3 June 2019

തലകീഴായ വൃക്ഷം

തലകീഴായ വൃക്ഷം

ആർഷപരിമളം ചുരന്നു നിൽക്കുന്ന ഒരു  അശ്വത്ഥവൃക്ഷം ബ്രഹ്മത്തിൽ നിന്ന് വേരൂന്നി സംസാരമാകുന്ന അരയാൽ മരം, സംസാരവൃക്ഷമെന്ന് വ്യവഹരിച്ചുപോരുന്ന ഈ പ്രതീകം ലാവണ്യപൂർണ്ണമായുള്ള ഒരു പ്രാക്തനബിംബമാണ്. ഈ വൃക്ഷത്തെ എന്തുകൊണ്ട് അശ്വാത്ഥം എന്ന് വിളിക്കുന്നു. ശ്വാ എന്നതിന് നാളെ എന്നാണ്.  അസമം ഇല്ല   "ന ശ്വഃ അപിസ്ഥിതഃ"  എന്നാൽ നാളെക്കു പോലും നിലനിൽക്കാത്തത്. ഈ പ്രപഞ്ചരൂപവൃക്ഷം നാളെ നിലനിൽക്കുമെന്ന് യതൊരു ഉറപ്പുമില്ല. ക്ഷണഭംഗുരത്വം കൊണ്ട് നാം അശ്വാത്ഥം എന്ന് വിളിക്കുന്നു. ക്ഷിതിയിൽ മർത്ത്യജീവിതമുള്ളിടത്തോളം ഈ തലതിരിഞ്ഞ മരം ഉണ്ടാവും ഖണ്ഡാവസ്ഥകളില്ലാതെ അദ്വയമായി അനാദ്യന്തമായ കാലം വൃക്ഷത്തെ  വലംവെച്ചുകൊണ്ടിരിക്കുകയായി..

ഈ വൃക്ഷത്തിന്റെ ഊർദ്ധഭാഗമാണ് ബ്രഹ്മം. മുകൾഭാഗമെന്നും കീഴ്ഭാഗമെന്നും പറയുന്നത് വെറും ആപേക്ഷികമായിട്ടുമാത്രമാണ്. യഥാര്ത്ഥത്തില് ഇതിന് അധോഭാഗമോ, മദ്ധ്യഭാഗമോ, ഊർദ്ധ്വഭാഗമോ ഇല്ല. ഇത് ഏകവും അദ്വയവുമാണ്. ഇതു കാതുകൾക്ക് കേൾക്കാൻ കഴിയാത്ത നാദമാണ്; നാസികകൾക്ക് ഘ്രാണിക്കാൻ കഴിയാത്ത സൗരഭ്യമാണ്; ഇന്ദ്രിയങ്ങൾക്ക് അഗോചരമാണ്; ശാരീരികസ്പർശമില്ലാതെ സിദ്ധിക്കുന്ന യഥാർത്ഥ ആനന്ദമാണ്. ഇത് ഈ ഭാഗത്തോ ആ ഭാഗത്തോ മുൻഭാഗത്തോ പിൻഭാഗത്തോ അല്ല. എല്ലാറ്റിനും ദൃക്സാക്ഷിയായ ഇത് അദൃശ്യമായി നിൽക്കുന്നു. നാം ഇതിനെ കാല്പനികമായി ചിന്തിക്കുമ്പോഴോ, ഉപാധികൾക്കുള്ളിൽ ഒതുക്കിനിർത്തുമ്പോഴോ, ബ്രഹ്മം നാദരൂപാത്മകമായ ജഗത്തായിത്തീരുന്നു. ഇതാണ് പരിശുദ്ധമായ ബ്രഹ്മജ്ഞാനം അഥവാ ആത്മജ്ഞാനം. ഇത് ജ്ഞാതൃജ്ഞേയ വിഹീനമാണ്. ഇത് ജഗത്തിലൊട്ടാകെ സൂഷ്മരൂപത്തിൽ വ്യാപരിച്ചിരിക്കുന്നു. ഇത് കാര്യമോ കാരണമോ അല്ല. ഇത് ദ്വന്ദമോ ഏകമോ അല്ല. ഇത് സമ്പൂർണ്ണമായ ആനന്ദം നിറഞ്ഞ സ്വർഗ്ഗമാണ്. ഇത് സ്വയം പ്രകാശിതവുമാണ്. ഇതാണ് ഈ വൃഷത്തിന്റെ ഊർദ്ധ്വഭാഗം – പരംപൊരുൾ.

ഈ സംസാരമാകുന്ന അരയാൽ മരം മുകളിൽ ബ്രഹ്മമാകുന്ന മൂലത്തോടുകൂടിയതും  താഴെ വിവിധലോകങ്ങളകുന്ന ശാഖകളോട് കൂടിയതും അനാദിയുമാകുന്നു.

മൂലം = ബ്രഹ്മരൂപം,
ശാഖ = സ്വർഗ്ഗം, നരകം, തിര്യക്കുകൾ,മുതലായവ...
ഇല = ശ്രുതി, സ്മൃതി, ന്യായം, വിദ്യാ, തുടങ്ങിയവ.
ശാഖാമുഖം = പ്രാണികളുടെ ലിംഗശരീരങ്ങൾ.
തളിർ = ജ്ഞനേന്ദ്രിയവിഷയങ്ങൾ,
അങ്കുരം = വിജ്ഞാനശക്തി, ക്രിയാശക്തി, ഇവ രണ്ടുമാകുന്ന  സ്വരൂപം,
ശാഖാവേർ = കർമ്മവാസനകൾ,
പൂവ് = യാഗം, ദാനം, തപസ്സ്,
ഫലം = സുഖം, ദുഃഖം, തുടങ്ങിയ പ്രാണികളുടെ അനുഭവങ്ങൾ
ബീജം(വിത്ത്) = അവിദ്യ,കാമം, കർമ്മം, 

മരക്കൊമ്പുകളിൽ ഭൂതസഞ്ചയമാകുന്ന പക്ഷികൾ കൂടുകൾ കെട്ടിയിരിക്കുന്നു. കൂടുകൾക്ക് സത്യലോകം തുടങ്ങിയ പേരുകൾ പ്രാണികളുടെ സന്തോഷസന്താപങ്ങളിൽ നിന്ന്  ഉളവാകുന്ന അനവധി ശബ്ദങ്ങൾ ചേർന്ന് ഒരു മഹാരസം വൃക്ഷത്തിൽ നിന്നും മുഴങ്ങുന്നു. കർമ്മങ്ങളുടെ കാറ്റേറ്റ് ഇലകൾ സദാപി ഇളകികൊണ്ടിരിക്കുന്നു.

ബോധിദ്രുമമാണ് അശ്വത്ഥമെന്ന അരയാൽ ,എല്ലാ വൃക്ഷങ്ങളിലും വെച്ച് അരയാൽ ശ്രേഷ്ഠവും അനശ്വരവുമാണെന്ന് പറയപ്പെടുന്നു.  സംസാരവൃക്ഷമാവാൻ സർവ്വഥാ യോഗ്യൻ , ഈ സംസാരവൃക്ഷത്തെ  മുറിക്കുന്നതിനുള്ള മൂർച്ചയേറിയ ആയുധമാണ്  ബ്രഹ്മാത്മദർശനം ...

ഈ സംസാരവൃക്ഷത്തിൽ  രണ്ടു  പക്ഷികൾ അവയിലൊന്ന് ആർത്തിയോടെ സ്വാദുള്ള പഴം തിന്നുമ്പോൾ മറ്റേത് വെറുതേ നോക്കിയിരിക്കുകയാണ്. ഇവിടെ രണ്ടു പക്ഷികൾ എന്ന് പറഞ്ഞത് ജീവാത്മാവിനെയും പരമാത്മാവിനെയുമാണ്,  പഴം തിന്നുകൊണ്ടിരിക്കുന്ന പക്ഷി കർമ്മബന്ധിതമായ ജീവാത്മാവാണ്.  നിർവികാരം സുകൃതം നോക്കുന്ന പക്ഷി ബദ്ധവും മുക്തവുമായ പരമാത്മാവ്.  ഒരേ ശരീരത്തിലാണല്ലോ ജീവാത്മാ - പരമാത്മാക്കൾ  അറിയപ്പെടുന്നത്. അതുകൊണ്ടാണ് ഒരേ വൃക്ഷത്തെ ആശ്രയിച്ചിരിക്കുന്നുവെന്നു പറയുന്നതും.

സംസാരമെന്നാൽ ജനനമരണരൂപമായ പ്രപഞ്ചം തന്നെ. അതിൻ്റെ ചുവട് അഥവാ ഉത്ഭവസ്ഥാനം ബ്രഹ്മപ്രകൃതിയാണ്.  അവ്യക്തം മുതൽ പഞ്ചഭൂതങ്ങൾ വരെ സകലതും സംസാരശാഖകൾ. വേദമന്ത്രങ്ങൾ സംസാരത്തിൻ്റെ ഇലകൾ, വിഷയങ്ങൾ തളിരുകൾ, ശാഖകൾ പുഷ്ടിപ്രാപിക്കുന്നത് സത്വാദിഗുണങ്ങളാൽ , ഈ ശാഖകൾ ജഗത്തു മുഴുവൻ പടർന്ന് പന്തലിച്ചിരിക്കുന്നു. മൂലം മുകളിലായതുകൊണ്ട് അജ്ഞാനികളിതു അറിയുന്നില്ല.  വിഷയങ്ങളിൽ  ഭ്രമകല്പനകളുമായി മനുഷ്യലോകം ഈ സംസാരവൃക്ഷത്തെ പുഷ്ടിപ്പെടുത്തുന്നു.

പ്രപഞ്ചമാകുന്ന ഈ വൃക്ഷത്തിന്റെ ഇലകൾ ഛന്ദസ്സുകളാണ് - വേദങ്ങൾ ആണ്. ഛന്ദസ്സ് എന്ന വാക്കിന് ഛാദനം ചെയ്യുന്നത് - മൂടിവെയ്ക്കുന്നത് -എന്ന് അർത്ഥമുണ്ട്. ഒരു വൃക്ഷത്തിന്റെ ഇലകളാണ് വൃക്ഷത്തൈ മൂടിവച്ച്, സൂര്യന്റെ ചൂടേറ്റു ഉണങ്ങിപ്പോകാതെയും മഴകൊണ്ട് ചീഞ്ഞുപോകാതെയും സംരക്ഷിക്കുന്നത്. അതുപോലെ ഛന്ദസ്സുകളാണ് - വേദങ്ങളാകുന്ന ഇലകളാണ് - പ്രപഞ്ചമാകുന്ന വൃക്ഷത്തൈ മൂടിവച്ച് സംരക്ഷിക്കുന്നത്. വൃക്ഷത്തിൽ പുതിയ പുതിയ തളിരുകൾ വന്ന് വൃക്ഷം വളരുന്നു. വെയിൽകൊണ്ട് വിഷമിക്കുന്ന യാത്രക്കാർക്ക് വൃക്ഷത്തിന്റെ തണലിൽ ഇരുന്ന് വിശ്രമിച്ച് ചെറിയ സുഖം അനുഭവിക്കാനും കഴിയുന്നു.  അതുപോലെ ഛന്ദസ്സുകൾ-ഋക്, യജുസ്സ്, സാമം എന്നീ വേദങ്ങൾ-പ്രപഞ്ചത്തിന്റെ ഇലകൾ ആണല്ലോ. അവയാണ് സംസാരവൃക്ഷത്തെ വളർത്തുന്നത്.

വേദത്തിന്റെ യഥാരൂപമായ അർത്ഥം, വേദത്തിലെ കർമ്മകാണ്ഡഭാഗം ഛാദനം ചെയ്യുകയാണ്-മൂടിവയ്ക്കുകയാണ് ചെയ്യുന്നത്. സംസാരവൃക്ഷത്തെ രക്ഷിക്കുകയും വളർത്തുകയും ചെയ്യുന്നത് ഈ കർമ്മകാണ്ഡമാണ്. ധാർമ്മിക കർമ്മങ്ങൾ, അധാർമിക കർമ്മങ്ങൾ, ഇവ ചെയ്യാനുള്ള കാരണം, അവയുടെ ഫലം എന്നിവ പ്രകാശിപ്പിച്ചുകൊണ്ടാണ് വേദങ്ങൾ സംസാരവൃക്ഷത്തെ നിലനിർത്തുന്നത്. വാസ്തവത്തിൽ സംസാരമാകുന്ന വൃക്ഷം അശ്വത്ഥമാണ്; മായാമവേദത്തിന്റെ യഥാരൂപമായ അർത്ഥം, വേദത്തിലെ കർമ്മകാണ്ഡഭാഗം ഛാദനം ചെയ്യുകയാണ് മൂടിവയ്ക്കുകയാണ് ചെയ്യുന്നത്. സംസാരവൃക്ഷത്തെ രക്ഷിക്കുകയും വളർത്തുകയും ചെയ്യുന്നത് ഈ കർമ്മകാണ്ഡമാണ്. ധാർമ്മിക കർമ്മങ്ങൾ, അധാർമിക കർമ്മങ്ങൾ, ഇവ ചെയ്യാനുള്ള കാരണം, അവയുടെ ഫലം എന്നിവ പ്രകാശിപ്പിച്ചുകൊണ്ടാണ് വേദങ്ങൾ സംസാരവൃക്ഷത്തെ നിലനിർത്തുന്നത്. വാസ്തവത്തിl സംസാരമാകുന്ന വൃക്ഷം-അശ്വത്ഥമാണ്; മായാമയമാണ്. ഒരു വിത്തില്നിന്ന് മുളച്ചുവളരുന്ന വൃക്ഷത്തിന് ആ വിത്തിന്റെ രസം തന്നെയാണല്ലോ ഉണ്ടാവുക. കയ്പ് രസമുള്ള വേപ്പിന്റെ ബീജത്തില്നിന്ന് മുളച്ച വേപ്പിനും കയ്പ്പ് രസമാണ് ഉണ്ടാവുക. അക്കാര്യം മൂടിവച്ച്, വേപ്പിന് മധുരരസമാണ് എന്ന് പറയുന്നതുപോലെയാണ് അത്. ഈ യാഥാര്ത്ഥ്യം അറിയുന്നവനാണ് വേദത്തെ യഥാരൂപം അറിയുന്നതണ്. ഒരു വിത്തില്നിന്ന് മുളച്ചുവളരുന്ന വൃക്ഷത്തിന് ആ വിത്തിന്റെ രസം തന്നെയാണല്ലോ ഉണ്ടാവുക. കയ്പ് രസമുള്ള വേപ്പിന്റെ ബീജത്തിlനിന്ന് മുളച്ച വേപ്പിനും കയ്പ്പ് രസമാണ് ഉണ്ടാവുക. അക്കാര്യം മൂടിവച്ച്, വേപ്പിന് മധുരരസമാണ് എന്ന് പറയുന്നതുപോലെയാണ് അത്. ഈ യാഥാർത്ഥ്യം അറിയുന്നവനാണ് വേദത്തെ യഥാരൂപം അറിയുന്നവൻ

അത്യുന്നതതങ്ങളിലിരിക്കുന്ന പരമാത്മാവിൽ നിന്ന് മുളച്ചുവരുന്നത് അസാധാരണ വൃക്ഷമാവാതെ തരമില്ല. മഹാതത്ത്വം എന്തിനും മീതെയായതുകൊണ്ടാണ് ഊർദ്ധ്വമൂലമെന്ന് പറയുന്നത്.  അധഃശാഖം കൊണ്ട് വിവക്ഷിക്കുന്നത് ലൗകീകതയാണ്, വൃക്ഷശാഖകൾ താഴോട്ട് വളരുന്നു. എന്നതിനു അർത്ഥം ഇന്ദ്രീയവിഷയങ്ങൾ താഴെയെന്നുതന്നെ.  മനുഷ്യായുസ്സിനെ  അപേക്ഷിച്ച്  അവ്യയമാണ് ഈ അരയാൽ. മിഥ്യയായ ജഗത്തും  സത്യമായ ജഗദീശ്വരനും  ഈ അറിവത്രേ സനാതനം.. കേവലമായ മനുഷ്യഭാവനക്ക് അതീതമാണ് ഈ പ്രപഞ്ചസംവിധാനം .. നോക്കുന്ന മർത്ത്യൻ കഥയൊന്നുമേ അറിയുന്നില്ല.  വേദമന്ത്രങ്ങൾ ഉരുവിട്ടുറപ്പിച്ചാൽ പൊരുളൽപ്പമെങ്കിലും  അറിയാൻ കഴിഞ്ഞേക്കാം അത്രമാത്രം....

No comments:

Post a Comment