31 July 2017

ഹനുമാൻ

രാമായണ കഥാപാത്രങ്ങൾ

ഹനുമാൻ

രാമായണത്തിൽ പരാമർശിക്കപ്പെട്ടിട്ടുള്ള കഥാപാത്രങ്ങളിൽ വാനരനാണ് ഹനുമാൻ. 

സപ്തചിരംജീവികളിൽ ഒരാളുമാണ് ഹനുമാൻ. രാക്ഷസരാജാവായ രാവണന്റെ തടവിൽ നിന്നും രാമന്റെ ഭാര്യയായ സീതയെ കണ്ടെടുക്കാനുള്ള ദൗത്യത്തിൽ രാമനു വേണ്ടി ദൂതു പോയതാണ് ഹനുമാൻ ചെയ്ത കൃത്യങ്ങളിൽ പ്രധാനപ്പെട്ടത്. രാമ-രാവണയുദ്ധത്തിൽ ദാരുണമായി മുറിവേറ്റ രാമന്റെ സഹോദരൻ ലക്ഷ്മണനെ സുഖപ്പെടുത്തുന്നതിനായി ഹനുമാൻ ഹിമാലയത്തിലേക്കു പറക്കുകയും, ഔഷധസസ്യങ്ങൾ നിറഞ്ഞ മരുത്വാ പർവ്വതം വഹിച്ചുകൊണ്ട് തിരികെ വരികയും ചെയ്തു. സംശയാതീതമായ ദൃഢഭക്തിയുടെ ഉത്തമോദാഹരണമായി ഹനുമാൻ പരക്കെ അംഗീകരിക്കപ്പെടുന്നു. ഒരു വാനരരൂപത്തിൽ ആരാധിക്കപ്പെടുന്ന ഇദ്ദേഹം, തന്റെ ശക്തികൊണ്ടും, രാമനോടുള്ള വിശ്വാസ്യതകൊണ്ടും ഹിന്ദു വിശ്വാസത്തിൽ പ്രധാനപ്പെട്ടൊരു ദേവനായി അറിയപ്പെടുന്നു.

അഞ്ജന എന്ന വാനരയുടെ പുത്രനായി ത്രേതായുഗത്തിലാണ് ഹനുമാൻ ജനിച്ചത്. അഞ്ജനയാകട്ടെ ഒരു ശാപത്താൽ വാനരയാവേണ്ടി വന്ന ഒരു അപ്സരസ് ആയിരുന്നു. ശിവന്റെ ഒരു അവതാരത്തേ പ്രസവിക്കുമ്പോൾ പഴയ രൂപം തിരിച്ച് കിട്ടും എന്നതായിരുന്നു ശാപമോക്ഷം. അഞ്ജനയുടെ ഭർത്താവ് കേസരി എന്ന ശക്തനായ ഒരു വാനരനായിരുന്നു. മുനിമാരെ ഉപദ്രവിച്ചിരുന്ന ഒരു ഭീകരനായ ആനയെ കൊന്നതിനാലാണ് ഇദ്ദേഹത്തിന് ഈ പേര് ലഭിച്ചത്.

കേസരിയോടൊത്ത് അഞ്ജന, ശിവൻ തന്റെ പുത്രനായി ജനിക്കണം എന്ന് വളരെ കഠിനമായി പ്രാർത്ഥിച്ചിരുന്നു. ഇതിൽ സം‌പ്രീതനാ‍യ ശിവൻ ഈ വരം അവർക്ക് നൽകി. അങ്ങനെ ശിവനാണ് ഹനുമാനായി ജനിച്ചതെന്നാണ് ഹൈന്ദവ വിശ്വാസം. 

ഹനുമാന് പുത്രനോ❓

ബെയ്റ്റ് ദ്വാരകയില്‍ പുത്ര സമേതനായ ഹനുമാന്‍ സ്വാമിയുടെ ക്ഷേത്രം ഉള്ളതായി കേട്ടിട്ടുണ്ടോ❓

ബ്രഹ്മചാരിയായ ഹനുമാന്‍ജിക്ക് എങ്ങനെ ആണ് മകന്‍ ഉണ്ടാവുക❓

രാമ രാവണ യുദ്ധത്തിനിടയില്‍ രാവണന്റെ അര്‍ദ്ധ സഹോദരന്മാരായ അഹി രാവണനും മഹി രാവണനും ചേര്‍ന്ന് രാമ ലക്ഷ്മനന്മാരെ പാതാള ലോകത്തേക്ക് തട്ടിക്കൊണ്ടു പോയി നര ബലിയാക്കാന്‍ ശ്രമിച്ചുവെന്ന ഒരു കഥയുണ്ട്. 

മായാവികളും മഹാ പരാക്രമികളുമായ ആ രണ്ടു രാകഹസന്മാരെയും ഹനുമാന്‍ വധിക്കുന്നതായാണ് കഥ. 

അതിനായി പാതാള ലോകതെതുന്ന ഹനുമാന്‍ സ്വാമിയെ അവിടുത്തെ കാവല്‍ക്കാരനായ ഒരു വാനരന്‍ തടയുന്നു. തന്റെ ബാലത്തിനോപ്പം നില്‍ക്കുന്ന ഈ വാനരന്‍ ആര് എന്ന് ഹനുമാന്‍ സ്വാമി അത്ഭുതപ്പെട്ടു. അപ്പോള്‍ താന്‍ ആരെയാണ് തടഞ്ഞിരിക്കുന്നത്‌ എന്നറിയാതെ അഭിമാനത്തോടെ ആ വാനരന്‍ പറയുന്നത്, "ഞാന്‍ മകരധ്വജന്‍ സാക്ഷാല്‍ ഹനുമാന്‍ സ്വാമിയുടെ പുത്രന്‍" എന്ന്. അതെങ്ങനെ സംഭവിക്കും എന്ന് ആരാഞ്ഞ സ്വാമിയോട് മകരധ്വജന്‍ പറയുന്നു, "ലങ്കാ ദഹനത്തിന് ശേഷം വാലിലെ തീ കെടുത്താന്‍ കടലില്‍ മുക്കുന്നതിനിടയില്‍ നെറ്റിത്തടത്തില്‍ നിന്ന് ഒരു വിയര്‍പ്പു തുള്ളി കടലില്‍ പതിച്ചു. അത് അങ്ങനെ തന്നെ ഒരു മുതല (മകര മത്സ്യം) കഴിച്ചു.. ആ മുതല ഗര്‍ഭിണി ആയി. അങ്ങനെ പിറന്നവന്‍ ആകയാല്‍ ഞാന്‍ മകരധ്വജന്‍. പിതാവാണ് എന്ന് ബോധ്യപ്പെട്ടിട്ടും കര്‍ത്തവ്യ നിര്‍വഹണത്തില്‍ നിന്ന് പിന്തിരിയാത്ത മകരധ്വജനുമായി ഘോര യുദ്ധം നടത്തേണ്ടി വന്നു ഹനുമാന്‍ജിക്ക്.

രണ്ടു പേരെയും ഒരേ ഗര്‍ഭഗൃഹത്തില്‍ പ്രതിഷ്ടിച്ചിട്ടുള്ള ക്ഷേത്രം ബെയ്റ്റ് ദ്വാരികയില്‍ ഉള്ള അനേകം ക്ഷേത്രങ്ങളില്‍ ഒന്നാണ്.

ചിരംജീവിയായ ഹനുമാൻ

രാമന്‍റെ പ്രിയ തോഴന്‍ ഹനുമാന്‍െറ മരണവുമായി ബന്ധപ്പെട്ട എന്തെങ്കിലും നമ്മള്‍ കേട്ടിട്ടുണ്ടോ. പഴം കഥകളിലും എെത്യഹ്യങ്ങളിലും ഇൗ വിവരങ്ങള്‍ കാണുന്നില്ല. ഹനുമാന്‍ ഇന്നും ജീവിക്കുന്നു. സത്യമോ, മിഥ്യയോ എന്തായാലും ഹനുമാന്‍ ജീവിക്കുന്നു. അവതാരങ്ങള്‍ യുഗങ്ങളിലൂടെ ​എന്നും ജീവിക്കുന്നു 

രാമനാമം ഭക്തരുടെ ചുണ്ടുകളിലും, രാമകഥകള്‍ തലമുറകളായി പകര്‍ന്നു നല്‍കുന്നതിനാല്‍ ഹനുമാന്‍ ജനമനസുകളില്‍ ജീവിക്കുന്നു. ഹനുമാന്‍ രൂപം കാവി വസ്ത്രം ധരിച്ച് രാമായണം വായിക്കുന്ന ഒരു ഫോട്ടോ പ്രസിദ്ധമാണ്. 1988 ല്‍ ഏതോ അജ‍ഞാതന്‍ അടുത്ത ചിത്രമാണിത്. ഹനുമാന്‍ തന്നെയെന്ന് ഭക്തര്‍ വിശ്വസിക്കുന്നു. ഹനുമാന്‍െറ ഭീമമായ കാല്‍പാദങ്ങള്‍ ദൃശ്യമായ മലനിരകള്‍ ഭൂമിയിലുണ്ട്. ഇൗ വാനര ദൈവം കടന്നുപോയ ഇടങ്ങളാണെന്ന് കരുതപ്പെടുന്നു. 

രാമായണ കഥകള്‍ സംഭവിച്ചത് ത്രേതയുഗത്തിലാണ്. മഹാഭാരതം ദ്വാപരയുഗത്തിലും. കലിയുഗത്തിലും ഹനുമാന്‍ ഉണ്ടാകും. കാലാന്തരത്തിലൂടെ അദ്ദേഹം സഞ്ചരിക്കുന്നു. നിരവധി സന്യാസികളും , ആധ്യാത്മിക പണ്ഡിതരും ഹനുമാനെ കണ്ടതായി അവകാശപ്പെടുന്നുണ്ട്. ഏ.ഡി. 13 നൂറ്റാംണ്ടില്‍ മാധാവാചാര്യയ്ക്ക് ദര്‍ശനം നല്‍കിയതായി പറയുന്നു. 1600 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഹിന്ദി രാമായണം എഴുതാന്‍ തുളസിദാസിന് പ്രചോദനമായത് ഹനുമാന്‍ ആയിരുന്നു. സ്വാമി രാമദാസ്, രാഘവേന്ദ്ര സ്വാമി, സായി ബാബ എന്നിവര്‍ക്ക ഹനുമാന്‍ ദര്‍ശനെ ലഭിച്ചതായി പറയുന്നു. 

സത്യത്തില്‍ ഹനുമാന്‍ കുടിയിരിക്കുന്നത് ഗന്ധമാദനത്തിലാണ്. തമിഴ്നാട്ടിലെ രാമേശ്വരത്തിനടുത്താണ് ഇൗ പ്രദേശം. 

ഹനുമാന് ശ്രീരാമന്റെ അനുഗ്രഹം

വാനരന്മാരെ സീതാന്വേഷണത്തിന് നിയോഗിക്കാന്‍ ശ്രീരാമന്‍ ആവശ്യപ്പെട്ടു. ഉടനെ സുഗ്രീവന്‍ ഉത്തരവ് നല്‍കി. ഓരോ ദിക്കിലേക്കും നൂറായിരം കപിവീരന്മാര്‍ സീതതെ തിരഞ്ഞുപോകണം. ദക്ഷിണദിക്കിലേക്ക് പോകുന്നവരുടെ നായകന്‍ അംഗദനായിരിക്കും. ബ്രഹ്മാവിന്റെ പുത്രനായ ജാംബവാന്‍, അഗ്നിയുടെ പുത്രനായ നീലന്‍, വായുപുത്രനായ ഹനുമാന്‍ എന്നിവരെക്കൂടാതെ മൈന്ദന്‍, വിവിദന്‍, തുംഗന്‍, സുഷേണന്‍, ശരഭന്‍. ഇവര്‍ കൂടെപ്പോകണം. സുഹോത്രന്‍, ഉല്‍ക്കാമുഖന്‍, ശരാരി, ഗവയന്‍, ഗവാക്ഷന്‍, അനംഗന്‍, ഗന്ധമാദനന്‍ തുടങ്ങിയവരെ ദക്ഷിണക്കിക്കിലേയ്ക്ക് അയയ്ക്കുന്നു. മുപ്പതുനാളിനകത്ത് ജാനകിയെ കണ്ടുപിടിച്ച് മടങ്ങിയെത്തണം. അതില്‍ ഒരുദിവസം അധികമെടുത്താല്‍ എന്നില്‍നിന്നും നിങ്ങള്‍ എല്ലാവരും പ്രാണാന്തദണ്ഡം (മരണശിക്ഷ) അനുഭവിക്കേണ്ടിവരും. ഇതാണ് ശരിക്കും സുഗ്രീവാജ്ഞ.

അംഗദന് സുഗ്രീവന്‍ അവര്‍ സഞ്ചരിക്കേണ്ട വഴികളും രാജ്യങ്ങളും വിശദമായി പറഞ്ഞുകൊടുക്കുന്നു. ധാരാളം കൊടുമുടികളുള്ള വിന്ധ്യപര്‍വതം, മനോഹരമായ നര്‍മ്മദാനദി, ഗോദാവരി, കൃഷ്ണ, വരദ എന്നീ നദികളും മേഖലം, ഉല്‍കലം, അശ്വവന്തി എന്നീ ദേശങ്ങളും കടന്ന് ദശവര്‍ണം എന്ന നഗരം, വിദര്‍ഭം, ഋഷീകം, മാഷികം എന്നീ രാജ്യങ്ങളിലും സീതയെ തിരക്കണം. കൂടാതെ മത്സ്യം, കലിംഗം കൗശികം, ആന്ധ്രം, പുണ്ഡ്രം, ചോളം, പാണ്ഡ്യം, കേരളം മുതലായ രാജ്യങ്ങളിലും പോയി തിരയണം. പിന്നെ കാവേരി, താമ്രപര്‍ണിനദികളും മലയപര്‍വതവും കടക്കണം. സമുദ്രതീരത്തെത്തിയാല്‍ മഹേന്ദ്രപര്‍വതം കാണാം. കാട്ടിലും മേട്ടിലും പര്‍വതത്തിലും ഗുഹയിലുമെല്ലാം സീതയെ തെരയാന്‍ പറയുന്നു.

കപികള്‍ യാത്ര പുറപ്പെടാറായപ്പോള്‍ ശ്രീരാമന്‍ ഹനുമാനെ അടുത്തുവിളിച്ചു പറഞ്ഞു. ” നിന്നില്‍ എനിക്കു പ്രത്യേക വിശ്വാസം തോന്നുന്നു. ഇത് എന്റെ നാമാക്ഷരം കൊത്തിയ മോതിരമാണ്. പരിചയപ്പെടുത്തുന്നതിന് നീ ഇത് ജാനകിയുടെ കൈയില്‍ കൊടുക്കണം. ഹേ, കപിശ്രേഷ്ഠാ, നിന്റെ ബുദ്ധി, ബലം എന്നിവ ഞാന്‍ നന്നായി അറിയുന്നു. എന്റെ കാര്യത്തില്‍ നിനക്കുള്ള ശുഷ്‌കാന്തിയും ഭക്തിയും മറ്റാര്‍ക്കുമില്ല എന്നും എനിക്കറിയാം.

ആനന്ദരാമായണത്തില്‍ ശ്രീരാമന്‍ ഹനുമാന് ഈ സന്ദര്‍ഭത്തില്‍ മന്ത്രോപദേശംകൂടി നല്‍കുന്നു. തന്റെ ഏറ്റവും വലിയ ഭക്തനാണ് ഹനുമാനെന്നറിയാമായിരുന്ന രാമന്‍ പുറപ്പെടാന്‍ നേരത്ത് ഹനുമാന്റെ ചെവയില്‍ രഹസ്യമായി താരകന്ത്രം ഉപദേശിക്കുന്നു. ” ഓം ശ്രീരാം ജയ് രാം ജയ്ജയ് രാം” ഈ മന്ത്രം ജപിച്ചോളൂ. നിനക്കെല്ലാം സാധിക്കും എന്നനുഗ്രഹിച്ചു. ശ്രീരാമന്റെ വിരലില്‍ കിടന്ന നാമങ്കിതമായ മുദ്രമോതിരം മാരുതി ഭവ്യതയോടെ രണ്ടു കൈകള്‍ കൊണ്ടും ഏറ്റുവാങ്ങി കണ്ണില്‍ വച്ചിട്ട് ശിരസില്‍ തന്നെ സൂക്ഷിച്ചു വയ്ക്കുകയാണ് ചെയ്തത്. എല്ലാവരും ഉടനടി യാത്രയായി. ആത്മാന്വേഷണത്തിന് ഇറങ്ങിത്തിരിക്കുന്ന ലക്ഷംപേരില്‍ ഭക്തിയും ശ്രദ്ധയുമുള്ള ഒരാളേ കാണുകയുള്ളൂവെന്നും അയാള്‍മാത്രമേ ലക്ഷ്യം പ്രാപിക്കുകയുള്ളൂവെന്നും ഈ സംഭവം സൂചിപ്പിക്കുന്നു.

വട മാലയോ വട പത്രമലയോ❓

ആഞ്ജനേയ സ്വാമിക്ക് വട മാല വഴിപാട് ചില ക്ഷേത്രങ്ങളിൽ ബോർഡിൽ എഴുതി വെച്ചതായി കണ്ടിട്ടുണ്ട്. എന്നാൽ ഹനുമാനും വടയും തമ്മിൽ എന്താണ് ബന്ധം? ഈ വഴിപാട് എങ്ങിനെയാണ് വന്നത്? നീ ഏത് രൂപത്തിൽ എന്നെ കാണുന്നുവോ ആ രൂപത്തിൽ ഞാൻ നിന്റെ കൂടെയുണ്ട് എന്ന തത്വ പ്രകാരം എന്ത് വഴിപാടായാലും കുഴപ്പമില്ല. പക്ഷെ എന്തിനും ഒരു യുക്തി വേണമല്ലോ!

ഹനുമാൻ ഒരു യോഗിയാണ്. ഏറെ സമയവും തപസ്സ് ചെയ്യുന്ന പ്രകൃതം. അപ്പോൾ പ്രകൃതിയിൽ നിന്നും ഊർജ്ജത്തെ സ്വീകരിച്ച് ജീവൻ നിലനിർത്തുവാനുള്ള യോഗവിദ്യ അറിയാം. അല്ലാത്ത ചില സന്ദർഭങ്ങളിൽ പഴവും തേനും കിഴങ്ങും ആണ് ഭക്ഷണം കാരണം ഹനുമാൻ വനവാസിയാണ്. അപ്പോൾ വട എന്ന പലഹാരം പ്രകൃതിദത്തമല്ല. മാത്രമല്ല വടകൾ തന്നെ പലതരം ഉണ്ട്. അതിൽ ഉഴുന്നുവട തന്നെ മാലയാക്കാൻ കാരണം❓  അറിവില്ലായ്മ എന്നേ പറയാനുള്ളൂ.

ഹനുമാനെ വായുപുത്രൻ എന്നാണ് പറയുന്നത്. ഏറ്റവും കൂടുതൽ പ്രാണവായു പുറത്തേക്ക് വിടുന്നത് വടവൃക്ഷമാണ്. അതായത് പേരാല്  സംസ്കൃതത്തിൽ ഇതിനെ ന്യ ഗ്രോധം  എന്നും പറയും. അപ്പോൾ സദാസമയവും പിതാവിന്റെ സാന്നിദ്ധ്യം അനുഭവിക്കുക എന്ന ചിന്തയുടെ പ്രതീകമായി വട പത്ര മാല കഴുത്തിൽ അണിയുക ഹനുമാന്റെ ശീലമായിരുന്നെന്ന് മുമ്പ് എവിടെയോ വായിച്ചതായി ഓർക്കുന്നു. ഒരു പക്ഷെ ഈ കാരണത്താലായിരിക്കാം ആഞ്ജനേയ സ്വാമിക്ക് വട പത്ര മാല വഴിപാടായി നിശ്ചയിച്ചത്. പിന്നെ അതെങ്ങിനെ വട മാലയായി എന്നത് ആഞ്ജനേയ സ്വാമിക്ക് മാത്രമേ അറിയൂ. 

പാദങ്ങളിൽ തുളസി ഇലകൾ വേണ്ട...

ഹനുമാനെ തൊഴുത് പ്രാര്‍ത്ഥിക്കുമ്പോൾ ചില ഭക്തർ അദ്ദേഹ ത്തിന്റെ പാദങ്ങളിൽ തുളസി ഇലകൾ സമർപ്പിക്കാറുണ്ട്. ഇത് വളരെ അധമമായ പ്രവർത്തിയാണ്. കാരണം തുളസി ലക്ഷ്മീ വാസമുളള ദൈവീകസസ്യമാണ്. ലക്ഷ്മീദേവിയെ സീതാദേവി ക്ക് സമമായി കരുതുന്നയാളാണ് ഹനുമാൻ. അതുകൊണ്ട് തുള സിയെ അദ്ദേഹത്തിന്റെ പാദങ്ങളിൽ സമർപ്പിക്കരുത്. തുളസി മാലയാക്കി വേണം ഹനുമാന് സമർപ്പിക്കാൻ.

ഹനുമാൻ തത്ത്വം

നമ്മുടേത് കുരങ്ങു മനസ്സാണ്. സാധാരണ കുരങ്ങൻമാർ ഒരു കൊമ്പിൽ നിന്ന് അടുത്ത കൊമ്പിലേക്കാണ് ചാടുന്നത്. എന്നാൽ മനുഷ്യമനസ്സ് ഈ നിമിഷം ഇവിടെയാണെങ്കിൽ അടുത്ത നിമിഷം അമേരിക്കയിലായിരിക്കും. ഇത്തരം കുരങ്ങു മനസ്സിനെ ഒരിടത്തു നിർത്തി നമ്മളിലേക്ക് തിരികെ കൊണ്ടുവരുന്ന ക്രിയയാണ് സനാതന ധർമ്മത്തിലെ ആരാധനാക്രമങ്ങൾ.

സദാ സമയം ഹനുമാൻ രാമനാമം ഉരുവിട്ടു കൊണ്ടിരിന്നു. ആരിലും ഹനുമാൻ ദർശിച്ചിരുന്നത് ശ്രീരാമനെ മാത്രമായിരുന്നു. ഹനുമാനെ പോലെ നിഷ്ഠയോടുകൂടിയ ഭക്തിയുണ്ടെങ്കിൽ, സദാ ഭഗവദ് നാമം ജപിക്കുവാൻ തയ്യാറാണെങ്കിൽ ഈശ്വര പദവിയിലേക്കു പോലും ഉയരുവാൻ കഴിയും എന്നാണ് ഹനുമാന്റെ കഥ നമ്മെ പഠിപ്പിക്കുന്നത്. യാതൊരു നിയന്ത്രണവുമില്ലാത്ത കുരങ്ങു മനസ്സിനെ വരുതിയിൽ കൊണ്ടുവരാനുള്ള എളുപ്പമാർഗ്ഗം സദാ നാമജപമാണെന്ന് ഇതിലൂടെ വെളിവാകുന്നു.

ഹനുമദ് ജയന്തി

ശ്രീരാമ ഭക്തനായ ഹനുമാന്‍റെ ജന്മദിനമാണ്‌ ഹനുമദ് ജയന്തിയായി ഹിന്ദുക്കള്‍ ആഘോഷിക്കുന്നത്‌. ഭഗവാന്‍ ശിവന്‍റെ അവതാരമാണ്‌ ഹനുമാന്‍‍.ചൈത്ര ശുക്ല പക്ഷ പൗര്‍ണ്ണമി ദിനത്തിലാണ്‌ ഹനുമാന്‍ ജനിച്ചതെന്നാണ്‌ വിശ്വാസം. മാര്‍ച്ച്‌ ഏപ്രില്‍ മാസങ്ങളില്‍ ആണ്‌ സാധാരണയായി ഈ ദിവസം വരാറുള്ളത്‌. ഈ ദിവസത്തില്‍ ഭക്തര്‍ ഹനുമദ് പ്രീതിക്കുവേണ്ടി വൃതം നോറ്റ്‌ രാമനാമ ജപവുമായി കഴിയുന്നു.വിഷ്ണുവിന്റെ അവതാരമായ ശ്രീരാമന്‍റെ ഏറ്റവും വലിയ ഭക്തനാണ്‌ ഹനുമാന്‍‍. അതുകൊണ്ടുതന്നെ ഹനുമാന്‍റെ‍ പ്രീതിക്കുവേണ്ടി ശ്രീരാമചന്ദ്രനെ ഈ ദിവസം ഭജിക്കുന്നത്‌ ഏറ്റവും ഉത്തമമാണ്‌. മികവുറ്റ സംഗീതജ്ഞന്‍ കൂടിയാണ്‌ ചിരംജീവിയായ ഹനുമാന്‍.

ഹനുമത് മന്ത്രം

“ഓം നമോ ഹനുമതേ
ജ്ഞാനായ ദക്ഷായ ഹം 
ഹനുമതേ വേദശാസ്ത്രേ 
വിശാരദായ വേദാന്ത മാര്‍ഗായ 
സര്‍വ്വസാക്ഷി ഭൂതായ 
സത്യായ ആനന്ദായ
സാമഘോഷായ രാമപ്രിയായ 
സര്‍വ്വലോകൈക വന്ദ്യായ ശ്രീം നമ:”

ജപസംഖ്യ : 48
രാവിലെയും വൈകിട്ടും 18 ദിവസം തുടര്‍ച്ചയായി ജപിക്കുക. മത്സര സ്വഭാവമുള്ള പരീക്ഷകളില്‍ വിജയിക്കുവാനും ഓര്‍മശക്തി വര്‍ധിക്കാനും പഠിച്ചത്  ഓര്‍മയില്‍ നില്‍ക്കാനും വേണ്ടത് തക്ക സമയത്ത് മനസ്സില്‍ തോന്നിക്കുവാനും ഇത്രയും ഫലപ്രദമായ മറ്റൊരു ഉപാസനയില്ല. ബുധനാഴ്ച ജപം തുടങ്ങാന്‍ ഉത്തമം.

ഹനുമദ് സ്തോത്രം

സര്‍വ്വാരീഷ്ഠ നിവാരകം ശുഭകരം
പിംഗാക്ഷ മക്ഷാപഹം
സീതാന്വേഷ തത്പരം കപിവരം
കൊടീന്‍ദു സൂര്യപ്രഭം

ലങ്കാദ്വീപഭയങ്കരം സകലദം
സുഗ്രീവസമ്മാനിതം
ദേവേന്ദ്രാദി സമസ്ത ദേവവിനുതം
കാകുന്‍സ്ഥദൂതം ഭജേ

ഖ്യാത: ശ്രീരാമ ദൂത: പവനതനുഭവ:
പിങ്ഗളാക്ഷ ശിഖാവാന്‍
സീതാശോകാപഹാരീ ദശ മുഖവിജയീ
ലക്ഷ്മണ പ്രാണ ദാതാ

ആ നേതാ ഭേഷ ജാദ്രേ: ലവണ ജലനിധേ:
ലംഘനെ ദീക്ഷിതോ യ:
വീര: ശ്രീമാന്‍ ഹനുമാന്‍ മമ മനസി വസന്
കാര്യസിദ്ധിം തനോതു

മനോജവം മാരൂത തുല്യവേഗം
ജിതേന്ദ്രിയം ബുദ്ധിമതാം വരിഷ്ഠം
വാതാത്മജം വാനരയൂഥ മുഖ്യം
ശ്രീരാമ ദൂതം ശിരസാ നമാമി

ബുദ്ധിര്‍ ബലം യശോധൈര്യം
നിര്‍ഭയത്വമ രോഗതാ
അജാട്യം വാക്ക് പടുത്വം ച
ഹനു മത് സ്മരണാദ് ഭാവത്

ഹനുമത് പഞ്ചരത്നം

വീതാഖില വിഷയേച്ഛം ജാതാനന്ദാശ്രുപുളകമത്യച്ഛം
സീതാപതിദൂതാദ്യം വാതാത്മാജമദ്യ ഭാവയേ ഹൃദ്യം

തരുണാരുണമുഖകമലം കരുണാരസപൂരപൂരിതാപാങ്ഗം
സഞ്ജീവനമാശാസേ മഞ്ജുള മഹിമാനമഞ്ജനാഭാഗ്യം

ശംബരവൈരിശരാതിഗമംബുജദള വിപുലലോചനോദാരം
കംബുഗളമനിലദിഷ്ടം ബിംബ ജ്വലിതോഷ്ഠമേകമവലംബേ

ദൂരികൃത സീതാര്‍ത്തിഃ പ്രകടീകൃതരാമവൈഭവസ്ഫൂര്‍ത്തിഃ
ദാരിതദശമുഖ കീര്‍ത്തിഃ പുരതോ മമ ഭാതു ഹനുമതോമൂര്‍ത്തിഃ

വാനരനികരാദ്ധ്യക്ഷം ദാനവകുല കുമുദരവികരസദൃശം
ദീനജനാവനദീക്ഷം പാവനതപഃ പാകപുഞ്ജമദ്രാക്ഷം

ഏതത് പവനസുതസ്യ സ്തോത്രം യഃ പഠതി പഞ്ചരത്നാഖ്യം
ചിരമിഹ നിഖിലാന്‍ ഭോഗാന്‍ മുക്ത്വാ ശ്രീരാമ ഭക്തിഭാഗ് ഭവതി

30 July 2017

പുത്രകാമേഷ്ട്ടി യാഗം എന്നാൽ എന്താണ് ❓

പുത്രകാമേഷ്ട്ടി

പുത്രകാമേഷ്ട്ടി യാഗം എന്നാൽ എന്താണ് ❓
വന്ധ്യതക്കുള്ള  ചികിത്സയാണോ ❓

''പുത്രകാമേഷ്ട്ടി''   
പുത്ര+ കാമ+ ഇഷ്ട്ടി
ഈ യാഗം  ആണ്‍കുഞ്ഞ് ജെനിക്കാനുള്ള സൂത്ര വിദ്യയണ്   വന്ധ്യതക്കുള്ള  ചികിത്സയല്ല   പുത്രകാമേ'' എന്നാണ് ഇത്  അറിയപ്പെടുന്നത്  പുത്രിയെ നിർമ്മിക്കാനല്ല ഈ യാഗം

ഒന്ന് കൂടി വിശദമാകാം ഈ യാഗം പുത്രനെ മാത്രം ഉത്പ്പാദിപ്പിക്കുന്ന ''പുത്രകാമ'' എന്ന്  അറിയപ്പെടുന്നു. അതിനുള്ള ഇഷ്ട്ടിയാണ്  ഇവിടെ പടുക്കുന്നത് ഹവിസ്സായി സ്ത്രി പുരുഷന്മാരിൽ  ആണ്‍ ബീജങ്ങൾ ഉണ്ടാകുന്ന ഒൗഷധമാണ് ഹോമിക്കുന്നത്

ആണ്‍ കുഞ്ഞു ജനിക്കാനുള്ള  ആ ദിവ്യ ഒൗഷധം  എങ്ങിനെയാണ് ഉണ്ടാക്കുന്നത്‌❓

സ്ത്രൈണ  ബീജ കോശങ്ങൾ ലെവലേശം പോലുമില്ലാത്തൊരു മരുന്നാണത്‌  പുരുഷ പ്രജ ജനിക്കാൻ മാത്രം  ഉപയുക്തമായ ഔവ്ഷധങ്ങൾ കൊണ്ട് സംബുഷ്ട്ടമാക്കിയ ശേഷം ദമ്പതികൾക്ക് ഭക്ഷിപ്പാൻ കൊടുക്കുന്നു അതും സ്വർണ്ണ പാത്രത്തിൽ തന്നെ കൊടുക്കണം അല്ലെങ്കിൽ സ്വര്ണ്ണം അരച്ചു ചേർക്കണം അപ്പോൾ പുരുഷഗ്രെന്ധിയിൽ ആണ്‍ പ്രേജക്കുള്ള ബീജം മാത്രം ഉണ്ടാകുന്നു. പുത്രനെ ഗർഭം ധരിപ്പിക്കാൻ ഉതകുന്ന  ബീജമേ ഉണ്ടാകൂ. ആണ്‍ ബീജം മാത്രമേ ഭോഗ വേളയിൽ സ്കലിക്കയുള്ളൂ. ആണ്‍ പ്രജയെ ഉണ്ടാകൂ. ഇതാണ് പുത്രകാമേഷ്ട്ടി യാഗത്തിന്റെ ഗുണം. ആണ്‍ പ്രേജക്ക് വേണ്ടി മാത്രമുള്ള യാഗം എന്ന് മാത്രം മനസ്സിലാക്കണം.
 
'പക്ഷെ അയോദ്യ രാജാവ്  വന്ധ്യതക്ക് ആയിരുന്നില്ല ഇതു നടത്തിയത്❓

ദശരേഥരാജാവിനോ  ഭാര്യമാർക്കോ വന്ദ്യത ഉണ്ടായതായി രാമായണം പറയുന്നുമില്ല. ദശരേഥരാജാവ് ഏതെങ്കിലും കാര്യത്തിൽ എടുത്തു ചാടുന്ന വെക്തിയല്ലായിരുന്നു. എല്ലാ ഇന്ദ്രിയ ചിന്തകളും നിലക്ക് നിർത്താൻ ഈ സൂര്യവംശ രാജന് കഴിയുമായിരുന്നു. കൂടാതെ നല്ലൊരു പക്ഷി നിരീക്ഷകനും വനസ്നേഹിയും ആയിരുന്നു. വാല്മീകി രാമായണം ഇദ്ദേഹത്തെ കുറിച്ച് പറയുന്ന മറ്റൊരു വസ്തുത. ഈ മനുഷ്യന് ശബ്ദവേദം അറിയാമായിരുന്നു. എന്ന് വെച്ചാൽ ഏതൊരു പക്ഷിയെയും ശബ്ദം കൊണ്ട് തിരിച്ചറിയാനും അത് ആണ്‍ പക്ഷിയോ പക്ഷികുഞ്ഞാണോ എന്ന് മുതൽ അത് ഇണ  ചേരുമ്പോൾ ഉണ്ടാക്കുന്ന വിചിത്ര നാദം പോലും മനസ്സിലാക്കാൻ കഴിവുണ്ടായിരുന്നു. മാൻ പേട വെള്ളം കുടിക്കുന്നതും ആനകൾ കൂട്ടത്തോടെ വെള്ളം കുടിക്കുന്നതും ശബ്ദം കൊണ്ട് മനസ്സിലാക്കിയ രാജാവിന് കുടത്തിൽ വെള്ളം നിറയുന്ന ശബ്ദം കേട്ട്  ക്രൂരനായ ആനയിലെ ഏതോ ഒറ്റയാൻ വെള്ളം കുടിക്കുന്ന എന്ന് തെറ്റിദ്ധരിച്ച്‌ ഒരു യുവാവിനെ കൊന്നു. ഏതു പണ്ഡിതനും പിഴവ് സംഭവിക്കാം. യുവാവിന്റെ മാതാ പിതാക്കൾ കൊടുത്ത ശാപമോ പുത്ര ദുഃഖമെന്ന ശാപവും ശാപം നിമിത്തം ദശരേഥരാജാവിന് പെണ്‍കുഞ്ഞുങ്ങളെ ജനിക്കുകയുള്ളൂ ആദ്യമായി ഉണ്ടായതും ശാന്ത എന്ന സുന്ദരിയാണ്. ആ ഒരു പരീഷണം കൊണ്ട് തന്നെ തനിക്കു കിട്ടിയ ശാപം തിരിച്ചറിഞ്ഞു ആ പെണ്‍കുഞ്ഞിനെ ലോമപാദന് വളർത്താൻ കൊടുക്കുകയും ചെയ്തു
പക്ഷേ ആണ്‍ കുഞ്ഞിനെ ജനിപ്പിക്കുവാനുള്ള  തന്റെ ബീജത്തിന്റെ കഴിവില്ലായ്മയും രാജാവായ ദശരേഥന് നന്നേ ബോധ്യമായിരുന്നു ഭാര്യയുടെ കഴിവില്ലായ്മ ആണ് എന്ന് കരുതി രാജൻ മൂന്ന് പത്നി മാരെ സോന്തമാക്കി എന്നിട്ടും ആണ്‍ കുഞ്ഞു ഉണ്ടായില്ല
പുത്രനോടുള്ള കാമം രാജാവിനെ അലട്ടി. ഇതിന് രാജ പുരോഹിതന്മാർ കൊടുത്ത ഉപദേശമാകട്ടെ   യാഗം നടത്തുക എന്നായിരുന്നു
അതും രാജസൂയം സോമയാഗം ആശ്വമേധം എന്നിവയൊക്കെ . അവസാനം  യാഗവേളയിൽ നിർമ്മിച്ച നിരവധി മരുന്നുകളിൽ പുത്രന്മാർ മാത്രമുണ്ടാകുന്ന പുത്രാകാമ മെന്ന ഒവ്ഷധം ഹോതാക്കൾ ഹോമാഗ്നികൊണ്ട്  പാചകം ചെയ്തു സമ്മാനിച്ചു

അപ്പോൾ പുത്രകാ മേഷ്ട്ടിയിലുള്ള ആ മരുന്നുകൾ എന്താണ്❓

രാമായണത്തിൽ വിശ്വമിത്രൻ ശ്രിരാമന് നിരവധി ഔവ്ഷധങ്ങൾ പറഞ്ഞു കൊടുക്കുന്നുണ്ട് രാമായണം വായിക്കുന്നവന് ഇതെല്ലാം മന്ത്രജ്ഞാന സൃഷ്ട്ടിയാണെന്നേ തോന്നൂ ബലയും അധി ബലയും ഉണ്ടാകാനുള്ള മന്ത്രം വിശ്വമിത്ര മഹർഷി ഉപദേശിക്കുന്നുണ്ട് ഇവ മന്ത്രമല്ല അത്  കുറുകുറും തോട്ടിയും നീലക്കുറുംതോട്ടിയും ആണ് രാമായണ കാവ്യങ്ങളുടെ  തനതായ അർത്ഥം ഊഹിച്ചെടുക്കവുന്നതെ ഉള്ളൂ തമിഴ് നാട്ടിൽ ചില ബ്രാമണ കുടുംബങ്ങളിൽ വിവാഹം ഉറപ്പിച്ച  യുവതികൾക്ക്‌ ഒരു മണ്ഡലക്കാലം കടംബിന്റെ ഇലകളിൽ ഇരുന്നു  വ്രതം അനുഷ്ട്ടിക്കുക നിർബന്ധ ആചാരമാണ്   ആലിന്റെ കിളുന്നു ഇലകൾ 41 ദിവസം ഭക്ഷിപ്പാൻ  കൊടുക്കുന്നു ആണ്‍ പ്രേജക്ക് വേണ്ടിയാണ് ആലില ഔവ്ഷധമായി കൊടുക്കുന്നത് ഗർഭിണികൾക്ക് മൂന്നു മാസം വരെ പേരാൽ മൊട്ടു പിഴിഞ്ഞ് കൊടുക്കാനും അത് മണപ്പിക്കാനും ഷോഡശക്ക്രീയയിൽ വിധിയുണ്ട് ഇതും ആണ്‍ പ്രേജക്ക് വേണ്ടിയാണ്
 
ഹോമാക്ക്രീയയിൽ പേരാൽ മൊട്ട് ഹോമിക്കുന്നു എന്തിനാണ് ഇതെന്ന് താന്ത്രിക വിധി ആചരിക്കുന്ന പല പൂജാരികൾക്കും അറിയില്ല അവർ അഥർവ്വവേദ മന്ത്രങ്ങൾ പ്രകാരം ആചരിക്കുന്നു എന്ന് മാത്രം.

പുംസവനത്തിൽ  വഞ്ചി മരക്കൊമ്പും ഹോമിക്കാവുന്നതാണ്. സീമന്തം എന്ന ചടങ്ങിൽ  കടംബിന്റെ പൂവും മുടിയിൽ ചൂടിക്കണം സ്രെവങ്ങൾ നില്ക്കാൻ കടമ്പ് ഉപയോഗിക്കുന്നു.

 നിലപ്പന/ പാൽമുതുക്ക് / ശത വരി/ ആലിലകൾ/  പേരാൽ മൊട്ട്/ എന്നീ ഔവ്ഷധങ്ങൾക്ക് ചന്ദ്ര പൂർണ്ണിമയിൽ ആണ്‍ ബീജം നിറയുന്നതായി അഥർവ്വം പറയുന്നു. മറ്റു ചെടികളിലും ആണ്‍ സാനിധ്യം ഉണ്ടാകുന്നു.
 
ശ്രാവണപൂർ ണ്ണിമയിൽ (ചിങ്ങം) പുരുഷനിൽ ആണ്‍ ബീജം മാത്രമേ ഉണ്ടാകൂ. പരാശര മുനിക്ക്‌ വ്യാസൻ ജെനിച്ചത് പൌർണ്ണമിനാളിലാണ്
ഈ പൌർണ്ണമി ദിനം സ്ത്രികളിൽ ഉൽത്സാഹം ഉണ്ടാക്കും പൂർണ്ണ ചന്ദ്രനെ കണ്ട് രാത്രിയിലും അവർ ആടി തിമിർക്കാറുണ്ട് തിരുവാതിര കളിയൊരു മോഹിനിയാട്ടമാണ് പുരുഷനോടുള്ള മോഹം സ്ത്രികൾ കയറു പോട്ടിക്കതിരിക്കാൻ ഈ ദിനം തരുണികളെ കൊണ്ട് തിങ്കൾ നോയമ്പ് നോറ്റിക്കുന്നു ഈ തിരുവാതിര കേളി കാണാൻ പുരുഷനെ അനുവദിക്കില്ല.

പൌർണ്ണമി ദിനം മത്സ്യങ്ങൾ മുട്ടകൾ ഇടുന്നു ഇണ ചേരുന്നു എന്നുള്ളത് ശാസ്ത്ര സത്യമാണ്  പണ്ട് കാലങ്ങളിൽ പൌർണ്ണമിനാളിൽ മുക്കുവൻ കടലിൽ പോകില്ല.
     
ഗർഭിണിക്കുള്ള ആരോഗ്യകർമ്മം ആയ   പുംസവനം എന്ന വളരെ ചെറിയ യാഗത്തിൽ പേരാൽ മൊട്ട് ഹോമിക്കാറുണ്ട്  ഇതിന്റെ ശാസ്ത്രം വശം പറയാറുണ്ട്. വഹ്നി ചമതയാണ് വിറകിനായി ഈ അവസരത്തിൽ എടുക്കുന്നത്.

ദശരേഥ മഹാരാജാവ് നടത്തിയ പുത്രകാ മേഷ്ട്ടിയിൽ ഋശ്യശ്രന്ഗൻ എന്ന മഹർഷിവീരൻ അഥർവ്വമന്ത്രങ്ങൾ ആണ് ഉരവിട്ടതു ആ യാഗം  ഒരു വർഷത്തിൽ കൂടുതൽ നീണ്ടു നിന്നതായി രാമായണം പറയുന്നു എന്നാൽ പുത്രകാ മേഷ്ട്ടി ഏറെ നാൾ നീണ്ടു നില്ക്കുന്ന യാഗമല്ലെന്നു യാഗവിധി പഠിച്ചാൽ മനസ്സിലാക്കാം. വെറും ഏഴു  ദിനം  മാത്രമേ പുത്രകാമേഷ്ട്ടി യാഗത്തിന് വിധിയുള്ളൂ. പിന്നെ  പുംസവനമെന്ന മരുന്ന് സേവയാണ് അതും  മൂന്നു മാസമേ നീണ്ടു നില്ക്കാവൂ. പിന്നെ  എന്തിനു വേണ്ടിയാണ് ആ യാഗം ഒരു വർഷം നീണ്ടത് എന്ന് ചിന്തിച്ചു തല പുകയേണ്ട രാജസൂയ യാഗത്തിന്റെ കൂടെ പുത്രകാമെഷ്ട്ടിയും നടത്തി അത്രേയുള്ളൂ.
 
ആണ്‍ പ്രേജക്ക് വേണ്ടി  ദശരേഥമഹാ രാജാവിന്റെ ഭാര്യമാർ ഒരു വർഷം തപസ്സിരുന്നു ആശ്വത്തെ (ഇന്ദ്രിയത്തെ) മൂന്നു വാളുകൾ കൊണ്ട് വെട്ടി കൌസല്യ ശുദ്ധ തപസ് അനുഷ്ട്ടിച്ചു അവള്ക്കുണ്ടായതോ  പുത്രനിൽ ശ്രേഷ്ട്ടനായ രാമനും. പക്ഷേ യാഗവേളയിൽ  സുമിത്ര കൈകേയി ഇവർ എന്ത് എടുക്കുന്നു എന്ന് നോക്കുക ഇവർ കുതിരകളെ ശുശ്രൂഷിക്കുന്നതായി കാണാം ആശ്വോഗെന്ധം / കുതിരയുടെ ചാണകം മെഴുകിയ തറ ഇവയൊക്കെ പുരുഷ ഹോർമോണ്‍ ആണ് കുതിരയുമായുള്ള സഹവാസമാണ് ജൻസിറാണിയെ ആണിനെപ്പോലെ യുദ്ധം ചെയ്യാൻ പ്രേരിപ്പിച്ചത് ഇനി മറ്റൊന്ന് ലോകത്ത് ഇതു വരെ ആരും കാണാത്ത പൂവാണ് അത്തിപ്പൂ കാരണം  അത്തിമരത്തിന് ആണ്‍ വർഗ്ഗം ഇല്ല. അത്തി ഇണയില്ലാത്ത മരമാണ്  അത്തിയിൽ പെണ്‍ വർഗ്ഗം മാത്രം  അത്തിപ്പഴം പെണ്‍കുഞ്ഞിനു ജന്മം നല്കും പ്രകൃതി മുലപ്പാൽ നിറച്ചു വെച്ചിരിക്കുന്ന ഫലമത്രെ ആത്തിപ്പഴം അത് പോലെ സ്ത്രികൾക്ക് വേണ്ട ഗുണങ്ങളും ഉള്ളതാണ് അത്തിപ്പഴം ലോകത്തുള്ള എല്ലാ യഗത്തിനും ഒഴിച്ച് കൂടാത്ത ഒന്നാണ് അത്തികമ്പുകൾ. പക്ഷേ സൂര്യവംശരാജൻ ഈ യാഗത്തിൽ അത്തികമ്പ് ഉപയോഗിച്ചില്ല എന്നതും ശ്രേദ്ധേയമാണ്.

ഇവിടെ പെണ്‍കുഞ്ഞു തരിമ്പും ജനിക്കാൻ പാടില്ല. പുത്രിയെ അല്ല കാമിച്ചത് പുത്രനെ ആണ്. ആയതിനാൽ അത്തിയും ഒഴിവാക്കി. അത്തിക്കംബിനു പകരം ആറ്റുവഞ്ചി കമ്പുകൾ ഉപയോഗിച്ചു. പുംസവനത്തിനും  കല്യണത്തിനുമുള്ള യാഗത്തിനും  ആറ്റുവഞ്ചിയുടെ കമ്പുകൾ ഹോമിക്കുന്നു.  (പുരുഷബീജ മരം) വഹ്നി / വഞ്ചി / എന്നൊക്കെ ഈ മരത്തിനു പേരുണ്ട്.

 പുത്രകാമേഷ്ട്ടി യാഗത്തിന്റെ സമാപനത്തിൽ  യാഗാഗ്നി കൊണ്ട് പാചകം ചെയ്ത പായസം സ്വർണ്ണ പാത്രത്തിൽ പകർന്നു അതിനു ശേഷമാണ് മൂവരും അത് ഭക്ഷിക്കുന്നത്. അത് കഴിച്ചപ്പോൾ തന്നെയൊന്നും ഗർഭം ഉണ്ടായില്ല. മൂവരും വളരെ സുന്ദരികൾ ആയി കാണപ്പെട്ടു  മൂന്നു പേരും മൂന്ന് സമയങ്ങളിൽ ആണ് ശിശുവിന് ജന്മം നല്കുന്നത്. കര്ക്കിടക മാസം മുഴുവനും മൂവരും വ്രതം നോക്കിയതായി പറയുന്നു.