ക്ക് അറിവില്ലാത്തതായി ഇനി എന്താണ് അവശേഷിക്കുന്നത്? നിങ്ങള്‍ക്ക് അറിയാത്ത ഒരുകാര്യം നമുക്കും അറിവുണ്ടാകുമോ?
ഏതായാലും അത് കേള്‍ക്കാന്‍ ജിജ്ഞാസയുണ്ട്. എന്തായാലും പറയൂ…..!”

“ബ്രഹ്മദേവാ! വിവിധ ശാസ്ത്രവിഷയങ്ങളെക്കുറിച്ചും ഗൂഢവിദ്യകളെക്കുറിച്ചും ഞങ്ങള്‍ ഇവിടെ വിചിന്തനങ്ങള്‍ നടത്തുകയുണ്ടായി. സത്യം തന്നെ. എങ്കിലും അതിഗൂഢവും അത്യന്തം പ്രാധാന്യമര്‍ഹിക്കുന്നതുമായ ഉപനിഷത്‍തത്ത്വം അങ്ങയില്‍ നിന്ന് ഉപദേശിച്ചു കേള്‍ക്കണമെന്ന് ഞങ്ങള്‍ ഏവര്‍ക്കും മോഹമുണ്ട്. ദയവായി ഉപനിഷത്തുകളുടെ തത്ത്വം ഉപദേശിച്ചു തന്നാലും.”
ഇതുകേട്ട് ബ്രഹ്മദേവന്‍ പറഞ്ഞു: “ഉപനിഷത്തുകളുടെ തത്ത്വം അന്ത്യന്തം രഹസ്യവും ഉത്തമവും തന്നെ. ഞാനൊരു സംഭവം പറയാം. പണ്ടൊരിക്കല്‍ സര്‍വ്വവേദജ്ഞനും മഹാതേജസ്വിയും തപോനിഷ്ഠനുമായ വേദവ്യാസന്‍ പാര്‍വ്വതീസമേതനായ ഭഗവാന്‍ ശ്രീപരമേശ്വരനെ കൈലാസത്തില്‍ ചെന്നുകണ്ട് നമസ്ക്കരിച്ചു.”
തന്റെ മുമ്പില്‍ അഞ്ജലീബദ്ധനായി നില്‍ക്കുന്ന വേദവ്യാസമഹര്‍ഷിയെ കണ്ടിട്ട് പാര്‍വ്വതീപരമേശ്വരന്‍മാര്‍ സന്തുഷ്ടരായി. മന്ദഹാസത്തോടെ ഭഗവാന്‍ ക്ഷേമാന്വേഷണങ്ങള്‍ നടത്തി.

“മഹാമുനേ, അവിടുത്തെ ആഗമനംകൊണ്ട് ശിവലോകം ഇന്ന് ധന്യമായിത്തീര്‍ന്നിരിക്കുന്നു. എന്താണ് നാം അവിടേയ്ക്കു വേണ്ടി ചെയ്യേണ്ടത്?”
അതുകേട്ട് വേദവ്യാസന്‍ പരമശിവനെ വീണ്ടും നമസ്ക്കരിച്ച് സ്തുതീഗീതങ്ങള്‍ പാടി.
“ഹേ ദേവദേവ! ദേവദേവ! മഹാപ്രാജ്ഞ!!! ജീവന്റെ വിശ്വപാശത്തെ വിച്ഛേദിക്കുന്ന മഹാപ്രഭോ, ജയിച്ചാലും. ജയിച്ചാലും. ഒരഭ്യര്‍ത്ഥനയുമായിട്ടാണ് ഞാനിപ്പോള്‍ വന്നിരിക്കുന്നത്?”
“ആകട്ടെ, നമുക്ക് സന്തോഷമേയുള്ളൂ. എന്താണ് ചെയ്തു തരേണ്ടത്?”
“മഹാദേവാ ശ്രീശുകദേവന്‍ എന്നൊരു പുത്രന്‍ നമുക്കുള്ള വൃത്താന്തം അവിടുത്തേയ്ക്ക് അറിവുള്ളതാണല്ലോ. അവന് ഇപ്പോള്‍ ഉപനയനാദികര്‍മ്മങ്ങള്‍ അനുഷ്ടിക്കാന്‍ സമയമായി. വേദാദ്ധ്യയനത്തിനു കാലമായിരിക്കുന്ന അവന്റെ യാജ്ഞോപവീകര്‍മ്മത്തില്‍ പ്രണവഗായത്രീമന്ത്രങ്ങള്‍ ഉപദേശിക്കാനുള്ള സമയം സമാഗതമായിരിക്കുന്നു.”
“ഉചിതം. മഹാമുനിയായ താങ്കള്‍ അതെല്ലാം യഥാവിധി തന്നെ നടത്തിക്കൊടുത്താലും. എല്ലാം പിതാവിന്റെ ധര്‍മ്മങ്ങള്‍ തന്നെ.” പരമശിവന്‍ ചിരിച്ചു.
“ഭഗവാനേ, അങ്ങാണ് യഥാര്‍ത്ഥ ജഗദ്ഗുരു. അതിനാല്‍ ബ്രഹ്മത്തെപ്പറ്റിയും പരമാത്മതത്ത്വത്തെപ്പറ്റിയും അവിടുന്ന് എന്റെ പുത്രന് ഉപദേശിച്ചു കൊടുത്താലും. എങ്കില്‍ ഞാനും എന്റെ പുത്രനും ഒന്നുപോലെ ധന്യരായി.”
“മഹാമുനേ, ഇപ്പോള്‍ തന്നെ ആവശ്യത്തിലധികം അറിവ് സ്വയമേവ നേടിവനാണ് താങ്കളുടെ പുത്രന്‍. പ്രപഞ്ചത്തിലെ സുഖഭോഗങ്ങളില്‍ വലിയ ആസക്തിയൊന്നും കാണിക്കുന്നുമില്ല. ജിജ്ഞാസുവുമാണ്. ഈ നിലയില്‍ സാക്ഷാത് സനാതനമായ പരബ്രഹ്മത്തെപ്പറ്റി അങ്ങയുടെ പുത്രന് ഉപദേശം കൊടുത്താല്‍ അവന്‍ സര്‍വ്വസ്വവും വെടിഞ്ഞ് വിരക്തനായിത്തീരും. വൈരാഗ്യബുദ്ധിയോടെ സന്ന്യാസം സ്വീകരിച്ച് താങ്കളെ ഉപേക്ഷിക്കും. സ്വയം പ്രകാശസ്വരൂപത്തില്‍ സ്ഥിതിചെയ്യും. അതുകൊണ്ട് അത്തരമൊരു ഉപദേശം നാം തന്നെ ശ്രീശുകന് നല്‍കണമോ? പിതാവെന്ന നിലയിലും മഹര്‍ഷിയെന്ന നിലയിലും താങ്കള്‍ തന്നെ ഉപദേശിക്കുന്നതാണ് ഉത്തമം.”
പരമശിവന്‍ നല്കിയ താക്കീത് വേദവ്യാസനില്‍ കൂടുതല്‍ സന്തുഷ്ടി നല്കി.
“പ്രഭോ! എന്തോ ആയിക്കൊള്ളട്ടെ, ഈ യാജ്ഞോപവീതസമയത്ത് അങ്ങയില്‍ നിന്നുതന്നെ നമ്മുടെ പുത്രന് ബ്രഹ്മജ്ഞാനോപദേശം ഉണ്ടാകണം. അവന്‍ വളരെ ചെറുപ്പമാണ്. മഹാദേവനില്‍ നിന്ന് നേരിട്ട് ബ്രഹ്മജ്ഞാനോപദേശം നേടാന്‍ കഴിയുന്നതില്‍പരം ശ്രേഷ്ഠമായി മറ്റൊന്നില്ല. അതുവഴി അവന്‍ വളരെ വേഗം സര്‍വ്വജ്ഞനായിത്തീരുമെന്നതില്‍ ആര്‍ക്കും സംശയമില്ല. അങ്ങയുടെ അനുഗ്രഹത്താല്‍ അവന് ചതുര്‍വിധമായ മോക്ഷപ്രാപ്തി കൈവരികയും ചെയ്യും.”

“എങ്കില്‍ താങ്കളുടെ ഹിതംപോലെയാകട്ടെ.” വേദവ്യാസന്റെ അഭ്യര്‍ത്ഥനകേട്ട് ഭഗവാന്‍ ശ്രീപരമേശ്വരന്‍ അത്യന്തം പ്രസന്നനായിത്തീര്‍ന്നു. ഭഗവാന്‍ ലോകേശ്വരിയായ ഭഗവതി ഉമയുമൊന്നിച്ച് ദേവര്‍ഷിമാരുടെ സഭയില്‍ ഉപദേശം കൊടുക്കുവാനായി ഒരു ദിവ്യാസനത്തില്‍ ഉപവിഷ്ടനായി.
കൃതകൃത്യനും മഹാഭക്തനും മുമുക്ഷുവുമായ ശ്രീശുകന്‍ അവിടെയെത്തി. ഭഗവാന്‍ ശ്രീപരമേശ്വരനെ നേരില്‍ വന്നു കണ്ടു. ദീര്‍ഘദണ്ഡ നമസ്ക്കാരം അത്യന്തഭക്തിയോടെ ചെയ്തു. ഭഗവാന്‍ സുപ്രസന്നനായിട്ട് ശുകന് പ്രണവദീക്ഷ നല്കി അനുഗ്രഹിച്ചു ദീക്ഷ സ്വീകരിച്ചു കൊണ്ട് ശ്രീശുകന്‍ ഗദ്ഗദകണ്ഠനായി.
“ഭഗവാനേ, ദേവാദിദേവാ, മഹാദേവാ, സര്‍വ്വജ്ഞ, സച്ചിദാനന്ദപ്രഭോ, ഉമാപതേ, ഭൂതേശ, കരുണാനിധേ, എന്നില്‍ പ്രസാദിച്ചാലും. അങ്ങ് എനിക്ക് പ്രണവാത്മസ്വരൂപത്തെപ്പറ്റിയും അതിലും അതീതമായി സ്ഥിതിചെയ്യുന്ന പരബ്രഹ്മത്തെപ്പറ്റിയുംഉപദേശിച്ചു തന്നു. ഇനി എനിക്ക് ‘തത്ത്വമസി’, ‘പ്രജ്ഞാനം ബ്രഹ്മ’ തുടങ്ങിയ മഹാവാക്യങ്ങളെ ഷഡംഗന്യാസ ക്രമസഹിതം കേള്‍ക്കുവാനാഗ്രഹമുണ്ട്. മഹാപ്രഭോ, എന്നില്‍ ദയവുണ്ടായി അതിരഹസ്യങ്ങളായ ആ മഹാവാക്യങ്ങളെപ്പറ്റി ഉപദേശിച്ചാലും.”
ശുകദേവന്റെ അതിരറ്റ ജിജ്ഞാസയില്‍ സന്തുഷ്ടനായി. അപ്പോള്‍ പരമശിവന്‍ പറഞ്ഞു:
“ശുകദേവാ, നിങ്ങള്‍ ജ്ഞാനനിധിയാണ്. അങ്ങ് യഥാര്‍ത്ഥത്തില്‍ മേധാവിയാണ്. വേദങ്ങളുടെയെല്ലാം രഹസ്യവും മനീഷികളാല്‍ ജ്ഞാതവ്യവുമായ കാര്യങ്ങളാണ് ചോദിച്ചത്. നല്ലത് നമുക്ക് വളരെ സന്തോഷമായി. നാലുമഹാവാക്യങ്ങളെയും അവയുടെ ഷഡംഗന്യാസ ക്രമസഹിതം ഞാന്‍ വിസ്തരിച്ച് ഉപദേശിച്ചു തരാം. എങ്ങനെയാണ്. മഹാവാക്യങ്ങളുടെ ഉപാസനയെന്നും മനസിലാക്കിയാലും. രഹസ്യങ്ങളില്‍വെച്ച് രഹസ്യമായിരിക്കുന്ന ഈ വിദ്യയെ രഹസ്യോപനിഷത്ത് എന്നു പറയുന്നു.”
തുടര്‍ന്ന് പരമശിവന്‍ ‘പ്രജ്ഞാനം ബ്രഹ്മ, അയമാത്മാബ്രഹ്മ, തത്ത്വമസി, അഹം ബ്രഹ്മാസ്മി’ എന്നീ നാലു മഹാവാക്യങ്ങളേയും ഷഡംഗന്യാസ സഹിതം ശുകന് ഉപദേശിച്ചു നല്‍കി. അവകളുടെ അര്‍ത്ഥവും രഹസ്യോപാസനയും ധ്യാനശ്ലോകങ്ങളും കൂടി ഭഗവാന്‍ വ്യക്തമാക്കി.

ശ്രീപരമേശ്വരനെ തന്റെ ഗുരുവായി ലഭിച്ചതിലും അദ്ദേഹത്തിന്റെ തിരുമുഖത്തുനിന്ന് രഹസ്യോപദേശം ലഭിച്ചതിലും ശ്രീശുകന്‍ സന്തുഷ്ടനായിത്തീര്‍ന്നു.
ഭഗവാന്‍ പറഞ്ഞു:- “അങ്ങയുടെ പിതാവിന് ഇതെല്ലാം അറിവുള്ളതുതന്നെ. അദ്ദേഹം ബ്രഹ്മജ്ഞാനിയുമാണ്. നിന്റെ പിതാവായ വേദവ്യാസനില്‍ പ്രീതനായിട്ടാണ് ഈ രഹസ്യോപനിഷത്ത് ഞാന്‍ ഉപദേശിച്ച് നല്‍കിയത്. ഇതില്‍ വര്‍ണ്ണിക്കപ്പെട്ടിരിക്കുന്നത് സച്ചിദാനന്ദ സ്വരൂപമായ ബ്രഹ്മം തന്നെയാണ്. അങ്ങ് ആ ബ്രഹ്മത്തെ നിത്യവും ധ്യാനിച്ച് ജീവന്‍മുക്തനായി ഭവിച്ചാലും.”

ഭഗവാന്‍ ശ്രീശങ്കരന്റെ ഈ ഉപദേശം കേട്ട് ശ്രീശുകദേവന്‍ സമസ്തവിശ്വത്തിലും തന്മയനായിത്തീര്‍ന്നു. അദ്ദേഹം ഭക്തിയോടെ എഴുന്നേറ്റു. പാര്‍വ്വതീപരമേശ്വന്‍മാരെപ്രണമിച്ചു.
“മഹാദേവീ, എന്റെ മായാമോഹത്തെ നശിപ്പിച്ചാലും.”
“നല്ലതു വരും.” പാര്‍വ്വതീദേവിയും അനുഗ്രഹിച്ചു.
ശ്രീശുകദേവന്‍ എഴുന്നേറ്റു ശാന്തനായി നടന്നകന്നു. തന്റെ സര്‍വ്വപരിഗ്രഹങ്ങളെയും അദ്ദേഹം ത്യജിച്ചു. നഗ്നനും നിസ്സംഗനും ശുദ്ധനും വിരക്തനുമായിത്തീര്‍ന്നു. മോഹാന്ധകാരത്തെയകറ്റി ആത്മജ്ഞാനത്തിന്റെ പ്രഭാപൂരത്തില്‍ കുളിച്ചു. പരബ്രഹ്മസ്വരൂപത്തെയറിഞ്ഞ് പരമാനന്ദസാഗരത്തില്‍ മുങ്ങിയവനായി. ആനന്ദക്കടലില്‍ അദ്ദേഹം ആറാടി. ആനന്ദനിമഗ്നനായി തന്റെ പുത്രന്‍ നടന്നടുക്കുന്നതു കണ്ടപ്പോള്‍ വേദവ്യാസമുനി അത്യധികം സന്തോഷിച്ചു. മറ്റാരാലും അപ്രാപ്യമായ ആനന്ദാനുഭൂതിയാല്‍ മതിമറന്നുവരുന്ന പുത്രനെക്കുറിച്ച് അദ്ദേഹം ഹര്‍ഷപുളകിതഗാത്രനായി.
എന്നാല്‍ ശ്രീശുകന്‍ പിതാവിനെയും മറികടന്ന് നിസ്സംഗനായി നടന്നകലുന്നതു കണ്ടപ്പോള്‍ വേദവ്യാസന്‍ ഞെട്ടി. ഭൗതിക ബന്ധനങ്ങളുടെയും കെട്ടുകള്‍ അറുത്തുകളഞ്ഞ പുത്രന്‍ തന്നില്‍ നിന്ന് അകന്നു പോകുന്ന സത്യം വ്യാസമുനി അറി‍ഞ്ഞു. ആ അറിവ് അല്പനേരത്തേയ്ക്കെങ്കിലും അദ്ദേഹത്തിന് അസഹനീയമായിരുന്നു.

പുത്രവിരഹകാതരനായി വ്യാസമുനി വേദനയോടെ ശ്രീശുകദേവന്റെ പിന്നാലെ പുറപ്പെട്ടു. വിരക്തിയുടെ അവസ്ഥയില്‍ നിന്ന് മകനെ പിന്തിരിപ്പിക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചുപോയി.
ശ്രീശുകന്റെ പിന്നാലെയെത്തിയ വ്യാസമുനി ഹൃദയവ്യഥയോടെ നീട്ടിവിളിച്ചു.
“മകനേ, ശ്രീശുകദേവാ!” ആ വിളി പ്രപഞ്ചമൊട്ടാകെ നിറഞ്ഞ് പ്രതിധ്വനിച്ചു.
ഒരു നിമിഷം ശ്രീശുകദേവന്‍ നിന്നു. വ്യാസമുനി അരികിലെത്തി. ഗദ്ഗദകണ്ഠനായി പരമജ്ഞാനിയായ മകന്‍ കണ്‍മുമ്പില്‍ നില്കുകയാണ്. എന്തൊക്കെയോ പറയുന്നതിനുവേണ്ടി വ്യാസമഹര്‍ഷി പുത്രനെ വാത്സല്യത്തോടെ വിളിച്ചു.
“മകനേ!”
ആ വിളിക്ക് മറുപടിയുണ്ടായി. പക്ഷേ അത് ശ്രീശുകനില്‍ നിന്നായിരുന്നില്ല. പ്രപഞ്ചത്തിലെ ജഡവും ചേതനങ്ങളുമായ സമ്പൂര്‍ണ്ണ വസ്തുക്കളും ആ വിളി കേട്ടു. പ്രത്യുത്തരം നല്കി. അതുകേട്ട് വ്യാസമഹര്‍ഷി വിസ്മയിച്ചു നിന്നു. ചുറ്റു പാടുകളില്‍ നിന്നെല്ലാം വിളി കേള്‍ക്കുന്നു! സ്വപുത്രന്‍ സമ്പൂര്‍ണ്ണമായും വിശ്വമയനായിത്തീര്‍ന്നിരിക്കുന്നു. അവനില്‍ നിന്ന് വേറിട്ട് ഇനിയൊരു പ്രപഞ്ചസത്തയില്ല. എല്ലാം ഒന്നുതന്നെ. രണ്ടെന്ന ഭേദം അവനില്ല.
ഒരല്പനേരം ചിന്താവിഷ്ടനായി നിന്ന വ്യാസമഹര്‍ഷിയില്‍ ആത്മതത്ത്വത്തിന്റെ അന്തഃസത്ത ഉദയം കൊണ്ടു. അപ്പോള്‍ തന്റെ മകന്റെ പരിപൂര്‍ണ്ണാവസ്ഥയെ മനസ്സിലാക്കി ആനന്ദിച്ചു. ജ്ഞാനികളുടെ പരമപദത്തിലെത്തിയ പുത്രനെയോര്‍ത്ത് ആത്മാഭിമാനമുണ്ടായി. മനനം ചെയ്ത് ശുകദേവനെപ്പോലെ വ്യാസഭഗവാനും സന്തുഷ്ടനായി. പരമാനന്ദത്തെ പ്രാപിക്കുകയും ചെയ്തു .

ഗുരുവിന്റെ മുഖത്തുനിന്ന് ‘രഹസ്യോപനിഷത്ത്’ പഠിക്കുകയും അനുഗ്രഹം നേടുകയും ചെയ്യുന്നവന്‍ സര്‍വപാപവിമുക്തനായിത്തീര്‍ന്ന് കൈവല്യം പ്രാപിക്കുന്നു.